രത്തന്‍ ടാറ്റയും അമിതാഭ് ബച്ചനും എക്സ്
Life

'അമിതാഭ്, നിങ്ങള്‍ എനിക്ക് കുറച്ച് പണം തരുമോ?' രത്തന്‍ ടാറ്റ കടം ചോദിച്ച ഓര്‍മ പങ്കുവെച്ച് ബിഗ് ബി

ഒരിക്കല്‍ ലണ്ടനിലേക്ക് ഒരേ വിമാനത്തില്‍ യാത്ര ചെയ്തപ്പോഴുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് ബച്ചന്‍.

Author : സമകാലിക മലയാളം ഡെസ്ക്

ത്തന്‍ ടാറ്റയ്ക്കൊപ്പം ഒരേ വിമാനത്തില്‍ ലണ്ടനിലേക്ക് യാത്ര ചെയ്ത അനുഭവം ഓര്‍ത്തെടുത്ത് അമിതാഭ് ബച്ചന്‍. കോന്‍ ബനേഗ കോര്‍പതി 16ന്റെ സ്പെഷ്യല്‍ എപ്പിസോഡിലാണ് ബച്ചന്‍ രത്തന്‍ ടാറ്റയുടെ ലാളിത്യത്തെ കുറിച്ചും പെരുമാറ്റത്തെ കുറിച്ചുമെല്ലാം വാനോളം പുകഴ്ത്തിയത്.

ഒരിക്കല്‍ ലണ്ടനിലേക്ക് ഒരേ വിമാനത്തില്‍ യാത്ര ചെയ്തപ്പോഴുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് ബച്ചന്‍. ലണ്ടന്‍ എയര്‍പോര്‍ട്ടില്‍ അദ്ദേഹത്തിന് അത്യാവശ്യമായി ഒരു ഫോണ്‍ ചെയ്യേണ്ടി വന്നു. സഹായികള്‍ക്ക് വേണ്ടി ചുറ്റും നോക്കി. അടുത്ത് ആരും ഉണ്ടായിരുന്നില്ല. ഫോണ്‍ ബൂത്തിന്റെ അടുത്ത് നില്‍ക്കുന്ന എന്നെ കണ്ടപ്പോള്‍ അദ്ദേഹം എന്റെ നേരെ നടന്നുവന്നു. അമിതാഭ്, നിങ്ങള്‍ എനിക്ക് കുറച്ച് പണം തരുമോ? ഒരു ഫോണ്‍ ചെയ്യാനുള്ള പണം എന്റെ കയ്യിലില്ല എന്നായിരുന്നു ആ ചോദ്യം. എത്രത്തോളം വിനയമുള്ള മനുഷ്യനാണ് അദ്ദേഹമെന്നും അമിതാഭ് പറഞ്ഞു.

ഒക്ടോബര്‍ പത്തിനാണ് രത്തന്‍ ടാറ്റ അന്തരിച്ചത്. ഒരു കാലഘട്ടം അവസാനിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ വിനയവും ദീര്‍ഘവീക്ഷണവും രാജ്യത്തിന്റെ ഉന്നതിക്കായുള്ള ദൃഢനിശ്ചയവും എന്നും അഭിമാനത്തോടെ ഓര്‍മിക്കപ്പെടും. ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചതില്‍ താന്‍ ഏറെ അഭിമാനിക്കുന്നു എന്നായിരുന്നു രത്തന്‍ ടാറ്റയെ അനുസ്മരിച്ച് അമിതാബ് ബച്ചന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.

2004ല്‍ അമിതാഭ് ബച്ചനെ നായകനാക്കിക്കൊണ്ട് രത്തന്‍ ടാറ്റ നിര്‍മിച്ച ചിത്രമായിരുന്നു ഏത്ബാര്‍. രത്തന്‍ ടാറ്റയുടെ ബോളിവുഡ് അരങ്ങേറ്റവും ഈ ചിത്രമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും