വിഡിയോ സ്ക്രീൻഷോട്ട് 
Life

50 രൂപയ്ക്ക് പ്ലേറ്റ് നിറച്ച് വിഭവങ്ങൾ, എത്ര തവണ വേണമെങ്കിലും തരും; ഇത് കീശ കാലിയാകാത്ത ബുഫേ, വിഡിയോ വൈറൽ

വെറും 50 രൂപയ്ക്ക് പ്ലേറ്റ് നിറച്ച് വെറൈറ്റി ഭക്ഷണം നൽകുന്ന ഒരു റെസ്റ്റോറന്റിന്റെ വിഡിയോയാണ് വൈറലാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ക്ഷണം ഇഷ്ടമുള്ളവർക്ക് ഏറ്റവും പ്രിയപ്പെട്ട ഓപ്ഷൻ ആയിരിക്കും ബുഫേ. ഒരുപാട് വിഭവങ്ങൾ പരീക്ഷിക്കാൻ അവസരം ലഭിക്കുമെങ്കിലും ബുഫേ പൊതുവേ ചിലവേറിയ ഒന്നാണ്. എന്നാൽ, വെറും 50 രൂപയ്ക്ക് പ്ലേറ്റ് നിറച്ച് വെറൈറ്റി ഭക്ഷണം നൽകുന്ന ഒരു റെസ്റ്റോറന്റിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ഒന്നും രണ്ടും വിഭവങ്ങളല്ല, വ്യത്യസ്ത രുചികളാണ് ഇവർ 50 രൂപയ്ക്ക് വിളമ്പുന്നത്. 

അസമിലെ ​ഗുവാഹത്തിയിലുള്ള ഒരു റെസ്റ്റോറന്റിൽ നിന്ന് പകർത്തിയ വിഡിയോയാണ് ശ്രദ്ധനേടുന്നത്. ലോകത്തെ ഏറ്റവും വിലകുറഞ്ഞ ബുഫെ എന്നുപറഞ്ഞ് പരിചയപ്പെടുത്തി ബുഫെ പ്ലേറ്റ് തയ്യാറാക്കിത്തുടങ്ങുന്നതാണ് വിഡിയോയിൽ കാണുന്നത്. ആ​ദ്യം രണ്ട് നാരങ്ങാ കഷ്ണങ്ങളും പിന്നാലെ നാല് വെറൈറ്റിയോളം ചമ്മന്തികളും പ്ലേറ്റിൽ വിളമ്പും. പ്ലേറ്റ് നിറച്ച് ഒന്നിനുപിന്നാലെ ഒന്നായി കറികൾ വിളമ്പിയ ശേഷം നടുക്കായി ചോറും വിളമ്പും ഇതിലേക്ക് പരിപ്പ് ചാറടക്കം ഒഴിക്കുന്നതും വിഡിയോയിൽ‌ കാണാം. 

50 രൂപ മാത്രമാണ് നൽകുന്നതെങ്കിലും എത്ര തവണ വേണമെങ്കിലും വിഭവങ്ങൾ വാങ്ങിക്കഴിക്കാവുന്നതാണ്. വിഡിയോ കണ്ട് നിരവധിപ്പേരാണ് ചെറിയ തുകയ്ക്ക് ഇത്രയും വിഭവങ്ങൾ വിളമ്പുന്നതിനെ അഭിനന്ദിച്ച് കമന്റ് ബോക്സിലെത്തുന്നത്. ചിലപ്പോൾ ഒരു കുപ്പി വെള്ളത്തിന് പോലും ഈ താലിയേക്കാൾ വില നൽകേണ്ടിവരാറുണ്ട് എന്നാണ് ഒരാൾ കുറിച്ചത്. ഒരിക്കലെങ്കിലും ഇത് പരീക്ഷിക്കണം എന്ന് ആ​ഗ്രഹം പ്രകടിപ്പിക്കുന്ന കമന്റുകളും കാണാം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

ടാൻ മാറി മുഖം തിളങ്ങാൻ തക്കാളി മതി; പരീക്ഷിക്കൂ ഈ പാക്കുകൾ

'13 വയസ്, ‌രസമുള്ള പ്രായം, ആവോളം ആസ്വദിക്കൂ'; അനിയത്തിക്ക് പിറന്നാൾ ആശംസകൾ നേർന്ന് രശ്മിക മന്ദാന

വെയിലേറ്റ് ചർമം ആകെ കരിവാളിച്ചോ? ക‍ഞ്ഞിവെള്ളം മാത്രം മതി, ടാൻ നീക്കാം

തിയറ്ററിൽ ഇരുന്ന് ചിരിച്ച് ഒരു വഴിയായി! 'മോഹിനിയാട്ടം' ഇനി ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

SCROLL FOR NEXT