വിവാഹം 24 മണിക്കൂറിനുള്ളില്‍ വേണം, വധുവിന്റെ ആവശ്യം കേട്ട് അമ്പരപ്പ്; പിന്നെ സമ്മതം

ഇതൊരു സര്‍പ്രൈസ് ആണെന്ന് ഞാന്‍ പറഞ്ഞു കൊണ്ട് കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍, എന്റെ മാതാപിതാക്കള്‍ക്കു പോലും ഇതിനെക്കുറിച്ച് അറിയില്ലായിരുന്നു. പെട്ടെന്ന് തോന്നിയ ഒരു കാര്യമായിരുന്നു അത്. നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാം മാറിമറിഞ്ഞു. എല്ലാവരും ഞെട്ടിപ്പോയി..
The wedding must take place within 24 hours, the bride was surprised to hear the demand; then agreed
weddingInstagram
Updated on
2 min read

രു വിവാഹം നടത്താന്‍ എത്ര നാള്‍ മുമ്പാണ് നമ്മള്‍ ഒരുങ്ങാറ്. എന്നാലും പലതും മറന്നു പോകും. മിക്കപ്പോഴും വിചാരിച്ചത്ര രീതിയില്‍ ചെയ്യാനും കഴിഞ്ഞിട്ടുണ്ടാകില്ല. എന്നാല്‍ 24 മണിക്കൂറിനുള്ളില്‍ വിവാഹം നടക്കണമെന്ന് ഒരു പെണ്‍കുട്ടി പറഞ്ഞപ്പോള്‍ ഞെട്ടിയത് മാതാപിതാക്കളും കുടുംബാംഗങ്ങളുമാണ്. ആദ്യം ഒന്ന് അമ്പരന്നെങ്കിലും പിന്നീട് പെണ്‍കുട്ടിയുടെ തീരുമാനത്തിനൊപ്പം തന്നെ നില്‍ക്കാന്‍ തയ്യാറാവുകയായിരുന്നു.

ചണ്ഡീഗഡിലെ വധു ഇങ്ങനെ ഒരു അഭിപ്രായം മുന്നോട്ടു വച്ചപ്പോള്‍ അവളുടെ വീട്ടുകാരും വരന്റെ വീട്ടുകാരും ആദ്യം ഒന്നമ്പരന്നെങ്കിലും പിന്നീട് വധുവിനെ പിന്തുണച്ച് സമ്മതമറിയിച്ചു. മാസങ്ങള്‍ നീളുന്ന തയാറെടുപ്പുകളില്ലാതെ, വലിയ സാമ്പത്തിക ആസൂത്രണങ്ങളില്ലാതെ അവള്‍ 24 മണിക്കൂര്‍ കൊണ്ട് ഒരു ഇന്ത്യന്‍ വിവാഹം ആസൂത്രണം ചെയ്തു. ഒരു വിവാഹം നടത്താന്‍ ഒരു ദിവസം മതിയെന്നു തെളിയിച്ച വധുവിന്റെ വാര്‍ത്ത ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

വിവാഹത്തിന് വളരെ നാളുകള്‍ക്കു മുമ്പ് വിവാഹത്തീയതി തീരുമാനിച്ച്, ക്ഷണക്കത്തടിച്ച്, ബന്ധുക്കളെ ക്ഷണിക്കുന്ന പാരമ്പര്യ വിവാഹത്തില്‍ നിന്ന് വ്യത്യസ്തമായി പെട്ടന്ന് വിവാഹം നടത്തണം എന്ന ആവശ്യം പെണ്‍കുട്ടിമുന്നോട്ടു വെച്ചതോടെയാണ് വൈറല്‍ കഥയുടെ തുടക്കം. വധു കുടുംബാംഗങ്ങളെ വിളിച്ച് അന്ന് തന്നെ വിവാഹം നടത്താന്‍ കഴിയുമോ എന്ന് അന്വേഷിച്ചു. പങ്കാളിയും മാതാപിതാക്കളും ബന്ധുക്കളും വളരെ വേഗത്തില്‍ തന്നെ വിവാഹത്തിന് സമ്മതം മൂളി. മണിക്കൂറുകള്‍ക്കുള്ളില്‍ വിവാഹം യാഥാര്‍ഥ്യമായി.

ആഡംബരപൂര്‍ണമായ ആഘോഷങ്ങള്‍ക്കു പകരം ഏകദേശം 30 പേര്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങാണ് ദമ്പതികള്‍ തിരഞ്ഞെടുത്തത്. വളരെ കുറഞ്ഞ സമയമേ തയാറെടുപ്പിനായി ലഭിച്ചുള്ളൂവെങ്കിലും മനോഹരമായ അലങ്കാരങ്ങളും വൈകാരിക നിമിഷങ്ങളും നിറഞ്ഞതായിരുന്നു വിവാഹമെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

The wedding must take place within 24 hours, the bride was surprised to hear the demand; then agreed
അസാമാന്യ ധൈര്യം! ഉപദ്രവിക്കാന്‍ വന്ന പുലിയുടെ കഴുത്തിന് പിടിച്ച് 13 കാരന്‍

പെട്ടെന്നു വിവാഹം കഴിക്കാനുള്ള തീരുമാനത്തെപ്പറ്റി വധു പറഞ്ഞതിങ്ങനെ , 'ഇതൊരു സര്‍പ്രൈസ് ആണെന്ന് ഞാന്‍ പറഞ്ഞു കൊണ്ട് കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍, എന്റെ മാതാപിതാക്കള്‍ക്കു പോലും ഇതിനെക്കുറിച്ച് അറിയില്ലായിരുന്നു. പെട്ടെന്ന് തോന്നിയ ഒരു കാര്യമായിരുന്നു അത്. നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാം മാറിമറിഞ്ഞു. എല്ലാവരും ഞെട്ടിപ്പോയി... പക്ഷേ ഏറ്റവും മനോഹരമായ രീതിയില്‍ എല്ലാം നടന്നു.' വലിയ വിവാഹങ്ങളുമായി ബന്ധപ്പെട്ടുണ്ടാകാറുള്ള സമ്മര്‍ദങ്ങളോ ബഹളങ്ങളോ ഇല്ലാതെ സ്‌നേഹത്തിന്റെ ഏറ്റവും ലളിതമായ പ്രതിഫലനമായിരുന്നു ആ ചടങ്ങെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

The wedding must take place within 24 hours, the bride was surprised to hear the demand; then agreed
നീല, പച്ച, മഞ്ഞ, ഓറഞ്ച്..; പാൽ കവറുകളിലെ ഈ നിറങ്ങൾ സൂചിപ്പിക്കുന്നതെന്ത്?

ആകാന്‍ഷ വര്‍മ എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച വിഡിയോ ചുരുങ്ങിയ സമയത്തിനുള്ളിലാണ് തരംഗമായത്. വിവാഹത്തിലെ സ്വാഭാവികതയെ പലരും അഭിനന്ദിച്ചപ്പോള്‍, ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ എങ്ങനെ ഇത്ര മനോഹരമായി എല്ലാം ഒരുക്കാന്‍ കഴിഞ്ഞു എന്നാണ് മറ്റു ചിലരുടെ സംശയം. 'ഇതാണ് മികച്ച വഴി... എനിക്കും ഇതുപോലെ വിവാഹം കഴിക്കാന്‍ ആഗ്രഹം തോന്നുന്നു, എന്നാണ് മറ്റൊരാള്‍ കുറിച്ചത്. 'എനിക്ക് വേണ്ടതും ഇതുതന്നെയാണ്, നാടകീയതകളൊന്നുമില്ലാതെ പെട്ടെന്നുള്ള വിവാഹം.' എന്നാണ് മറ്റൊരാള്‍ കുറിച്ചത്. 'ഇക്കാര്യം ഞാന്‍ വീട്ടില്‍ പറഞ്ഞാല്‍, നാളെ എന്റെ മനസ്സ് മാറുന്നതിന് മുമ്പ് ഇന്നുതന്നെ കല്യാണം നടത്താം എന്ന് അവര്‍ പറയും.' എന്ന് മറ്റൊരാള്‍ പറഞ്ഞു.

Summary

The wedding must take place within 24 hours, the bride was surprised to hear the demand; then agreed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com