Health

സസ്യാഹാരവും വീഗന്‍ ഭക്ഷണവും സൂപ്പറാണ്! മാംസാഹാരം ഒഴിവാക്കിയാല്‍ ടൈപ്പ് 2 പ്രമേഹം വരെ പമ്പ കടക്കും 

ഇന്‍സുലിന്‍ സംവേദനക്ഷമത വര്‍ദ്ധിക്കുന്നതിലൂടെയാണ് പ്രമേഹ സാധ്യത ഒഴിവാക്കാനാകുന്നതെന്നാണ് പഠനത്തിലെ വിശദീകരണം

സമകാലിക മലയാളം ഡെസ്ക്

പ്രായപൂര്‍ത്തിയായ ഭൂരിഭാഗം ആളുകളിലും കണ്ടുവരുന്ന ഒന്നാണ് ടൈപ് 2 പ്രമേഹം. ലോകത്താകമാനമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ ടൈപ് 2 പ്രമേഹത്തിന്റെ പിടിയിലകപ്പെട്ടവരാണ്. പഴങ്ങളും പച്ചക്കറികളും മാത്രമടങ്ങിയ ഭക്ഷണശീലം ടൈപ് 2 പ്രമേഹം ഒഴിവാക്കാന്‍ സഹായിക്കുമെന്നാണ് പുതിയ പഠനം.

മൂന്ന് ലക്ഷത്തോളം ആളുകളില്‍ നടത്തിയ പഠനമാണ് ഇത്തരത്തിലൊരു കണ്ടെത്തലിലേക്ക് എത്തിയത്. സസ്യാഹാരം ശീലമാക്കിവരില്‍ ടൈപ് ടൂ പ്രമേഹ സാധ്യത വളരെ കുറവാണെന്നാണ് ഈ പഠനത്തിലെ കണ്ടെത്തല്‍. ഇതില്‍ തന്നെ പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവ കുറഞ്ഞ സസ്യാഹാരം പതിവാക്കിയവരില്‍ ടൈപ് ടു പ്രമേഹ സാധ്യത ഏറെ കുറവായിരികുമെന്നും കണ്ടെത്തി. 

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ന്നു നില്‍ക്കുന്ന അവസ്ഥയാണ് ടൈപ് 2 പ്രമേഹം. ശരീരത്തിന് ആവശ്യമുള്ള ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാനാവാതെ വരുന്നതാണ് പഞ്ചസാരയുടെ അളവ് ഉയരാന്‍ കാരണം. 

സസ്യാഹാരികളില്‍ ഇന്‍സുലിന്‍ സംവേദനക്ഷമത വര്‍ദ്ധിക്കുന്നതിലൂടെയാണ് പ്രമേഹ സാധ്യത ഒഴിവാക്കാനാകുന്നതെന്നാണ് പഠനത്തിലെ വിശദീകരണം. സസ്യാഹാരവും വീഗന്‍ ഭക്ഷണവും ശീലമാക്കുന്നവര്‍ക്ക് ശരീരഭാരം കുറയ്ക്കാനും എളുപ്പമാണെന്നും പഠനം പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈറ്റില കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്, ഷാജി കൊല്ലപ്പെട്ട സുധയുടെ അമ്മയുടെ സഹപ്രവര്‍ത്തകന്‍

തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണായക നീക്കം; പുതിയ പാർട്ടിയുമായി തിരിച്ചു വരവ് പ്രഖ്യാപിച്ച് വികെ ശശികല

ഉത്രാളിക്കാവ് പൂരത്തിനിടെ ആന ഇടഞ്ഞു, വിഡിയോ

മൂന്ന് വർഷത്തെ സ്കൂൾ കലണ്ടർ 2026–2029: യുഎഇ അവധി ദിവസങ്ങൾ, ഇളവുകൾ ലഭിക്കുന്ന സ്കൂളുകൾ; രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ

പിതാവ് ഗുരുതരാവസ്ഥയില്‍; റിങ്കു സിങ് ഇന്ത്യന്‍ ടീം വിട്ടു

SCROLL FOR NEXT