Health

'ഇരിപ്പിലും വേണം സമത്വം'; സ്ത്രീകളുടെ ഇരിപ്പ് പുരുഷന്മാരുടേത് പോലെ ആകണം; ക്യാംപെയിന്‍

പുരുഷന്മാര്‍ ഇരിക്കുന്ന രീതി സ്ത്രീകള്‍ അനുകരിച്ചാല്‍ ഒരുപാട് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് അമേരിക്കയിലെ അസ്ഥിരോഗ വിദഗ്ധ ബാര്‍ബറ ബെര്‍ജിന്‍ പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലിംഗസമത്വത്തിന് വേണ്ടിയുളള പോരാട്ടം ലോകത്തൊട്ടാകെ നടക്കുകയാണ്. എല്ലാ മേഖലകളിലും പുരുഷനെ പോലെ തന്നെ സ്ത്രീക്കും തുല്യപരിഗണന നല്‍കണമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. എങ്കിലും ചില ജൈവപരമായ പ്രത്യേകതകള്‍ ഇരുവരും തമ്മിലുണ്ട് എന്ന കാര്യം സമ്മതിക്കാതെയും വയ്യ. ഇപ്പോള്‍ പുരുഷന്മാരെ പോലെ ഇരിക്കാന്‍ സത്രീകളോട് ആഹ്വാനം ചെയ്യുന്ന മൂവ്‌മെന്റ് ശക്തിയാര്‍ജിക്കുന്നതിന്റെ വാര്‍ത്തയാണ് പുറത്തുവരുന്നത്.

പുരുഷന്മാര്‍ ഇരിക്കുന്ന രീതി സ്ത്രീകള്‍ അനുകരിച്ചാല്‍ ഒരുപാട് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് അമേരിക്കയിലെ അസ്ഥിരോഗ വിദഗ്ധ ബാര്‍ബറ ബെര്‍ജിന്‍ പറയുന്നു. സന്ധികളുടെ ആരോഗ്യത്തിന് ഇത് ശീലമാക്കാനാണ് ഡോക്ടര്‍ ആവശ്യപ്പെടുന്നത്.

പുരുഷന്മാര്‍ പതിവായി കാലുകള്‍ വിടര്‍ത്തിയാണ് ഇരിക്കാറ്. പലപ്പോഴും രണ്ടുപേര്‍ക്ക് ഇരിക്കാവുന്ന സ്ഥലം മുഴുവന്‍ കയ്യേറിയാണ് പുരുഷന്മാരുടെ ഇരിപ്പ് എന്ന് തമാശരൂപേണ പറയാറുമുണ്ട്. എന്നാല്‍ സ്ത്രീകള്‍ പലപ്പോഴും കാല്‍മുട്ടുകള്‍ ചേര്‍ത്തുവെച്ചോ, അല്ലെങ്കില്‍ ഒരുകാലിന് മുകളില്‍ മറ്റൊരു കാല്‍ വെയ്ക്കുന്ന രീതിയിലോ ആണ് ഇരിക്കാറ്. ഇത് സ്ത്രീകള്‍ക്ക് മുട്ടുവേദന പോലെയുളള അസ്ഥിരോഗങ്ങള്‍ക്ക് കാരണമാകുന്നതായി ഡോക്ടര്‍ പറയുന്നത്.

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ ഇടുപ്പ് കൂടുതല്‍ വിസ്താരമുളളതാണ്. ഇത് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് സന്ധിവേദന വരാനുളള സാധ്യത വര്‍ധിപ്പിക്കുന്നതാണ്. പുരുഷന്മാരെ അപേക്ഷിച്ച് മുട്ടുകള്‍ ചേര്‍ന്ന് നില്‍ക്കുന്ന knock kneed എന്ന ജൈവിക അവസ്ഥ സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നത്. അതുകൊണ്ട് തന്നെ കാല്‍മുട്ടുകള്‍ ചേര്‍ത്തുവെയ്ക്കുന്നതും ഒരുകാലിന് മുകളില്‍ മറ്റൊരു കാല്‍ വെയ്ക്കുന്നതും സ്ത്രീകള്‍ക്ക് കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതായി ഡോക്ടര്‍ വാദിക്കുന്നു. അതായത് മുട്ടിലും ഇടുപ്പിലും വേദന ഉണ്ടാവുമെന്ന് സാരം. അതിനാല്‍ പുരുഷന്മാര്‍ ഇരിക്കുന്ന രീതി പിന്തുടരനാണ് ബാര്‍ബറ ബെര്‍ജിന്‍ നിര്‍ദേശിക്കുന്നത്.

സ്ഥിരമായി ഒരേ രീതിയില്‍ ഇരിക്കുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് സ്ത്രീകള്‍ മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. ഇത് എല്ലുകള്‍ക്കും മസിലിനും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന ബോധ്യമുണ്ടായാല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. പുരുഷന്മാര്‍ ഇരിക്കുന്ന രീതി പിന്തുടരാന്‍ ശ്രമിക്കാനും ഡോക്ടര്‍ നിര്‍ദേശിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT