ക്രിസ്മസ്  
Life

ക്രിസ്മസ് ജനുവരിയിലോ?, ചിരിക്കാന്‍ വരട്ടെ, അറിയാം ഇക്കാര്യങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

യേശുക്രിസ്തുവിന്റെ ജനനം ആഘോഷിക്കുന്ന ക്രിസ്മസ് ലോകത്തെ ഭൂരിഭാഗം സ്ഥലങ്ങളിലും ഡിസംബര്‍ 25 നാണ് ആഘോഷിക്കുന്നത്. ഈ ദിവസം ക്രിസ്തു ജനിച്ചുവെന്നാണ് റോമന്‍ കത്തോലിക്കാ സഭയുടെ വിശ്വാസം. എന്നാല്‍, വാസ്തവത്തില്‍, യേശു ജനിച്ച തീയതി ആര്‍ക്കും കൃത്യമായി അറിയില്ല!

ലോകത്തെ എല്ലാ ക്രിസ്ത്യാനികളും ഡിസംബര്‍ 25 ന് ക്രിസ്മസ് ആഘോഷിക്കുന്നില്ല. റഷ്യ പോലുള്ള ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികള്‍ കൂടുതലുള്ള രാജ്യങ്ങളില്‍, ക്രിസ്മസ് ദിനം ജനുവരി 7 നാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. ചില ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളും ഈ ദിവസം ക്രിസ്മസ് ആഘോഷിക്കുന്നു.

'ക്രിസ്തുവിന്റെ കുര്‍ബാന' എന്നര്‍ത്ഥമുള്ള പഴയ ഇംഗ്ലീഷ് പദപ്രയോഗമായ ക്രിസ്റ്റസ് മേസെയില്‍ നിന്നാണ് 'ക്രിസ്തു' എന്ന പേര് വന്നത്. എന്നാല്‍ 'ക്രിസ്മസ്' ഒരു ചുരുക്ക പേര് എന്ന നിലയിലാണ് കാണുന്നത്. പക്ഷേ ഇത് യഥാര്‍ത്ഥത്തില്‍ 16-ാം നൂറ്റാണ്ടിലേതാണ്! 'എക്‌സ്' എന്നത് ഗ്രീക്ക് അക്ഷരമായ 'സിഎച്ച്‌ഐ'യെ പ്രതിനിധീകരിക്കുന്നതായി പറയപ്പെടുന്നു.

ബ്രിട്ടനിലാണ് ക്രിസ്മസ് മരങ്ങള്‍ ശ്രദ്ധിക്കപ്പെട്ടതെങ്കിലും പതിനാറാം നൂറ്റാണ്ടില്‍ ജര്‍മ്മനിയിലാണ് ഇവ ആദ്യമായി കണ്ടത്. ക്രിസ്മസ് സീസണില്‍ ഇപ്പോഴുള്ള ക്രിസ്മസ് ട്രീയുടെ രൂപത്തിലുള്ള പഴങ്ങളാല്‍ സമ്പന്നമായ മരങ്ങളാണിവ. പിന്നീട് കടലാസ് ആകൃതിയിലുള്ള അലങ്കാരങ്ങളും മെഴുകുതിരികള്‍ എന്നിവയാല്‍ അലങ്കരിച്ചിരുന്നു. റോമാക്കാരുടെയും പുരാതന ഈജിപ്തുകാരുടെയും കാലത്താണ് ക്രിസ്മസ് ട്രീകള്‍ സജീകരിക്കുന്ന രീതികള്‍ ആരംഭിച്ചത്.

എല്ലാ വര്‍ഷവും, നോര്‍വേ ലണ്ടനിലേക്ക് മനോഹരമായ ഒരു ക്രിസ്മസ് ട്രീ അയയ്ക്കുന്നു, ട്രാഫല്‍ഗര്‍ സ്‌ക്വയറില്‍ ഇത് വര്‍ണവിളക്കുകള്‍ കൊണ്ട് അലങ്കരിക്കും. 20 മീറ്റര്‍ ഉയരമുള്ള ഈ മനോഹരമായ മരം രണ്ടാം ലോകമഹായുദ്ധസമയത്ത് യുകെ നോര്‍വേയ്ക്ക് നല്‍കിയ സഹായത്തിന് നന്ദി അറിയിക്കാന്‍ കൊണ്ടുവരുന്നതാണ്.

നീണ്ട താടിയുള്ള, മുഖം പിങ്ക് നിറത്തില്‍ കാണുന്ന, എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന സാന്താക്ലോസിനെ കുറിച്ച് പറയാതെ ക്രിസ്മസില്ല. സാന്താക്ലോസിന് ഈ പേര് എങ്ങനെ ലഭിച്ചുവെന്ന് ചിന്തിച്ചിട്ടുണ്ടോ? സിന്റര്‍ക്ലാസില്‍ നിന്നാണ് ഈ പേരുണ്ടായത്. അതായത് നെതര്‍ലന്‍ഡ്സിന്റെ ഭാഷയായ ഡച്ചില്‍ സെന്റ് നിക്കോളാസ് എന്നാണ്. നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു ക്രിസ്ത്യന്‍ ബിഷപ്പായിരുന്നു സെന്റ് നിക്കോളാസ്

ജിംഗിള്‍ ബെല്‍സ് എന്ന് തുടങ്ങുന്ന ഗാനം ക്രിസ്മസ് ആഘോഷങ്ങളില്‍ ഒഴിവാക്കാന്‍ കഴിയില്ല. എന്നാല്‍ ക്രിസ്മസ് ഗാനമായി കരുതുന്ന ഈ ഗാനത്തില്‍ ക്രിസ്മസ് എന്ന വാക്ക് ഇല്ല. യേശുവിനെ കുറിച്ചോ സാന്താക്ലോസിനെ കുറിച്ചോ ഇതില്‍ പറയുന്നില്ല. കാരണം യഥാര്‍ത്ഥത്തില്‍ ഇത് ഒരു ക്രിസ്മസ് ഗാനമായിരുന്നില്ല! വാസ്തവത്തില്‍, 1850-ല്‍ അമേരിക്കയില്‍ അവധിക്കാലത്തോട് അനുബന്ധമായി താങ്ക്‌സ് ഗിവിംഗിനായി രചിച്ചതാണ് ഗാനം.

10 facts about Christmas

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഡിഎഫ് വഴിയമ്പലമല്ല, അന്‍വര്‍ കുറച്ച് കൂടി അനുസരണയോടെയും മാന്യതയോട് കൂടി ഇടപെടണം'

കുടുംബശ്രീയിൽ ജോലി നേടാം; പ്രതിമാസം 70,000 രൂപ ശമ്പളം

വീഞ്ഞില്ലാതെ എന്ത് ക്രിസ്മസ്, വെറും മൂന്ന് ദിവസം കൊണ്ട് വൈൻ ഉണ്ടാക്കാം

അറിഞ്ഞില്ലേ, റെയിൽവേയിൽ 22,000 ഒഴിവുകൾ; ജനുവരി മുതൽ അപേക്ഷിക്കാം

ഉന്നാവോ ബലാത്സംഗ കേസ്: കുല്‍ദീപ് സിങ് സെന്‍ഗാറിന്‍റെ ശിക്ഷ മരവിപ്പിച്ചു, ജാമ്യം

SCROLL FOR NEXT