സിതി ഹവാ ഹുസൈൻ 
Life

'പറ്റിയ പയ്യന്മാർ വന്നാൽ ഞാൻ റെഡിയാണ്'; 112 വയസിൽ വിവാഹ മോ​ഹം തുറന്ന് പറഞ്ഞ് മുത്തശ്ശി

രക്തസമ്മർദ്ദത്തിന് മരുന്നു കഴിക്കുന്നതൊഴിച്ചാൽ സിതി ഫിറ്റാണ്

Author : സമകാലിക മലയാളം ഡെസ്ക്

സിതി ഹവാ ഹുസൈൻ എന്ന 112 വയസുകാരിയുടെ ആഗ്രഹം ചില്ലറയൊന്നുമല്ല. ഇതുവരെ ഏഴ് വിവാഹം കഴിച്ചു. ഭര്‍ത്താക്കന്മാരിൽ ചിലർ മരിച്ചു പോയി, ചിലരുമായി മുന്നോട്ടു പോകാനാകാതെ വന്നപ്പോൾ വേർപിരിഞ്ഞു. അഞ്ച് മക്കളും 19 കൊച്ചുമക്കളും 30 കൊച്ചുമക്കളുടെ മക്കളുമുണ്ട്. എന്നാലും ഒത്തുകിട്ടിയാൽ ഒരു വിവാഹം കൂടി കഴിക്കണമെന്നാണ് മുത്തശ്ശിയുടെ കുഞ്ഞൻ ആഗ്രഹം. 

രക്തസമ്മർദ്ദത്തിന് മരുന്നു കഴിക്കുന്നതൊഴിച്ചാൽ സിതി ഫിറ്റാണ്. മലേഷ്യയിലെ കെലന്തനിൽ ഏറ്റവും ഇളയമകനൊപ്പമാണ് സിതിയുടെ താമസം. അഞ്ച് നേരത്തെ നിസ്‌കാരം മുടക്കാറില്ല. ഇന്നും സ്വന്തം കാര്യങ്ങൾ പരസഹായമില്ലാതെയാണ് സിതി ചെയ്യുന്നത്. സാധാരണ പ്രായമാകുമ്പോൾ ഉണ്ടാകുന്ന കാഴ്ചക്കുറവും കേൾവിക്കുറവും ഓർമ്മക്കുറവും നേരിടുന്നുണ്ട്. എന്നാലും വിവാഹം കഴിക്കാൻ ഇതൊന്നും ഒരു തടസമാല്ലെന്നാണ് സിതി പറയുന്നത്. 

ഈ പ്രായത്തിലും ഇത്ര ആരോഗ്യത്തോടെ ഇരിക്കുന്നതിന് പിന്നിലെ രഹസ്യമെന്താണെന്ന് ചോദിച്ചാൽ, കഴിക്കുമ്പോൾ വെള്ളം കുടിക്കാതെയിരുന്നാൽ എല്ലവർക്കും തന്നെ പോലെ ആരോഗ്യത്തോടെ ഇരിക്കാമെന്നാണ് സിതിയുടെ മറുപടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

SCROLL FOR NEXT