കാല്‍സ്യം കാര്‍ബൈഡ് വച്ച് പഴുപ്പിച്ച മാങ്ങ വിഷമയമാണെന്നും അല്ലെന്നും ശാസ്ത്രജ്ഞര്‍ക്കിടയില്‍ തര്‍ക്കം തുടരുകയാണ്. ഇതുപയോഗിച്ച് പഴുപ്പിച്ച മാങ്ങയും മറ്റുപഴങ്ങളും വിഷമയമാണെന്നും അത് കഴിച്ചാല്‍ കാന്‍സര്‍ വരുമെന്നും ഇല്ലെന്നും പ്രചരണങ്ങളുണ്ട്. അതേസമയം ഭക്ഷ്യവസ്തുക്കളില്‍ കാല്‍സ്യം കാര്‍ബൈഡ് പ്രയോഗിക്കുന്നത് 1954ലെ മായം ചേര്‍ക്കല്‍ നിരോധന നിയമപ്രകാരം നിരോധിച്ചതുമാണ്.
നീറ്റുകക്കയും കരിയുംകൂടി അത്യോഷ്മാവില്‍ (2200 C) ഓക്‌സിജന്റെ അഭാവത്തില്‍ ചൂടാക്കിയുണ്ടാക്കുന്ന കാല്‍സ്യം കാര്‍ബൈഡ് നിര്‍മ്മിക്കുന്നത്. ഓക്‌സിജന്റെ അഭാവത്തില്‍ ചൂടാക്കിയാണ് ഇതുണ്ടാക്കുന്നത്. ഇത് വെള്ളവുമായി അതിവേഗം പ്രതിപ്രവര്‍ത്തിച്ച് അസറ്റിലിന്‍ എന്ന വാതകമുണ്ടാകുന്നു.
ഈ വാതകമാണ് പച്ചമാങ്ങയെ പഴുപ്പിക്കുന്ന രാസാഗ്‌നിയെ ഉത്തേജിപ്പിക്കുന്നത്. അതുമൂലം പച്ചമാങ്ങ എളുപ്പത്തില്‍ പഴുക്കുന്നു. വെള്ളവുമായുള്ള രാസപ്രവര്‍ത്തനത്തിന്റെ ഉപോത്പന്നമോ കാല്‍സ്യം കാര്‍ബണേറ്റും. കാല്‍സ്യം കാര്‍ബണേറ്റ് എന്നാല്‍ രാസഘടനയില്‍ കക്കത്തോട്, മുട്ടത്തോട് , മാര്‍ബിള്‍ ഇവയ്ക്ക് സമാനവുമാണെന്ന് കുസാറ്റിലെ പോളിമര്‍ ശാസ്ത്ര സാങ്കേതിക വിഭാഗം എമിരിറ്റസ് സയന്റിസ്റ്റ് ഡോ. സിപി രഘുനാഥന്‍ നായര്‍ പറയുന്നു.
'കാല്‍സ്യം കാര്‍ബൈഡിന്റെ വെള്ളവുമായുള്ള പ്രവര്‍ത്തനം നിമിഷങ്ങള്‍ക്കകം പൂര്‍ത്തിയാവും. അതുകൊണ്ട് നമ്മള്‍ വാങ്ങുന്ന മാങ്ങയില്‍ തുടക്കത്തില്‍ എത്ര കാല്‍സ്യം കാര്‍ബൈഡ് ഉണ്ടായിരുന്നാലും അന്തരീക്ഷത്തിലെ ഈര്‍പ്പമോ മാങ്ങയ്ക്കകത്തെ വെള്ളമോ ആയി പ്രതിപ്രവര്‍ത്തിച്ച് ഇത് നിര്‍വീര്യമാവുമെന്നതാണ് വാസ്തവം. പിന്നെ, നമ്മള്‍ വാങ്ങുന്ന, കാല്‍സ്യം കാര്‍ബൈഡില്‍ മുക്കിയ മാങ്ങയില്‍ അവശേഷിക്കുന്നത് കാല്‍സ്യം കാര്‍ബണേറ്റുമാത്രമാണ്' ആയതുകൊണ്ട് കാല്‍സ്യം കാര്‍ബണേറ്റ് മനുഷ്യന് യാതൊരു വിധത്തിലുള്ള ദോഷവും വരുത്തുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. മാത്രമല്ല, അല്പസ്വല്പം കാല്‍സ്യം ശരീരത്തില്‍ച്ചെന്നാല്‍ എല്ലിനും പല്ലിനും ബലം വരുമെന്നും അദ്ദേഹം പറയുന്നുണ്ട്.
എന്നാല്‍ ഈ വിലയിരുത്തലിനെ പൂര്‍ണ്ണമായും ഘണ്ഡിക്കുന്ന തരത്തിലാണ് ശാസ്ത്രജ്ഞനായ ഡേ. രാജഗോപാല്‍ കമ്മത്തിന്റെ വിശദീകരണം. അസെറ്റിലീന്‍ വാതകം വയറ്റിലെയും കുടലിലെയും ആന്തരികാവരണത്തെ ബാധിച്ച് ദഹനപ്രക്രിയയെ താറുമാറാക്കുകയും രക്തത്തിലെയും കശേരുക്കളിലെയും ഓക്‌സിജന്റെ കുറവിന് കാരണമായി അവയവങ്ങളെയും നാഡീവ്യൂഹത്തേയും ബാധിക്കുകയും ചെയ്യും. കാല്‍സ്യം കാര്‍ബൈഡ് ഉദ്പാദനവേളയില്‍ അതില്‍ കലരുന്ന ആര്‍സെനിക്, ഫോസ്ഫറസ് എന്നിവയും പഴങ്ങളിലൂടെ അകത്ത് ചെയ്യുകയും ചര്‍ദി, രക്തം ഛര്‍ദിക്കല്‍, വയറിളക്കം, നെഞ്ചിലും വയറ്റിലും എരിച്ചില്‍, കഴ്ചക്കുറവ്, ബോധക്ഷയം, അള്‍സര്‍, ചുമ, ശ്വാസതടസം, ശ്വാസകോശത്തിലും മസ്തിഷ്‌കാവരണത്തിലും നീര്‍ക്കെട്ട് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് അദ്ദേഹം വിലയിരുത്തി.
പല കാലഘട്ടങ്ങളിലായാ ഗവേഷകര്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഡോ. രാജഗോപാല്‍ കമ്മത്തിന്റെ പ്രതികരണം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലെയും യുഎസിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്തിലെയും ഗവേഷകര്‍ ഇതേക്കുറിച്ച് പഠനങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. പല രാജ്യങ്ങളിലും നിരോധിത വസ്തുവായ കാല്‍സ്യം കാര്‍ബൈഡ് ഈര്‍പ്പവുമായി പ്രതിപ്രവര്‍ത്തിച്ചുണ്ടാകുന്ന കാല്‍സ്യം എല്ലിനും പല്ലിനും നല്ലതാണ് എന്നൊക്കെയുള്ള പരാമര്‍ശം അബദ്ധജടിലമാണെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates