Life

81കാരി പെറ്റമ്മയുടെ ശബ്ദം കേട്ടു; 61 വർഷങ്ങൾക്ക് ശേഷം

നീണ്ട 61 വർഷത്തെ തിരച്ചിലിനൊടുവിൽ 81 കാരിയായ എയ്ലിൻ മാക്കൻ തന്റെ പെറ്റമ്മയെ കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

ഡബ്ലിൻ: നീണ്ട 61 വർഷത്തെ തിരച്ചിലിനൊടുവിൽ 81 കാരിയായ എയ്‌ലിന്‍
മാക്കൻ തന്റെ പെറ്റമ്മയെ കണ്ടെത്തി. ഡബ്ലിനിലെ ഒരു അനാഥ മന്ദിരത്തിൽ അന്തേവാസിയായിരുന്നു എയ്‌ലിന്‍. 19 വയസുള്ളപ്പോഴായിരുന്നു അവർ അമ്മയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയത്. തിരച്ചിലിന്റെ ഭാ​ഗമായി എയ്ലിൻ ഒരു റേഡിയോ പരിപാടിയിലും പങ്കെടുത്തു. 

ആരോരുമില്ലാതെ ഇവിടെ ഒറ്റയ്ക്ക് കഴിയേണ്ടി വന്നതിൽ താൻ അസ്വസ്ഥയാണെന്ന് അവർ ദുഃഖത്തോടെ പരിപാടിയിൽ പറഞ്ഞു. ഇത് കേൾക്കാനിടയായ നരവംശ ശാസ്ത്രജ്ഞനാണ് എയ്‌ലിനെ അമ്മയെ കണ്ടെത്താൻ സഹായിച്ചത്. അവർ എയ്‌ലിന്റെ കടുംബത്തെക്കുറിച്ച് അന്വേഷിക്കുകയും ഒടുവിൽ അമ്മ ജീവിച്ചിരിക്കുന്നതായി കണ്ടെത്തുകയുമായിരുന്നു.  

103 വയസായ തന്റെ അമ്മയോട് ഫോണിൽ സംസാരിച്ചത് വളരെ വികാരഭരിതയായാണ് അവർ പറഞ്ഞത്. താനിനി അനാഥയല്ല, ഇത് വിശ്വസിക്കാനും കഴിയുന്നില്ലെന്ന് എയ്‌ലിന്‍ പറഞ്ഞു. അമ്മയെ നേരിട്ട് കാണാനുള്ള ഒരുക്കത്തിലാണ് എയ്‌ലിന്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസിനെ ഉപേക്ഷിച്ചവര്‍ കോട്ട് തുന്നി വരുന്നു, രാഷ്ട്രീയ നിയമനങ്ങളില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ തെറ്റ് തിരുത്തണം'

അഞ്ച് വര്‍ഷം നീണ്ട നിയമപോരാട്ടം; വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് ഭാര്യ, കോടതിയില്‍ നാടകീയ രംഗങ്ങള്‍

ശാഖകള്‍ നടത്തുന്നത് തുറന്ന മൈതാനങ്ങളില്‍, രഹസ്യങ്ങളില്ല; ആർഎസ്എസിന് രജിസ്‌ട്രേഷന്‍ ആവശ്യമില്ലെന്ന് മോഹന്‍ ഭാഗവത്

വിസിമാർ കേരളത്തോട് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി, എസ്‌ഐടി സംഘം സന്നിധാനത്ത്, കിരീടം തേടി ഓറഞ്ച് പട ഇറങ്ങുന്നു; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

നീറ്റ് യുജി പുനഃപരീക്ഷ: അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം, അറിയേണ്ടതെല്ലാം

SCROLL FOR NEXT