Health

മെനു ലിസ്റ്റില്‍ പീനട്ട് ബട്ടര്‍ മറക്കണ്ട; ശരീരഭാരം കുറയ്ക്കാം  

രുചികരവും ആരോഗ്യകരവുമായ ഭക്ഷണമാണ് വേണ്ടതെങ്കില്‍ മെനു ചാര്‍ട്ടില്‍ ഉറപ്പായും ഉണ്ടായിരിക്കേണ്ട ഒന്നാണ് പീനട്ട് ബട്ടര്‍

Author : സമകാലിക മലയാളം ഡെസ്ക്

ബട്ടര്‍ എന്ന് കേള്‍ക്കുമ്പോള്‍ ശരീരഭാരം കുറയ്ക്കാന്‍ തത്രപ്പെടുന്നവര്‍ നെറ്റിചുളിക്കുമെങ്കിലും പീനട്ട് ബട്ടര്‍ നിങ്ങള്‍ക്ക് ഭീഷണിയല്ല. രുചികരവും ആരോഗ്യകരവുമായ ഭക്ഷണമാണ് വേണ്ടതെങ്കില്‍ മെനു ചാര്‍ട്ടില്‍ ഉറപ്പായും ഉണ്ടായിരിക്കേണ്ട ഒന്നാണ് പീനട്ട് ബട്ടര്‍. ഫിറ്റ്‌നസ് ഇഷ്ടപ്പെടുന്നവരുടെ ഇഷ്ടഭക്ഷണമായാണ് പലപ്പോഴും പീനട്ട് ഭട്ടര്‍ റേറ്റ് ചെയ്യപ്പെടുന്നത്. വര്‍ക്കൗട്ടിന് മുമ്പും ശേഷവും ശീലമാക്കാവുന്ന ഒന്നാണ് ഇത്. 

ശരീരഭാരം കുറയ്ക്കാന്‍ പീനട്ട് ഭട്ടര്‍ ഉത്തമമാണെന്ന കാര്യം പലര്‍ക്കും അത്ര വിശ്വസനീയമായി തോന്നാറില്ല. എന്നാല്‍ പീനട്ട് ഭട്ടറില്‍ അടങ്ങിയിട്ടുള്ള മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റ് ആണ് ശരീരഭാരം കുറയ്ക്കാനും അമിതവണ്ണം മൂലമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സഹായിക്കുന്നത്. ഹൃദ്രോഗത്തെ അകറ്റി നിര്‍ത്താനും ഇത് ഗുണകരമാണ്. 

ആഹാരത്തില്‍ പീനട്ട് ബട്ടര്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ടുതന്നെ കൂടുതല്‍ ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കാം. പെട്ടെന്ന് വിശപ്പ് ശമിച്ചതായി തോന്നുന്നതുകൊണ്ടുതന്നെ അധികം ആഹാരം കഴിക്കാന്‍ തോന്നില്ലെന്നതാണ് ഇതിന് കാരണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; 'നാവിക്' പരമ്പരയിലെ 'എൻവിഎസ്- 03' ഭ്രമണപഥത്തിൽ

അതിവേഗം പട്ടിണി കുറച്ച് ഇന്ത്യ, 49 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തമായി; ലോകബാങ്ക്

ശബരിമല തീർത്ഥാടനം: അയ്യപ്പഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ തമിഴ്‌നാട്

ഒറ്റ ഓവറില്‍ വഴങ്ങിയത് 32 റണ്‍സ്, 4 ഓവറില്‍ 64! 'നാണക്കേട്' റെക്കോര്‍ഡില്‍ നിതീഷ്

സെന്‍സസ്: വീടുകള്‍ തോറുമുള്ള ജനസംഖ്യാ കണക്കെടുപ്പ് ജനുവരി 25 മുതല്‍, 13 പുതിയ ചോദ്യങ്ങള്‍, വിശദാംശങ്ങള്‍