കല്ല്യാണം കെങ്കേമമായ ആഘോഷമാക്കി മാറ്റുന്നത് ഇപ്പോഴൊരു പതിവ് കാഴ്ചയാണ്. ഒറ്റ ദിവസത്തെ ആഘോഷമൊക്കെ മാറി ഒരാഴ്ച്ചയും ഒരു മാസവുമൊക്കെ നീണ്ടുനില്‍ക്കുന്ന പരിപാടിയാണ് ഇപ്പോള്‍. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളില്‍ ഒന്നായതുകൊണ്ടുതന്നെ ഏറ്റവും സുന്ദരിയായിരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് പെണ്‍കുട്ടികള്‍. വിവാഹദിനം അടുത്തുവരുന്നതോടെ തിളങ്ങുന്ന ചര്‍മ്മവും ആരോഗ്യകരമായ ശരീരവും ലക്ഷ്യംവച്ച് പലരും ഭക്ഷണകാര്യങ്ങളും ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ ഇത്തരം ആശങ്കകള്‍ ഭക്ഷണം വേണ്ടെന്നുവയ്ക്കുന്നതിലേക്കോ പട്ടിണികിടക്കുന്നതിലേക്കോ കൊണ്ടെത്തിക്കരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്.
►ചെറിയ അളവില്‍ ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നത് ശീലമാക്കാം. സമ്മര്‍ദ്ദം മൂലം രക്തത്തിലെ പഞ്ചസാര കുറഞ്ഞുപോകുന്നത് പോലെയുള്ള പ്രശ്‌നങ്ങളെ ഒഴിവാക്കാനും ഇത് സഹായിക്കും. ശരീരഭാരം നിയന്ത്രിക്കാനും ഇതൊരു നല്ല ആശയമാണ്. ദിവസവും അഞ്ച് തവണയെങ്കിലും പഴങ്ങളും പച്ചക്കറികളും ശീലമാക്കുന്നതും നല്ലതാണ്.
►തക്കാളി, ചീര, പുതിന, മല്ലി എന്നിവകൊണ്ട് തയ്യാറാക്കിയ ജ്യൂസ് എന്നും രണ്ട് ഗ്ലാസ് കുടിക്കാം. ഇത് ശരീരത്തെ ഡീടോക്‌സ് ചെയ്യാനും ദുര്‍ഗന്ധം അകറ്റാനും സഹായിക്കും.
►ദിവസവും ഭക്ഷണത്തില്‍ 40-45ഗ്രാം പ്രോട്ടീന്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. മീന്‍, മുട്ട, പാലുത്പന്നങ്ങള്‍ ഇവയെല്ലാം ഇതിന് സഹായിക്കും.
►നിങ്ങളുടെ ഭക്ഷണശീലം ആവശ്യത്തിന് കാല്‍ഷ്യം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കുക.
►ഫ്രെഷ് ഓറഞ്ച് ജ്യൂസ് ചര്‍മ്മത്തിനും മുടിക്കും വളരെ നല്ലതാണ്. ഇത് എളുപ്പത്തില്‍ എളുപ്പത്തില്‍ ദഹിക്കുന്ന പോഷകങ്ങള്‍ ശരീരത്തിന് നല്‍കും. (അമിതവണ്ണം ഇല്ലെങ്കില്‍ മാത്രം ഇത് ശീലമാക്കുക.)
►പൊറോട്ട, റൊമാലി റോട്ടി, നാന്‍, നൂഡില്‍സ് തുടങ്ങി മൈദ കൊണ്ടുള്ള ഭക്ഷണം ഒഴിവാക്കുക. ഇതുവഴി ശരീരത്തില്‍ ജലാംശം നിലനില്‍ക്കുന്നതിനാല്‍ വയര്‍ നിറഞ്ഞതുപോലെ തോന്നും.
►ദിവസവും രണ്ടുമുതല്‍ മൂന്നുലിറ്റര്‍ വരെ വെള്ളം കുടിക്കണം.
►മുഖക്കുരു ഉണ്ടെങ്കില്‍ ഫാറ്റ് കുറഞ്ഞ ഭക്ഷണം തെരഞ്ഞെടുക്കുക. ദിവസത്തില്‍ ശരീരത്തിന് നല്‍കുന്ന കൊഴുപ്പിന്റെ അളവ് 4-5 ടീസ്പൂണില്‍ ചുരുക്കുക.
►ആഴ്ചയില്‍ രണ്ടുതവണയെങ്കിലും കരിക്കിന്‍വെള്ളം കുടിക്കാം. ഇത് ചര്‍മ്മത്തിനും മെച്ചപ്പെട്ട ദഹനത്തിനും മുടിക്കുമെല്ലാം നല്ലതാണ്.
ഈ റിപ്പോർട്ട് കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates