കൊടുങ്കാറ്റില്‍ യുവാവ് പറന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ 
Life

കൊടുങ്കാറ്റില്‍ മേല്‍ക്കൂരയ്‌ക്കൊപ്പം പറന്നു പോയി യുവാവ്, 50 അടി ഉയരത്തില്‍ നിന്ന് വീണു, ഗുരുതര പരിക്ക്, വിഡിയോ

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളില്‍ ബുധനാഴ്ചയുണ്ടായ കൊടുങ്കാറ്റിലും കനത്ത മഴയിലും മിന്നലിലും വന്‍ നാശനഷ്ടമാണുണ്ടായത്. ദുരന്തത്തില്‍ സംസ്ഥാനത്ത് 89ലധികം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇപ്പോള്‍ ബറേലിയില്‍ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. ബറേലി ജില്ലയിലെ ഭാമോറ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബാമിയാന ഗ്രാമത്തിലാണ് സംഭവം.

ശക്തമായ കൊടുങ്കാറ്റില്‍ മേല്‍ക്കൂരയ്‌ക്കൊപ്പം ഒരാള്‍ പറന്നുപോകുന്നതിന്റെ വിഡിയോ വൈറലാകുകയാണ്. മേല്‍ക്കൂരയ്‌ക്കൊപ്പം പറന്നുപോയ ഈ വ്യക്തി ഏകദേശം 50 അടി ഉയരത്തില്‍ നിന്ന് താഴേയ്ക്ക് വീഴുന്നതിന്റെ ദൃശ്യങ്ങളും വിഡിയോയിലുണ്ട്. ശക്തമായ കാറ്റ് അടിച്ചപ്പോള്‍ ഒരു കയര്‍ പിടിച്ചിരിക്കുകയായിരുന്നു ഇയാള്‍. കാറ്റില്‍ മേല്‍ക്കൂരക്കൊപ്പം ഈ വ്യക്തിയും പറന്നുപോകുകയായിരുന്നു. കാറ്റില്‍ പറന്നുപോയി നിലത്തു വീണ നാന്‍ഹെ മിയാന് സാരമായി പരിക്കേറ്റു. ഇയാളുടെ കൈകക്കും കാലിനും ഒടിവുണ്ടായിട്ടുണ്ട്.

Bareilly Man Thrown 50 Feet In Air By Strong Wind, Hands, Legs Broken

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്നും ഒറ്റയാള്‍ പോരാട്ടം; ജനഹൃദയങ്ങള്‍ ഏറ്റെടുത്ത 'രാഷ്ട്രീയ നിലപാട്'; കേരളത്തിന്റെ 'സതീശനിസം'

നിങ്ങൾക്ക് ആവശ്യമായ 7 തരം വിശ്രമങ്ങൾ

എല്ലാ പച്ചക്കറികളും വറുത്ത് കഴിക്കുന്നത് നല്ലതാണോ?

തിലക് വര്‍മ ക്യാപ്റ്റന്‍; റിയാന്‍ പരാഗ് വൈസ് ക്യാപ്റ്റന്‍; വൈഭവ് സൂര്യവംശിയും പ്രിയാംശ് ആര്യയും ഇന്ത്യന്‍ ടീമില്‍

'വനവാസമല്ല, പട്ടാഭിഷേകം; പദ്മനാഭന്റെ മണ്ണില്‍ ഇനി എന്റെ ശ്രീ പദ്മനാഭന്‍ വാഴും'; ആശംസയുമായി റിനി ആന്‍ ജോര്‍ജ്

SCROLL FOR NEXT