Life

വെള്ള കടലാമയെ കണ്ടെത്തി, അപൂര്‍വ്വം; വൈറലായി ചിത്രങ്ങള്‍ 

കടല്‍തീരത്ത് വച്ച് പകര്‍ത്തിയ ചിത്രങ്ങളാണ് ഫേസ്ബുക്കില്‍ ശ്രദ്ധനേടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

അപൂര്‍വ്വമായി മാത്രം കാണുന്ന വെള്ള കടലാമയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സൗത്ത് കരോളിന ബീച്ചിലാണ് ആമയെ കണ്ടത്. കടല്‍തീരത്ത് വച്ച് പകര്‍ത്തിയ ചിത്രങ്ങളാണ് ഫേസ്ബുക്കില്‍ ശ്രദ്ധനേടുന്നത്.  

ടൗണ്‍ ഓഫ് കിയാവ ഐലന്റ് എസ് സി എന്ന പേജാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. ലിയൂസിസം ഇന്ന ജനിതക വൈകല്യമുള്ള ആമയാണ് ഇതെന്നാണ് കരുതുന്നത്. ഈ പ്രതിഭാസമാണ് ആമയുടെ വെള്ള നിറത്തിന് കാരണം. എന്നാല്‍ ഇത് ആല്‍ബനിസം എന്ന അവസ്ഥയില്‍ നിന്ന് വ്യത്യസ്തമാണെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ആമയെ കടലില്‍ തന്നെ ഉപേക്ഷിച്ചെന്നും ഇവര്‍ പറഞ്ഞു. 

ആല്‍ബനിസം, ലിയൂസിസം തുടങ്ങിയ അവസ്ഥകള്‍ മൂലമുണ്ടാകുന്ന നിറവ്യത്യാസം മൃഗങ്ങള്‍ക്ക് ഇരപിടിയന്മാരില്‍ നിന്നുള്ള അതിജീവനം ദുഷ്‌കരമാക്കും. ആമ വളരെ ക്യൂട്ട് ആണെന്നും ചിത്രങ്ങള്‍ മികച്ചതാണെന്നും കുറിച്ച് നിരവധിപ്പേരാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്യുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അത് ഉദ്യോഗസ്ഥ പോര് അല്ല, ചലഞ്ച് മാത്രം'; തദ്ദേശവകുപ്പിലെ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് രണ്ടു പദ്ധതികളില്‍ മന്ത്രി കെ എം ഷാജി

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

165 കിലോമീറ്റര്‍ വരെ റേഞ്ച്, മൂന്ന് വേരിയന്റ്, നിരവധി ആനുകൂല്യങ്ങള്‍; ട്രിയോണ്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഡെലിവറി ആരംഭിച്ചു

'ആ ശബ്ദം ചെവിയില്‍ മുഴങ്ങിയത് മറക്കില്ല'; നാന പടേക്കറും വിനായകനും ഒരുമിക്കാനിരുന്ന സിനിമ; ഉള്ളുനീറി സംവിധായകന്‍

പി വി അൻവറിന് വീണ്ടും തിരിച്ചടി; കെഎഫ്സി വായ്പാ തട്ടിപ്പിലെ വിജിലൻസ് കേസ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി