Health

എന്തു ചെയ്തിട്ടും ഭാരം കുറയുന്നില്ലേ? എങ്കില്‍ ഇനിയുള്ള ദിവസങ്ങള്‍ തുളസിയിലയില്‍ തുടങ്ങാം 

5,6 തുളസിയിലകള്‍ കൊണ്ട് ശരീരഭാരം ഇല്ലാതാക്കാനാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

രീരഭാരം കുറയ്ക്കാനായി പറ്റുന്നതൊക്കെ ചെയ്യും. അതിരാവിലെ എഴുന്നേറ്റ് നടക്കാനിറങ്ങും, ജിമ്മില്‍ പോകും, സുംബ, നീന്തല്‍, എയ്‌റോബിക്‌സ് എന്നുവേണ്ട എന്തു സര്‍ക്കസ് വേണമെങ്കിലും ചെയ്യും. എന്നാല്‍ ഇതൊക്കെ ചെയ്തുതുടങ്ങാനുള്ള ആവേശം ഇടയ്‌ക്കെപ്പോഴോ ചോര്‍ന്നുപോകുന്നതാണ് പലരും നേരിടുന്ന പ്രശ്‌നം. അതുകൊണ്ടുതന്നെ അധികം പരിശ്രമമൊന്നും ഇല്ലാതെ ആഗ്രഹിക്കുന്ന ഫലം ലഭിക്കുമെന്നു കേട്ടാല്‍ ആര്‍ക്കാണ് സന്തോഷമാകാത്തത്. എങ്കില്‍പിന്നെ സന്തോഷിക്കാന്‍ റെഡിയായിക്കോളു. കാരണം 5,6 തുളസിയിലകള്‍ കൊണ്ട് ശരീരഭാരം ഇല്ലാതാക്കാനാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല തലമുടിക്കും ശരീരസൗന്ദര്യത്തിനുമെല്ലാം തുളസി മികച്ച പ്രതിവിധിയാണ്. ഇതിനുപുറമേ രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും തുളസി ഗുണകരമാണ്. 

അതിരാവിലെ എഴുന്നേറ്റ് 5,6 തുളസിയിലകള്‍ ചവച്ച് കഴിക്കാനാണ് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. ചവച്ചരച്ച് കഴിക്കാന്‍ താത്പര്യമില്ലെങ്കില്‍ വിഴുങ്ങുകയോ ചെയ്യാം. തലേദിവസം രാത്രിയില്‍ തുളസിയില വെള്ളത്തില്‍ ഇട്ടശേഷം പിറ്റേന്ന് ഈ വെള്ളം കുടിക്കുന്നതും നിങ്ങള്‍ ആഗ്രിഹിക്കുന്ന ഫലം നല്‍കുമെന്ന് പറയുന്നു. രാവിലെ എഴുന്നേറ്റ് ആദ്യം ചെയ്യേണ്ടത് ഇതാണെന്ന് മാത്രം. വെറുംവയറ്റില്‍ കഴിച്ചാലാണ് ഗുണം ലഭിക്കുക. തുളസിയിലയും ഇഞ്ചിയും ചേര്‍ത്ത് രാവിലെ ചായ കുടിക്കുന്നതും ഏറെ പ്രയോജനം ചെയ്യുമെന്ന് വിദഗ്ധര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

മെറ്റബോളിസം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതുകൊണ്ടുതന്നെ ദിവസവും കൂടുതല്‍ കലോറി കത്തിച്ചുകളയാന്‍ തുളസിയില ഉപയോഗിക്കുന്നതുവഴി കഴിയും. തുളസി ഒരു പ്രകൃതിദത്ത ഡിറ്റോക്‌സ് ആണെന്നതാണ് മറ്റൊരു കാരണം. തലേദിവസത്തെ അലച്ചില്‍ ശരീരത്തില്‍ എത്തിച്ചിട്ടുള്ള മാലിന്യങ്ങള്‍ ഇല്ലാതാക്കാന്‍ തുളസി ശിലമാക്കുന്നതുവഴി സാധിക്കും. ഇതുവഴി പുതിയൊരു ദിനം തുടങ്ങുമ്പോള്‍ കൂടുതല്‍ ഉന്മേഷരായി മാറാനാകും. ഡീറ്റോക്‌സ് എന്ന പ്രക്രിയ ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന ഒന്നാണ്. 

തുളസിയും ഇഞ്ചിയും ചേര്‍ന്നാല്‍ മികച്ച ദഹനപ്രക്രിയയാണ് ഫലമെന്നാണ് ആയുര്‍വേദത്തില്‍ പറയുന്നത്. ദഹനം ശരിയായി നടന്നില്ലെങ്കിലും ശരീരഭാരം വര്‍ദ്ധിക്കും. തുളസി അരച്ച് അതിന്റെ ചാറ് ദിവസവും രണ്ട് ടീസ്പൂണ്‍ വീതം കുടിക്കുന്നത് ദഹനം ശരിയായ രീതിയില്‍ നടക്കാന്‍ പ്രയോജനകരമാണെന്ന് പല ലേഖനങ്ങളിലും വിശദീകരിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

'നല്ല വേദനയുണ്ട്, കീമോ ഉടൻ തുടങ്ങും'; ആരോ​ഗ്യാവസ്ഥ പങ്കുവച്ച് രേണു സുധി

പറവൂരിന് 54 വർഷത്തിന് ശേഷം ചരിത്ര നിയോഗം; വി ഡി സതീശന്റെ കന്നി ബജറ്റ് വെള്ളിയാഴ്ച സഭയിൽ

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

പൊതുപ്രവർത്തകരുടെ അഴിമതിക്കേസുകൾ പൂഴ്ത്തി സർക്കാർ; വിചാരണാനുമതി നൽകാതെ കെട്ടിക്കിടക്കുന്നത് 74 ഫയലുകൾ

SCROLL FOR NEXT