Health

ബെല്ലി ഫാറ്റ് ആണോ പ്രശ്‌നം; ഇത്രയും ചെയ്താല്‍ മതി..!

വണ്ണം വെച്ചു തുടങ്ങുന്ന ഘട്ടത്തില്‍ ആദ്യം കൊഴുപ്പടിയുന്നതും അവസാനം കൊഴുപ്പൊഴിയുന്നതുമായ ശരീരഭാഗമാണ് നമ്മുടെ വയറ്.

സമകാലിക മലയാളം ഡെസ്ക്

ണ്ണം വെച്ചു തുടങ്ങുന്ന ഘട്ടത്തില്‍ ആദ്യം കൊഴുപ്പടിയുന്നതും അവസാനം കൊഴുപ്പൊഴിയുന്നതുമായ ശരീരഭാഗമാണ് നമ്മുടെ വയറ്. ഇവിടുത്തെ കൊഴുപ്പ് തന്നെയാണ് മിക്കവരുടെയും പ്രശ്‌നവും. ഇരുന്ന് ജോലിചെയ്യുന്നവരാണെങ്കില്‍ പറയുകയും വേണ്ട, വയര്‍ പെട്ടെന്ന് കൂടും. 

വയര്‍ കുറയ്ക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും തിരക്കേറിയ ജീവിതക്രമം കാരണം മിക്കവര്‍ക്കും സാധിക്കാറില്ല. എന്നാല്‍ വയറ്റിലെ ഫാറ്റ് കുറയ്ക്കാന്‍ ഒരെളുപ്പവഴിയുണ്ട്. ചില പച്ചക്കറികള്‍ കഴിച്ചും കൊഴുപ്പുള്ള ആഹാരങ്ങള്‍ ഒഴിവാക്കിയും വയര്‍ കുറയ്ക്കാവുന്നതാണ്. 

ഗ്രീന്‍ പെപ്പര്‍
നമ്മള്‍ കാപ്‌സിക്കം എന്ന് വിളിക്കുന്ന ഗ്രീന്‍  പെപ്പറിലെ ക്യാപ്‌സൈസിന്‍ (രമുമെശരശി) എന്ന വസ്തു ശരീരത്തിലെ മെറ്റബോളിസം എളുപ്പത്തിലാക്കുകയും അതുവഴി വയര്‍, ഇടുപ്പ് എന്നിവിടങ്ങളിലെ ഫാറ്റ് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. 

ബീന്‍സ്
ഫൈബര്‍, പ്രോട്ടീന്‍, അയണ്‍ എന്നിവയുടെ കലവറയാണ് ബീന്‍സ്. ബീന്‍സിലെ ഫൈബര്‍ ശരീരത്തില്‍ നിന്നു വിഷാംശം പുറത്തുകളയാന്‍ വരെ ഉപകരിക്കുന്നതാണ്. ബീന്‍സ് ഫ്രൈ ചെയ്‌തോ സാലഡ് ആക്കിയോ കഴിക്കാം. 

മത്തങ്ങ
വൈറ്റമിന്‍ സിയുടെ ധാരാളം അടങ്ങിയ പച്ചക്കറിയാണ് മത്തങ്ങ. ഒരു ദിവസം മുഴുവന്‍ വേണ്ട പോഷകം നമുക്ക് നല്‍കാന്‍ മത്തങ്ങയ്ക്കു സാധിക്കും. വൈറ്റമിന്‍ എ കൂടി അടങ്ങിയ മത്തങ്ങ കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്.

വെള്ളരിക്ക
ആഹാരശേഷം എന്തെങ്കിലും കൊറിക്കുന്നത് നിര്‍ബന്ധമായവര്‍ക്ക് ഏറ്റവും നല്ലത് വെള്ളരിക്കയാണ്. ഇതില്‍ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. വെള്ളരി കഴിക്കുന്നത് ഫാറ്റ് അടിയുന്നതു തടയാനും ശരീരത്തിലെ വിഷാംശം പുറത്തുകളയാനും സഹായിക്കും.

തക്കാളി
തക്കാളിയില്‍ വൈറ്റമിന്‍ സി, കാത്സ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ആഹാരത്തില്‍ എപ്പോഴും ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പച്ചയായോ സാലഡില്‍ ചേര്‍ത്തോ കഴിക്കാം. വയറിലെ കൊഴുപ്പ് കുറയും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

വേദാന്തിന്റെ അര്‍ധ സെഞ്ച്വറി, വാലറ്റത്തിന്റെ പോരാട്ടം; പാകിസ്ഥാന് മുന്നില്‍ 253 ലക്ഷ്യം വച്ച് ഇന്ത്യ

SCROLL FOR NEXT