പെരുമ്പാമ്പിനെ പിടികൂടിയപ്പോൾ/ വീഡിയോ ദൃശ്യം 
Life

13 അടി നീളമുള്ള കൂറ്റൻ പെരുമ്പാമ്പ് ഫ്രിഡ്ജിന് പിന്നിൽ! ഭയന്ന് വീട്ടുകാർ; ഒടുവിൽ... (വീഡിയോ)

13 അടി നീളമുള്ള കൂറ്റൻ പെരുമ്പാമ്പ് ഫ്രിഡ്ജിന് പിന്നിൽ! ഭയന്ന് വീട്ടുകാർ; ഒടുവിൽ... (വീഡിയോ)

Author : സമകാലിക മലയാളം ഡെസ്ക്

വീട്ടിലെ ഫ്രിഡ്ജിന് പിന്നിൽ പതുങ്ങിയിരുന്ന് കൂറ്റൻ പെരുമ്പാമ്പ്. വീട്ടുകാരിൽ ഭയം ജനിപ്പിച്ച പെരുമ്പാമ്പിനെ ഒടുവിൽ മൃ​ഗസംരക്ഷണ പ്രവർത്തകരെത്തി പിടികൂടി. 

തായ്‌ലൻഡിലെ യുഡോൺ താനി പ്രവിശ്യയിലാണ് സംഭവം. വീട്ടുടമയായ വോറാപോട്ട് ടോർസൻലിലാണ് പാമ്പിനെ ആദ്യം കണ്ടത്. ഉടൻതന്നെ ഇദ്ദേഹം മൃഗസംരക്ഷണ പ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു. 13 അടിയോളം നീളമുള്ള കൂറ്റൻ പെരുമ്പാമ്പാണ് ഫ്രിഡ്ജിനു പിന്നിൽ ചുരുണ്ടു കിടന്നത്. 

തായ്‌ലൻഡിൽ ഇപ്പോൾ തണുത്ത കാലാവസ്ഥയാണ്. അതുകൊണ്ടുതന്നെ ചൂടു തേടിയാകാം പെരുമ്പാമ്പ് അടുക്കളയിലെ ഫ്രിഡ്ജിനു പിന്നിൽ പതുങ്ങിയതെന്നാണ് നിഗമനം. പിടികൂടിയ പാമ്പിനെ പിന്നീട് വനത്തിൽ കൊണ്ടുപോയി തുറന്നുവിട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി