നിവൃത്തി ഷിന്‍ഡെയും ഭാര്യ ശാന്തബായിയും ജ്വല്ലറിയില്‍ (Maharashtra)  Screen Shot
Life

ഭാര്യക്ക് മംഗല്യസൂത്രം വാങ്ങി 93 കാരന്‍, സ്‌നേഹത്തിന് വിലയിടാനാകാതെ ജ്വല്ലറിയുടമ- കണ്ണുനനയ്ക്കും വിഡിയോ

1120 രൂപയായിരുന്നു നിവൃത്തി ഷിന്‍ഡെ ഭാര്യയ്ക്കുള്ള സമ്മാനം വാങ്ങാന്‍ കരുതിയിരുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബന്ധങ്ങള്‍ക്കും സ്‌നേഹത്തിനും പ്രായവും കാലവുമുണ്ടോ ? ഇല്ലെന്ന് ഉറപ്പിച്ച് പറയുകയാണ് മഹാരാഷ്ട്രയിലെ (Maharashtra) ഛത്രപതി സംഭാജിനഗറിലെ ഒരു ജ്വല്ലറിയില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവം. പരമ്പരാഗത വേഷമണിഞ്ഞ സാധാരണക്കാരനായ വയോധികന്‍ ആണ് കടയുടമയുടേയും ജീവനക്കാരുടെയും കാഴ്ചപ്പാടുകളെ മാറ്റിയെഴുതിയത്.

93 കാരനായ നിവൃത്തി ഷിന്‍ഡെയും ഭാര്യ ശാന്തബായിയുമാണ് ഈ സംഭവത്തിലെ കേന്ദ്ര ബിന്ദുക്കള്‍. എന്തെങ്കിലും സഹായം ചോദിക്കാന്‍ വേണ്ടിയാകും ഇരുവരും കടയിലേക്ക് എത്തിയത് എന്നായിരുന്നു ഉടമയും ജീവനക്കാരും ആദ്യം ധരിച്ചത്. എന്നാല്‍, ഭാര്യയ്ക്ക് ഒരു മംഗല്യസൂത്രം വേണമെന്നായിരുന്നു 93 കാരന്റെ ആവശ്യം. ഭാര്യയ്ക്കുള്ള നിവൃത്തി ഷിന്‍ഡെ സ്‌നേഹ സമ്മാനമാണ് ആ മംഗല്യ സൂത്രം എന്നറിഞ്ഞതോടെ ജ്വല്ലറി ഉടമയ്ക്കും സന്തോഷം.

നിവൃത്തി ഷിന്‍ഡെയുടെ സമ്മാനത്തിന് മുന്നില്‍ ഭാര്യ ശാന്തബായിയുടെ കണ്ണുകള്‍ നിറഞ്ഞു. 1120 രൂപയായിരുന്നു നിവൃത്തി ഷിന്‍ഡെ ഭാര്യയ്ക്കുള്ള സമ്മാനം വാങ്ങാന്‍ കരുതിയിരുന്നത്. വികാരപരമായ നിമിഷങ്ങള്‍ കണ്ട ജ്വല്ലറി ഉടമ മംഗല്യ സൂത്രത്തിന് വാങ്ങിയത് വെറും 20 രൂപമാത്രമായിരുന്നു. ഇരുവരുടെയും സ്‌നേഹവും ജ്വല്ലറി ഉടമയുടെ സമ്മാനവും വെളിപ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയയും ഏറ്റെടുത്തു കഴിഞ്ഞു. രണ്ട് കോടിയിലധികം പേരാണ് ഇതിനോടകം വീഡിയോ കണ്ടിട്ടുള്ളത്.

അവര്‍ കടയിലെത്തിയത് എന്തിന് എന്ന് ആദ്യം സംശയം ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം എനിക്ക് 1120 രൂപ തന്ന് ഭാര്യയ്ക്ക് മംഗല്യം സൂത്രം വേണമെന്ന് അറിയിച്ചു. അതൊരു വല്ലാത്ത അനുഭവം ആയിരുന്നു. മനുഷ്യന്റെ അനുഗ്രഹത്തിന്റെ അടയാളമായാണ് അദ്ദേഹത്തില്‍ നിന്നും 20 രൂപ വാങ്ങി ആഗ്രഹം സാധിച്ച് നല്‍കിയത്- ജ്വല്ലറി ഉടമ പറയുന്നു.

തൊണ്ണൂര്‍ വയസ് പിന്നിട്ട നിവൃത്തി ഷിന്‍ഡെയും ഭാര്യ ശാന്തബായിയും ഇപ്പോള്‍ പണ്ഡര്‍പൂരിലേക്ക് കാല്‍നടയായി തീര്‍ത്ഥാടനം നടത്തുകയാണ്. ആഷാഢി ഏകാദശി ആഘോഷത്തില്‍ പങ്കെടുക്കാനാണ് യാത്ര. ഇവര്‍ക്ക് ഒരു മകനുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT