Anand mahindra x
Life

'ലോകത്തെ ഏറ്റവും സുന്ദരമായ ഗ്രാമം'; ഥാറില്‍ കടമക്കുടി ചുറ്റിക്കണ്ട് ആനന്ദ് മഹീന്ദ്ര

മഹീന്ദ്രയുടെ ഒരു കോണ്‍ഫറന്‍സിനായി കൊച്ചിയിലെത്തിയപ്പോഴാണ് അദ്ദേഹം കടമക്കുടിയില്‍ എത്തിയത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കടമക്കുടിയുടെ ഗ്രാമീണ സൗന്ദര്യം ആസ്വദിച്ച് വ്യവസായി ആനന്ദ് മഹീന്ദ്ര. ചില പ്രകൃതി ദൃശ്യങ്ങള്‍ നിങ്ങളെ ആകര്‍ഷിക്കുക മാത്രമല്ല അവ നിങ്ങളെ മാറ്റിമറിക്കുമെന്നും എക്‌സില്‍ ആനന്ദ് മഹീന്ദ്ര കുറിച്ചു. മഹീന്ദ്രയുടെ തന്നെ വണ്ടിയായ ഥാറിലാണ് ആനന്ദ് മഹീന്ദ്ര കടമക്കുടി ചുറ്റിക്കണ്ടത്. 'ഞാന്‍ എനിക്ക് തന്നെ നല്‍കിയ വാക്ക് പാലിച്ചു' എന്നാണ് കടമക്കുടിയിലൂടെ ഥാറോടിച്ചു പോകുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് ആനന്ദ് മഹീന്ദ്ര എക്സില്‍ കുറിച്ചത്.

മഹീന്ദ്രയുടെ കോണ്‍ഫറന്‍സിനായി കൊച്ചിയിലെത്തിയപ്പോഴാണ് അദ്ദേഹം കടമക്കുടിയില്‍ എത്തിയത്. കടമക്കുടി വൃത്തിയുള്ള സ്ഥലമാണെന്ന് പറയുന്ന ആനന്ദ് മഹീന്ദ്ര പ്രദേശത്തിന്റെ സൗന്ദര്യത്തെയും മറ്റും വാനോളം പുകഴ്ത്തി.

വെള്ളിയാഴ്ച രാവിലെ 11.20 നാണ് ആനന്ദ് മഹീന്ദ്ര കടമക്കുടി കാണാനെത്തിയത്. കൊച്ചിയില്‍ നടന്ന മഹീന്ദ്ര ഗ്രൂപ്പിന്റെ ലീഡര്‍ഷിപ്പ് ക്യാമ്പില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ആനന്ദ് മഹീന്ദ്ര. ഭൂമിയിലെ ഏറ്റവും മനോഹരമായ ഗ്രാമങ്ങളിലൊന്നാണ് വലിയ കടമക്കുടിയെന്ന് മുമ്പൊരിക്കല്‍ എക്സ് പേജില്‍ അദ്ദേഹം കുറിച്ചിരുന്നു. ഒരിക്കല്‍ കാണാനുള്ള സ്ഥലങ്ങളുടെ പട്ടികയില്‍ കടമക്കുടിയുമുണ്ടെന്നും അതില്‍ എഴുതിയിരുന്നു. പോസ്റ്റ് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു.

ആനന്ദ് മഹീന്ദ്രയെ സ്വാഗതം ചെയ്തുകൊണ്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും രംഗത്തുവന്നിരുന്നു. അവിശ്വസനീയമായ സ്ഥലങ്ങളുടെയും അനുഭവങ്ങളുടെയും നാട്ടിലേക്ക് സ്വാഗതമെന്നാണ് റിയാസ് അന്ന് എക്സില്‍ കുറിച്ചത്. കടമക്കുടിയില്‍ നിങ്ങള്‍ക്ക് വേണ്ടി ആതിഥേയത്വം വഹിക്കുന്നതിന് കേരള ടൂറിസം സന്തുഷ്ടരാണെന്നും റിയാസ് പറഞ്ഞിരുന്നു.

Anand mahindra roams kadamakkudy in his thar, shares wonderful note

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്തുകൊണ്ട് ആദ്യം പൊലീസില്‍ പരാതിപ്പെട്ടില്ല? മൊഴിയില്‍ വൈരുദ്ധ്യം; രാഹുലിനെതിരായ രണ്ടാമത്തെ പരാതിയില്‍ സംശയമുന്നയിച്ച് കോടതി

ക്ലാസെടുക്കുന്നതിനിടെ കോളജ് അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു; വിയോഗം മാര്‍ച്ചില്‍ വിരമിക്കാനിരിക്കെ

രാഷ്ട്രപതി ദ്രൗപദി മുര്‍മു നാളെ മണിപ്പൂരിലെത്തും

ആകെ 18274 പോളിങ് സ്റ്റേഷനുകള്‍, 2055 പ്രശ്നബാധിത ബൂത്തുകള്‍; 7 ജില്ലകള്‍ നാളെ വിധിയെഴുതും

വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായി ആരാധകര്‍ക്ക് മുന്നിലെത്തി സ്മൃതി മന്ധാന, വിഡിയോ

SCROLL FOR NEXT