പാമ്പ് മാത്രമല്ല നിരവധി ജീവികള്‍ മനുഷ്യന്റെ ജീവന് ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഇവയുടെ വ്യത്യസ്തമായ സ്വഭാവവും പ്രത്യേകതകളുമാണ് കൂടുതല്‍ അപകടകാരികളാക്കുന്നത്. പാമ്പിന് പുറമേയുള്ള അപകടകാരികളായ ഏഴ് ജീവികള്‍ ചുവടെ:
മലേറിയ, ഡെങ്കിപ്പനി, സിക്കാ വൈറസ് എന്നി രോഗങ്ങള്‍ പരത്തുന്നത് കൊതുകാണ്. കൊതുകുജന്യ രോഗങ്ങള്‍ മൂലം നിരവധിപ്പേരാണ് ഓരോ കൊല്ലവും മരിക്കുന്നത്.
ദക്ഷിണാഫ്രിക്കയിലും കിഴക്കന്‍ ആഫ്രിക്കയിലുമാണ് ഇത് സാധാരണയായി കണ്ടുവരുന്നത്. ഇതിന്റെ പ്രവചനാതീതമായ സ്വഭാവമാണ് ഇതിനെ കൂടുതല്‍ അപകടകാരികളാക്കുന്നത്.
വലിയ അളവില്‍ വിഷാംശമുള്ള ബോക്‌സ് ജെല്ലിഫിഷ്, മനുഷ്യന് വലിയ ഭീഷണിയാണ്. ഇവയുടെ കുത്തേറ്റാല്‍ അങ്ങേയറ്റം വേദനാജനകവും പലപ്പോഴും മാരകവുമാകാം.
ഉഗ്രവിഷമുള്ള കടല്‍ ഒച്ചുകളാണ് കോണ്‍ ഒച്ചുകള്‍. ഇത്തരം ഒച്ചുകള്‍ വിഷമുള്ളതും കുത്താന്‍ കഴിവുള്ളതുമാണ്. കോണ്‍ ഒച്ചുകളുടെ കുത്ത് മനുഷ്യനും ഗുരുതരവും മാരകവുമാകാന്‍ സാധ്യതയുണ്ട്.
ഈ ജീവിവര്‍ഗ്ഗങ്ങള്‍ക്ക് പലപ്പോഴും തിളങ്ങുന്ന നിറമുള്ള ശരീരമാണുള്ളത്. ഈ തിളക്കമുള്ള നിറം സ്പീഷിസുകളുടെ വിഷാംശവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവയുടെ ശരീരത്തില്‍ നിന്ന് പുറന്തള്ളുന്ന സ്രവം വിഷാംശം നിറഞ്ഞതാണ്. ഇത് മനുഷ്യന് ഭീഷണിയാകാം.
വടക്കേ അമേരിക്കന്‍ തവിട്ട് കരടി എന്ന് അറിയപ്പെടുന്നതാണ് ഗ്രിസ്ലി കരടി. ഇതിന്റെ കരുത്തും ആക്രമണോത്സുകതയുമാണ് ഇതിനെ ഭയപ്പെടേണ്ട മൃഗമാക്കുന്നത്. ഇതുമായി ഏറ്റുമുട്ടേണ്ടി വന്നാല്‍ മനുഷ്യന് ഗുരുതരവും മാരകവുമായ സാഹചര്യം സൃഷ്ടിച്ചേക്കാം.
വലുപ്പത്തില്‍ ചെറുതെങ്കിലും സയനൈഡിനേക്കാള്‍ ഉഗ്രവിഷമുള്ള നീരാളിയാണിത്. വെറും നീരാളി അല്ല ബ്ലൂ-റിംഗ്ഡ് നീരാളി എന്നാണ് പേര്. പാമ്പുകള്‍ക്ക് ആണ് കൂടുതല്‍ വിഷമെന്നു കരുതിയെങ്കില്‍ തെറ്റുപറ്റി. 26 പേരെ കൊല്ലാന്‍ കഴിയുന്ന തരത്തില്‍ കൊടുംവിഷം ഇവന്റെ കൈവശമുണ്ട്. 20 മിനിറ്റിനുള്ളില്‍ ആരോഗ്യമുള്ള ഏതൊരു വ്യക്തിയെയും കൊല്ലാന്‍ കഴിയുന്നത്ര വിഷം ബ്ലൂ-റിംഗ്ഡ് ഒക്ടോപസിനുള്ളിലുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates