Life

73ാം വയസില്‍ കുറച്ചത് 22 കിലോ ഭാരം; ഇത് ഫിറ്റ്‌നസ് ഫ്രീക്ക് മുത്തശ്ശി; സോഷ്യല്‍ മീഡിയ താരം

ഇന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുള്ള താരമാണ് കാനഡക്കാരിയായ ഫിറ്റ്‌നസ് ഫ്രീക്ക് മുത്തശ്ശി

Author : സമകാലിക മലയാളം ഡെസ്ക്

പ്രായത്തെ തോല്‍പ്പിച്ച് ലോകത്തെ അത്ഭുതപ്പെടുത്തിയ പലരേയും നമ്മള്‍ കണ്ടിട്ടുണ്ട്. ആ കൂട്ടത്തിലേക്ക് ഇതാ ഒരു  മുത്തശ്ശി കൂടി. 73ാം വയസുകാരിയായ ജൊവാന്‍ മാക്‌ഡൊണാള്‍ഡാണ് തന്റെ മസില്‍ ബോഡിയുമായി ലോകത്തെ അമ്പരപ്പിക്കുന്നത്.ഇന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുള്ള താരമാണ് കാനഡക്കാരിയായ ഫിറ്റ്‌നസ് ഫ്രീക്ക് മുത്തശ്ശി. 

അമിത ഭാരത്തിനൊപ്പം രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍കൊണ്ടും ബുദ്ധിമുട്ടാന്‍ തുടങ്ങിയതോടെയാണ് ജൊവാന്‍ തന്റെ ജീവിതരീതിയില്‍ മാറ്റം വരുത്താന്‍ തീരുമാനിക്കുന്നത്. അങ്ങനെ മൂന്ന് വര്‍ഷം മുന്‍പ് ജൊവാന്‍ ജിമ്മില്‍ എത്തി. അഞ്ചടി മൂന്ന് ഇഞ്ച് ഉയരമുണ്ടായിരുന്ന ജൊവാന് 89 കിലോ ആയിരുന്നു ഭാരം. കൃത്യമായ വര്‍ക്കൗട്ടിലൂടെ 22 കിലോ ഭാരമാണ് ജൊവാന്‍ കുറച്ചത്. അതിനൊപ്പം ദൃഡമായ മസില്‍ ബോഡിയും. മൂന്ന് വര്‍ഷമായി തന്റെ ഹെല്‍ത്തി ബോഡിയെ അതേപോലെ തന്നെ നിലനിര്‍ത്താനും ജൊവാന് സാധിക്കുന്നുണ്ട്. 

ഇന്ന് ഈ സീനിയര്‍ ബോഡിബിള്‍ഡര്‍ അഞ്ച് ലക്ഷത്തില്‍ അധികം ഫോളോവേഴ്‌സുള്ള സോഷ്യല്‍ മീഡിയ താരമാണ്. ട്രെയിന്‍ വിത്ത് ജൊവാന്‍ എന്ന ഫേയ്‌സ്ബുക്ക് പേജിലൂടെ തന്റെ വര്‍ക്കൗട്ട് വിഡിയോകളും മറ്റു വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. മൂന്ന് വര്‍ഷം മുന്‍പത്തെ തന്റെ ചിത്രവും ഇപ്പോഴത്തെ ചിത്രവും വെച്ചുള്ള ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വര്‍ക്കൗട്ടിനൊപ്പം ജൊവാന്‍ കൃത്യമായ ഡയറ്റ് പിന്തുടരുന്നുണ്ടെന്നാണ് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT