Health

കഞ്ചാവ് ഉപയോഗം വന്ധ്യതയ്ക്ക് കാരണമാകുമോ? ഗര്‍ഭധാരണ സാധ്യത കുറയ്ക്കുമെന്ന് ഗവേഷകര്‍

കഞ്ചാവ് ഉപയോഗിക്കുന്ന പുരുഷന്‍മാരില്‍ ബീജത്തിന്റെ അളവ് കുറവായിരിക്കുമെന്നതാണ് ഇതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍ : കഞ്ചാവിന്റെ ഉപയോഗം ഗര്‍ഭധാരണത്തിനുള്ള സാധ്യതകളെ ബാധിക്കുമെന്ന് ഗവേഷണ റിപ്പോര്‍ട്ട്. കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേണലില്‍ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനത്തിലാണ് ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

കഞ്ചാവ് ഉപയോഗിക്കുന്ന പുരുഷന്‍മാരില്‍ ബീജത്തിന്റെ അളവ് കുറവായിരിക്കുമെന്നതാണ് ഇതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ആഴ്ചയില്‍ ഒരിക്കല്‍ എങ്കിലും കഞ്ചാവ് ഉപയോഗിക്കുന്നവരില്‍ ബീജത്തിന്റെ അളവ് 29 ശതമാനം വരെ കുറയുന്നതായാണ് പഠനത്തില്‍ കണ്ടെത്തിയത്. 

കഞ്ചാവ് ഉപയോഗിക്കുന്ന സ്ത്രീകളില്‍ ഓവുലേഷന്‍ വൈകുന്നതിനോ ഓവുലേഷന്‍ നടക്കാതിരിക്കാനോയുള്ള സാധ്യതകളും വളരെ കൂടുതലാണ്. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും കഞ്ചാവ് ഉപയോഗിച്ച സ്ത്രീകളിലാണ് ഈ സാധ്യത കൂടുതല്‍. 

കഞ്ചാവില്‍ അടങ്ങിയിരിക്കുന്ന ടെട്രാഹൈഡ്രോകന്നാബിനോള്‍ ഹൈപ്പോതലാമസ്, പിറ്റിയൂട്ടറി ഗ്രന്ഥി, പ്രത്യുത്പാദന അവയവങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെ (സ്ത്രീകളിലും പുരുഷന്‍മാരിലും) യാണ് ബാധിക്കുന്നതെന്നും പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT