Health

കോവിഡിനെ സാധാരണ ജലദോഷമാക്കും, കൊളസ്ട്രോൾ മരുന്നായ ഫെനോഫൈബ്രേറ്റ് ​കൊറോണ വൈറസ് പെരുകുന്നത് തടയുമെന്ന് ​ഗവേഷകർ

മരുന്ന് കോവിഡിനെ  സാധാരണ ജലദോഷത്തിൻറെ തലത്തിലേക്ക് മാറ്റാൻ സഹായിക്കുമെന്നാണ് കണ്ടെത്തൽ

Author : സമകാലിക മലയാളം ഡെസ്ക്

കൊളസ്ട്രോൾ മരുന്നായി ഉപയോഗിക്കുന്ന ഫെനോഫൈബ്രേറ്റ് കോവിഡിൻറെ അപകടാവസ്ഥ ഒഴിവാക്കുമെന്ന് ​ഗവേഷകർ. ഈ മരുന്ന് കോവിഡിനെ  സാധാരണ ജലദോഷത്തിൻറെ തലത്തിലേക്ക് മാറ്റാൻ സഹായിക്കുമെന്നാണ് കണ്ടെത്തൽ. രോ​ഗം ബാധിച്ച മനുഷ്യകോശങ്ങളിൽ നടത്തിയ പരീക്ഷണമാണ് ഈ കണ്ടെത്തലിലേക്കെത്തിയത്.

കാർബോഹൈഡ്രേറ്റിന്റെ ദഹനം സാഴ്‌സ്-കോവ്-2 വൈറസ് തടയുന്നതിനാൽ ശ്വാസകോശത്തിൽ കൊഴുപ്പ് അടിയാൻ കാരണമാകും. ഈ സാഹചര്യമാണ് വൈറസിന് പെരുകാൻ ​ഗുണകരമാകുന്നത്. എന്നാൽ ഈ പ്രക്രിയ തടയാൻ ഫെനോഫൈബ്രേറ്റിനു കഴിയും. അ‍ഞ്ച് ദിവസത്തെ ചികിത്സയിൽ വൈറസ് പൂർണ്ണമായും ഇല്ലാതായെന്നും ​ഗവേഷകർ അവകാശപ്പെട്ടു.

ഹീബ്രൂ സർവകലാശാലയിലെ ​ഗവേഷകരാണ് ഈ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ബയോ എൻജിനീയറിങ് സെൻറർ ഡയറക്റ്റർ പ്രൊഫ. യാക്കോവ് നമിയാസ്, ന്യൂയോർക്ക് മൗണ്ട് സിനായ് മെഡിക്കൽ സെൻററിലെ ബെഞ്ചമിൻ ടെനോവറുമായി ചേർന്നു നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തൽ. ക്ലിനിക്കൽ പഠനങ്ങളിൽ ഇത് ശരിയാണെന്ന് കണ്ടെത്തിയാൽ കോവിഡ് 19ന്റെ തീവ്രത ഒരു സാധരണ ജലദോഷത്തിന്റെ തലത്തിലേക്ക് കുറയ്ക്കാൻ സാധിക്കുമെന്ന് ഇവർ അഭിപ്രായപ്പെട്ടു.

ശ്വാസകോശത്തിന് കൊറോണ വൈറസ് എന്തൊക്കെ മാറ്റങ്ങളുണ്ടാക്കുന്നു എന്നു വിശദമായി പഠിച്ച ശേഷമാണ് ഗവേഷകർ ഈ പരീക്ഷണത്തിനു തയാറായത്. വൈറസ് ബാധമൂലം ശ്വാസകോശത്തിൽ കൊഴുപ്പ് അടിയുന്നതിനാലാണ്  പ്രമേഹവും കൊളസ്ട്രോളും ഉള്ളവർ ഹൈ റിസ്ക് വിഭാഗത്തിൽ പെടുന്നതെന്ന് ഇവർ കണ്ടെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'