Life

50 കിലോ കേരയെ വെട്ടി ചട്ടിയിലാക്കി; കൊതിയൂറുന്ന മീന്‍കറിയുമായി ഫിറോസ്; വിഡിയോ

50 കിലോഗ്രാം തൂക്കം വരുന്ന മീനിനെ വെട്ടി കറിവെക്കുന്നതാണ് വിഡിയോയിലുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

മ്പന്‍ മീല്‍സ് ഒരുക്കി ഭക്ഷണപ്രിയരെ എന്നും ഞെട്ടിക്കുന്ന ഫുഡ് വ്‌ളോഗറാണ് ഫിറോസ് ചുട്ടിപ്പാറ. വലിയ മീനുകളാണ് സാധാരണയായി ഫിറോസ് പാചകം ചെയ്യുന്നത്. ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള ഫിറോസ് ഇത്തവണ എത്തുന്നത് വമ്പന്‍ കേരയുമായാണ്. 50 കിലോഗ്രാം തൂക്കം വരുന്ന മീനിനെ വെട്ടി കറിവെക്കുന്നതാണ് വിഡിയോയിലുള്ളത്. 

ഫുഡ് വ്‌ളോഗറായ ഉണ്ണിയ്‌ക്കൊപ്പമാണ്  ഈ വിഡിയോ ചെയ്തിരിക്കുന്നത്. ഫിറോസും ഉണ്ണിയും ചേര്‍ന്ന് കേരയെ മുറിച്ച് കഷ്ണങ്ങളാക്കി കറിവെക്കുകയാണ്. വിറകടുപ്പില്‍ ഉരുളിയിലാണ് നാടന്‍ മീന്‍ കറി വെക്കുന്നത്. തയാറാക്കി വാങ്ങിവെച്ച മീന്‍കറി കണ്ടാല്‍ ആരുടെ വായിലും കപ്പലോടും. മീന്‍കറി കഴിച്ചവരെല്ലാം മികച്ച അഭിപ്രായമാണ് പറയുന്നത്. അനാഥാലയത്തിലെ 150 ല്‍ അധികം വരുന്ന അന്തേവാസികള്‍ക്കായാണ് മീന്‍ കറി തയാറാക്കിയത്. ഇന്നലെ പോസ്റ്റ് ചെയ്ത വിഡിയോ ഇതിനോടകം നാലു ലക്ഷത്തില്‍ അധികം പേരാണ് കണ്ടത്. 

മീന്‍ കറി പാചകം ചെയ്തത് ഇങ്ങനെ; ഉരുളിയിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകും ഉലുവയും ഉണക്കമുളകും കറിവേപ്പിലയും ഇഞ്ചി, വെളുത്തുള്ളി എന്നിവയും ചേര്‍ത്ത് മൂപ്പിച്ച് എടുക്കുക. ഇതിലേക്ക് ആവശ്യത്തിന് പച്ചമുളകും ചെറിയ ഉള്ളിയും ചേര്‍ക്കാം. ഇതിലേക്ക് മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി,മുളകുപൊടി, ഉലുവാപ്പൊടി, തക്കാളി അരിഞ്ഞത്, കുടംപുളി ചേര്‍ത്ത വെള്ളം എന്നിവ ചേര്‍ത്ത് നന്നായി ചൂടാക്കാം. ആവശ്യത്തിന് ഉപ്പും ചേര്‍ക്കാം. തിളച്ചു തുടങ്ങുമ്പോള്‍ ഇതിലേക്ക് മീന്‍ ചേര്‍ക്കാം. അടച്ചു വച്ച് വേവിച്ചെടുക്കാം. ആവശ്യത്തിന് കറിവേപ്പിലയും ചേര്‍ത്ത് വാങ്ങാം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT