Health

ഉറങ്ങുമ്പോഴും കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കാറുണ്ടോ? കാഴ്ച നഷ്ടപ്പെട്ടേക്കുമെന്ന് മുന്നറിയിപ്പ്

ലെന്‍സ് ഉപയോഗിക്കുന്നവര്‍ അല്‍പ്പം ബുദ്ധിമുട്ട് അനുഭവിച്ചായാലും ഉറങ്ങുന്നതിന് മുമ്പ് മാറ്റി , കണ്ണുകള്‍ ശുദ്ധജലത്തില്‍ കഴുകിയിട്ട് ഉറങ്ങുന്നതാണ് കണ്ണിന്റെ ദീര്‍ഘായുസ്സിന് 

സമകാലിക മലയാളം ഡെസ്ക്

ലെന്‍സ് മാറ്റാതെ നേരെ വന്ന് കിടന്നുറങ്ങുന്നവര്‍ ഗുരുതര ആരോഗ്യ പ്രശ്‌നമാണ് വിളിച്ചു വരുത്തുന്നതെന്ന് ശാസ്ത്രജ്ഞര്‍. ലെന്‍സ് മാറ്റാതെ കിടന്നുറങ്ങുന്നത് കണ്ണുകളില്‍ ആദ്യം ഇന്‍ഫെക്ഷന് കാരണമാകുമെന്നും ഇത് ക്രമേണെ കാഴ്ച നശിപ്പിക്കുമെന്നുമാണ് മുന്നറിയിപ്പ്.

നേത്രപടലത്തെ ബാധിക്കുന്ന അണുബാധകള്‍ നിസാരമല്ലെന്ന് തെളിയിക്കുന്ന ആറ് പഠന റിപ്പോര്‍ട്ടുകളാണ് അന്നല്‍സ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കോണ്‍ടാക്ട് ലെന്‍സുകള്‍ കണ്ണില്‍ വച്ചിരിക്കുമ്പോള്‍ അറിയാതെ ഉറങ്ങിപ്പോകുന്നതും പ്രശ്‌നം തന്നെയാണ്. മടി മൂലം ലെന്‍സ് മാറ്റാതെ കിടന്നുറങ്ങുന്ന സ്വഭാവം കൗമാരക്കാരിലും യുവാക്കളിലുമാണ് കൂടുതലായും കാണപ്പെടുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ലെന്‍സ് ഉപയോഗിക്കുന്നവര്‍ അല്‍പ്പം ബുദ്ധിമുട്ട് അനുഭവിച്ചായാലും ഉറങ്ങുന്നതിന് മുമ്പ് മാറ്റി , കണ്ണുകള്‍ ശുദ്ധജലത്തില്‍ കഴുകിയിട്ട് ഉറങ്ങുന്നതാണ് കണ്ണിന്റെ ദീര്‍ഘായുസ്സിന് നല്ലതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ന്യൂ മെക്‌സികോ സര്‍വകലാശാലയിലെ ഡോക്ടര്‍മാരടങ്ങുന്ന സംഘമാണ് പഠനം നടത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദേശീയപാത ഉദ്ഘാടനം: മന്ത്രി മുഹമ്മദ് റിയാസിന് ക്ഷണമില്ല; മുഖ്യമന്ത്രി പങ്കെടുക്കില്ല, ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ

നിക്കോട്ടിൻ എന്ന 'സുന്ദര വില്ലൻ', 'ടെൻഷൻ അകറ്റാനുള്ള വലി'യില്‍ കഴമ്പില്ലെന്ന് ​ഗവേഷകർ | NO Smoking Day

'മരുമകനെയും ക്ഷണിക്കണോ? കുടുംബത്തിലെ എല്ലാവരെയും വിളിക്കണമെന്ന് എവിടെയാണ് എഴുതിയിരിക്കുന്നത്?'

'ജീവിതകാലം മുഴുവൻ വിലമതിക്കുന്ന ഒന്ന്'; മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം അഭിനയിച്ചതിനെക്കുറിച്ച് രാഹുൽ രാജ​ഗോപാൽ

'ആ യുവകലാകാരനെ അന്നേ അദ്ദേഹം ആശിര്‍വദിച്ചിരുന്നു'; ഇക്കാര്യം പറഞ്ഞപ്പോള്‍ മമ്മൂട്ടിയുടെ മുഖത്ത് കണ്ട സന്തോഷം

SCROLL FOR NEXT