ബാത്ത്‌റൂമിലെ ടൈലിന്റെ പിന്നിലുള്ള പടുകൂറ്റന്‍ തേനീച്ചക്കൂട് 
Life

ബാത്ത്‌റൂമിലെ ടൈലിന് പിന്നില്‍ നിന്ന് ശബ്ദം, പൊളിച്ചുനീക്കിയപ്പോള്‍ ഞെട്ടി- വീഡിയോ 

പതിവായി ബാത്‌റൂമിനുള്ളില്‍ നിന്ന്  തേനീച്ചകളുടെ മുരള്‍ച്ച കേള്‍ക്കാന്‍ തുടങ്ങിയതോടെയാണ് പരിശോധിക്കാന്‍ തീരുമാനിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ബാത്ത്‌റൂമിലെ ടൈലിന്റെ പിന്നിലുള്ള പടുകൂറ്റന്‍ തേനീച്ചക്കൂട് കണ്ട് അമ്പരന്ന് വീട്ടുകാര്‍.ഏഴടിയോളം നീളമുള്ള വമ്പന്‍ തേനീച്ചക്കൂടാണ് കണ്ടെത്തിയത്.

ഫ്‌ലോറിഡയിലാണ് സംഭവം. പതിവായി ബാത്‌റൂമിനുള്ളില്‍ നിന്ന്  തേനീച്ചകളുടെ മുരള്‍ച്ച കേള്‍ക്കാന്‍ തുടങ്ങിയതോടെയാണ് പരിശോധിക്കാന്‍ തീരുമാനിച്ചത്. ഷവര്‍ തുറക്കുമ്പോള്‍ ഒന്നോ രണ്ടോ തേനീച്ചകളും പുറത്തേക്ക് വരാന്‍ തുടങ്ങി. ഇതോടെയാണ് വീട്ടുകാര്‍ തേനീച്ചകളെ പിടിക്കുന്നതില്‍ വിദഗ്ധയായ എലീഷ ബിക്സ്ലറെ വിവരമറിയിച്ചത്. 

എലീഷ സ്ഥലത്തെത്തി ഷവറിന് പിന്നിലുള്ള ടൈല്‍ പൊളിച്ചുനീക്കിയപ്പോഴാണ് വമ്പന്‍  തേനീച്ചക്കൂട് കണ്ടെത്തിയത്. ടൈലുകള്‍ പൊളിച്ചു നീക്കുമ്പോള്‍ നൂറുകണക്കിന് തേനീച്ചകള്‍ പൊതിഞ്ഞ നിലയിലായിരുന്നു കൂട്. തേനീച്ചക്കൂടിന്റെ ചിത്രങ്ങളും പകര്‍ത്തിയിട്ടുണ്ട്. തേന്‍ നിറഞ്ഞ് തുള്ളിയായ് ഇറ്റുവീഴുന്നുണ്ടായിരുന്നു.

 ആദ്യ പരിശോധനയില്‍ ടൈലിനു പിന്നില്‍ തേനീച്ചക്കൂട് ഉണ്ടെന്ന് തോന്നിയെങ്കിലും അത് ഇത്രയും വലിയ ഒന്നായിരിക്കുമെന്ന് കരുതിയിയില്ലെന്ന് എലീഷ പറയുന്നു. കാഴ്ച കണ്ട് വീട്ടുകാരും അമ്പരന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

നഴ്സുമാർക്ക് റെയിൽവേയിൽ അവസരം; പാരാമെഡിക്കലിൽ 560 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം !

അച്ഛന് രണ്ട് ഭാര്യമാരുണ്ടെന്ന് അംഗീകരിക്കാന്‍ ബുദ്ധിമുട്ടില്ല, അത് അദ്ദേഹത്തിന്റെ ജീവിത സാഹചര്യങ്ങള്‍: ഷോബി തിലകന്‍

'ഓരോ വഴിപാടിനും ഒരു അർത്ഥമുണ്ടായിരുന്നു'; സീമന്തം ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ച് സാമന്ത

'ഇന്നാണ് നിങ്ങളുടെ അവസാന പ്രവൃത്തിദിനം'; പുലര്‍ച്ചെ 6 മണിക്ക് ഒറാക്കിളിന്റെ മെയില്‍, വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍