Health

'താങ്ക്യൂ'.. ഒരു മാന്ത്രിക വാക്കാണ്; മാനസികാരോഗ്യം മെച്ചപ്പെടുത്തുമെന്ന് പഠനങ്ങള്‍ 

ഇനി ഓരോ ചെറിയ കാര്യങ്ങള്‍ക്കും താങ്ക്യൂ പറഞ്ഞു തുടങ്ങിക്കോളൂ, മാനസികാരോഗ്യം ഒരു പുഞ്ചിരിയിലൂടെയും മെച്ചപ്പെടും.

Author : സമകാലിക മലയാളം ഡെസ്ക്

ന്താണെന്ന് അറിയാത്ത കാരണം കൊണ്ട് സങ്കടപ്പെട്ടിരിക്കുകയാണോ? ഒരു സ്റ്റിക്കി പേപ്പറെടുത്ത് 'താങ്ക്യു' എന്നെഴുതി ഒരു കുഞ്ഞ് സ്‌മൈലിങ് സ്‌മൈലിയുമായി മുന്നിലേക്ക് വച്ചു നോക്കൂ.. ചുണ്ടില്‍ മെല്ലെയൊരു പുഞ്ചിരി നിറയുന്നില്ലേ? സന്തോഷം ഉള്ളില്‍ നിറഞ്ഞുവരുന്നത് നിങ്ങള്‍ക്ക്     തന്നെ  കാണാമെന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ പറയുന്നത്. കേള്‍ക്കുന്നയാളിന്റെ മനസ് കുളിര്‍പ്പിക്കുന്നതിനൊപ്പം കാണുന്നവരില്‍ കൂടി സന്തോഷം നിറയിക്കുന്ന മാന്ത്രികവാക്കാണ് താങ്ക്യൂ എന്നാണ് റിസര്‍ച്ചര്‍മാര്‍ പറയുന്നത്.
 
താങ്ക്യു പറയുമ്പോഴുള്ള എക്‌സ്പ്രഷന്‍ പാളിപ്പോകുമോ എന്ന ഭയമാണ് പലപ്പോഴും താങ്ക്യു പറയണമെന്ന് തോന്നിയാലും വേണ്ട എന്ന തീരുമാനത്തിലേക്ക് ആളുകളെ എത്തിക്കുന്നതെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 

താങ്ക്യൂ പറയുന്നതിലൂടെ നഷ്ടമൊന്നുമില്ലെന്നും പക്ഷേ നേട്ടങ്ങള്‍  ഒരുപാടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അപ്പോള്‍ ഇനി ഓരോ ചെറിയ കാര്യങ്ങള്‍ക്കും താങ്ക്യൂ പറഞ്ഞു തുടങ്ങിക്കോളൂ, മാനസികാരോഗ്യം ഒരു പുഞ്ചിരിയിലൂടെയും മെച്ചപ്പെടും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT