പ്രതീകാത്മക ചിത്രം 
Life

ഞൊടിയിടയില്‍ ഉണ്ടാക്കാം; മൂന്ന് ക്വിക്ക് സാന്‍ഡ് വിച്ച് റെസിപ്പികള്‍ 

ചിക്കൻ ടിക്ക സാൻഡ് വിച്ച്, ബോംബെ സ്‌റ്റൈൽ സാൻഡ് വിച്ച്, വെജ്ജി ചീസ് സാൻഡ് വിച്ച് റെസിപ്പി

സമകാലിക മലയാളം ഡെസ്ക്

റ്റവും പെട്ടെന്നുണ്ടാക്കാവുന്ന വിഭവങ്ങളില്‍ ഒന്നാണ് സാന്‍ഡ് വിച്ച്. അതുകൊണ്ട് സ്‌കൂളില്‍ പോകുന്ന കുട്ടികളുടെ മുതല്‍ ജോലിക്കാരുടെ വരെ സ്ഥരം ബ്രേക്ക്ഫാസ്റ്റായി സാന്‍ഡ് വിച്ച് മാറിക്കഴിഞ്ഞു.

ചിക്കന്‍ ടിക്ക സാന്‍ഡ് വിച്ച്

ചേരുവകള്‍

ഒരു വലിയ സവോള, കട്ടി കുറഞ്ഞ റിങ്‌സ് ആക്കണം
ഒരു നാരങ്ങ
ഒരു ടീസ്പൂണ്‍ ചാട്ട് മസാല
നാല് സ്ലൈസ സാന്‍ഡ് വിച്ച് ബ്രെഡ്
രണ്ട് ടേബിള്‍ സ്പൂണ്‍ അണ്‍സോള്‍ട്ടഡ് ബട്ടര്‍
4-5 ടേബിള്‍സ്പൂണ്‍ മിന്റ്-കൊറിയാണ്ടര്‍ ചട്ട്ണി
ചെറിയ കഷ്ണങ്ങളാക്കിയ ചിക്കന്‍ ടിക്ക

ഒരു ബൗളില്‍ സവോള ഇട്ട് അതിലേക്ക് നാരങ്ങ പിഴിഞ്ഞൊഴിക്കണം. ഇതില്‍ ചാട്ട് മസാല ഇട്ട് നന്നായി ഇളക്കണം. ബ്രെഡ് നിരത്തി ബട്ടര്‍ തേച്ചശേഷം മിന്റ്-കൊറിയാണ്ടര്‍ ചട്ട്ണിയും തേക്കണം. ചിക്കന്‍ ടിക്ക കഷ്ണങ്ങള്‍ വീണ്ടും ചെറിയ പീസുകളാക്കി ബ്രെഡ്ഡിന് മുകളിലായി നിരത്തണം. ഇതിന് മുകളില്‍ മിക്‌സ് ചെയ്തുവച്ചിരിക്കുന്ന സവോള നിരത്താം. അടുത്ത സ്ലൈസ് ബ്രെഡ് കൊണ്ട് മൂടിയാല്‍ സാന്‍ഡ് വിച്ച് റെഡി. 

ബോംബെ സ്‌റ്റൈല്‍ സാന്‍ഡ് വിച്ച്

ചേരുവകള്‍

ഒരു ഉരുളക്കിഴങ്ങ് വേവിച്ച് കഷ്ണങ്ങളാക്കിയത്
ഒരു ബീറ്റ്‌റൂട്ട് വേവിച്ച് കഷ്ണങ്ങളാക്കിയത്
സവോള അരിഞ്ഞത്
കാപ്‌സിക്കം അരിഞ്ഞത്
തക്കാളി അരിഞ്ഞത്
വെള്ളരിക്ക അരിഞ്ഞത്
മല്ലിയില
പുതിനയില
ഇഞ്ചി
വെളുത്തുള്ളി
ഉപ്പ്
മുളകുപൊടി
ബട്ടര്‍
നാരങ്ങ
രണ്ട് സ്ലൈസ് ബ്രെഡ്

ബ്രെഡിന്റെ അരികുകള്‍ കളഞ്ഞ് ബട്ടര്‍ തേച്ചെടുക്കണം. ഒരു പിടി മല്ലിയിലയും പുതിനയിലയും ഇഞ്ഛി, വെളുത്തുള്ളി, മുളകുപൊടി, ഉപ്പ് എന്നിവയിലേക്ക് നാരങ്ങ കൂടി പിഴിഞ്ഞൊഴിച്ച് നന്നായി മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി എടുക്കണം. ബട്ടര്‍ തേച്ചുവച്ചിരിക്കുന്ന ബ്രെഡിലേക്ക് ഇത് തേക്കണം. വേവിച്ച് അരിഞ്ഞുവച്ചിരിക്കുന്ന പച്ചക്കറികള്‍ ഇതിന് മുകളിലായി നിരത്തണം. ബ്രെഡ് വവച്ച് മൂടി ചീസോ സോസോ ചേര്‍ത്ത് കഴിക്കാം.

വെജ്ജി ചീസ് സാന്‍ഡ് വിച്ച്

ചേരുവകള്‍

കക്കരി 
തക്കാളി
പര്‍പ്പില്‍ കാബേജ്
ഉരുളക്കിഴങ്ങ് വേവിച്ച് തൊലി കളഞ്ഞത്
ബ്രൗണ്‍ ബ്രെഡ്
ബട്ടര്‍
എരിവുള്ള തക്കാളി ചട്ട്‌നി
ലെറ്റസ്
ചാട്ട് മസാല
ചീസ് സ്ലൈസ്
ചെറി ടൊമാറ്റോ
ടൊമാറ്റോ കെച്ചപ്പ്

തക്കാളി, കക്കരി, പര്‍പ്പിള്‍ കാബേജ് എന്നിവ അരിഞ്ഞതും ഉരുളക്കിഴങ്ങ് ചെറിയ കഷ്ണങ്ങളാക്കിയതും ഒരു പ്ലേറ്റ്ല്‍ മാറ്റിവയ്ക്കാം. രണ്ട് സ്ലൈസ് ബ്രെഡ്ഡില്‍ ബട്ടര്‍ തേച്ചെടുക്കണം. ഇതിന് പിന്നാലെയായി തക്കാളി ചട്‌നിയും തേക്കണം. ലെറ്റസ് ഇലകള്‍ വച്ച് അതിന് മുകളിലായി ഉരുളക്കിഴങ്ങ് നിരത്തണം. ചാട്ട് മസാല വിതറിയതിന് ശേഷം കക്കരി വയക്കാം. ഇതിന് പിന്നാലെ തക്കാളിയും വച്ച് കുറച്ചുകൂടി ചാട്ട് മസാല ഇടാം. പര്‍പ്പില്‍ കാബേജ് വച്ചശേഷം ഒരു സ്ലൈസ് ചീസും ഇതിന് മുകളിലായി വെക്കാം. അടുത്ത ബ്രെഡ്ഡില്‍ ബട്ടറും തക്കാളി ചട്ണിയും തേച്ചശേഷം അതുവച്ച് മൂടാം. ചെറി ടൊമാറ്റോയ്ക്കും കെച്ചപ്പിനുമൊപ്പം കഴിക്കാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള ഇഡി അന്വേഷിക്കും, രേഖകള്‍ കൈമാറാന്‍ വിജിലന്‍സ് കോടതി ഉത്തരവ്

ഓഫ് ആക്കിയ വൈദ്യുതി ലൈനില്‍നിന്നു ഷോക്ക്, കരാര്‍ തൊഴിലാളി മരിച്ചു; കാരണം കണ്ടെത്താനാകാതെ കെഎസ്ഇബി

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇങ്ങനെ ഉണ്ടാക്കി നോക്കൂ, ഒരു വർഷം വരെ കേടാകില്ല

പുഴുങ്ങിയ മുട്ടയുടെ തോട് ഒട്ടിപ്പിടിക്കാറുണ്ടോ? ഈ ട്രിക്കുകള്‍ പരീക്ഷിച്ചു നോക്കൂ

ജെന്‍സീ നേതാവിന്റെ മരണം: ബംഗ്ലദേശില്‍ വീണ്ടും പ്രക്ഷോഭം, മാധ്യമ ഓഫിസുകള്‍ക്കു തീയിട്ടു

SCROLL FOR NEXT