Life

71 വര്‍ഷം ഒന്നിച്ച് ജീവിച്ചു; ഒടുവില്‍ മരണവും ഒരേ ദിവസം, പ്രണയകഥ

ജോര്‍ജിയന്‍ സ്വദേശിയായ ഹെര്‍ബെര്‍ട്ടിന്റെയും മേരിലിന്റേയും പ്രണയകഥ അത്തരത്തിലൊന്നാണ്

Author : സമകാലിക മലയാളം ഡെസ്ക്

ചില ദാമ്പത്യജീവിതങ്ങള്‍ ഏവരെയും ആകര്‍ഷിക്കുന്നതാണ്. വാക്കിലും പ്രവൃത്തിയിലും തീരുമാനത്തിലുമുളള യോജിപ്പുകളാണ് ഇവരെ മറ്റുളളവരില്‍ നിന്ന് വ്യത്യസ്തരാകുന്നത്. ജോര്‍ജിയന്‍ സ്വദേശിയായ ഹെര്‍ബെര്‍ട്ടിന്റെയും മേരിലിന്റേയും പ്രണയകഥ അത്തരത്തിലൊന്നാണ്. 

71 വര്‍ഷമാണ് ഇരുവരും ഒരുമിച്ച് ജീവിച്ചത്. ഒടുവില്‍ മരണത്തിലും ഇവര്‍ ഒന്നായി.ജൂലൈ 12 നാണ് ഹെര്‍ബര്‍ട്ടും (94) ഭാര്യ മേരിലിനും (88) മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്. പുലര്‍ച്ചെ 2.20 ന് ഭര്‍ത്താവും അതേ ദിവസം ഉച്ചയ്ക്ക് 2.20 ന് ഭാര്യയും മരിച്ചു. യുഎസ് ആര്‍മിയിലെ റിട്ടയേര്‍ഡ് മാസ്റ്റര്‍ സെര്‍ജന്റായിരുന്ന ഹെര്‍ബര്‍ട്ട്. സ്വന്തമായി നഴ്‌സറി നടത്തിവരികയായിരുന്നു ഭാര്യ മേരിലിന്‍. ഇവര്‍ക്ക് ആറു മക്കളും 16 പേരക്കുട്ടികളും ഉണ്ട്. 

പരസ്പരമുള്ള സ്‌നേഹവും വിശ്വാസവുമാണ് തങ്ങളുടെ ദാമ്പത്യജീവിത രഹസ്യമെന്ന് 70-ാം വിവാഹ വാര്‍ഷിക ദിവസം ഹെര്‍ബര്‍ട്ട് വെളിപ്പെടുത്തിയിരുന്നു. ഹെര്‍ബര്‍ട്ടിന് 22 വയസ്സും, മേരിലിന് 16 വയസ്സും ഉളളപ്പോഴാണ് ഇവര്‍ വിവാഹിതരായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു