Life

ചതുപ്പില്‍ ജീവനുവേണ്ടി പിടഞ്ഞ് സ്രാവ്, രക്ഷകയായി 11 കാരി ( വീഡിയോ )

ബില്ലി  സ്രാവിനെ കയ്യിലെടുത്ത് ജലാശയത്തിലേക്ക് വിടുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ടാസ്മാനിയ : പാറക്കൂട്ടങ്ങള്‍ക്കിടയിലെ ചതുപ്പില്‍ കുടുങ്ങിപ്പോയ സ്രാവിന്റെ കുഞ്ഞിന്റെ രക്ഷകയായി 11 കാരി. ബില്ലി റിയ എന്ന കൗമാരക്കാരിയാണ് സ്രാവിനെ രക്ഷിച്ച് ആഴക്കടലിലേക്ക് വിട്ടത്. 

ടാസ്മാനിയയിലെ കിംഗ്സ്റ്റണ്‍ ബീച്ചിന് സമീപമാണ് സംഭവം. പാറക്കൂട്ടത്തിലെ ചതുപ്പില്‍ കുടുങ്ങിപ്പോയ സ്രാവിന്റെ കുഞ്ഞ് ബില്ലിയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. 

ഉടന്‍ തന്നെ വിവരം ഒപ്പമുണ്ടായിരുന്ന അമ്മയെ അറിയിച്ചു. തുടര്‍ന്ന് ബില്ലി ഈ സ്രാവിനെ കയ്യിലെടുത്ത് ജലാശയത്തിലേക്ക് വിടുകയായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT