വീഡിയോ ദൃശ്യം 
Life

ബൈക്കോടിക്കുന്നതിനിടെ ഹാൻഡിലിൽ നിന്ന് തല നീട്ടി ഉ​ഗ്രൻ പാമ്പ്! ഭയന്നുവിറച്ച് യുവാവ് (വീഡിയോ)

ബൈക്കോടിക്കുന്നതിനിടെ ഹാൻഡിലിൽ നിന്ന് തല നീട്ടി ഉ​ഗ്രൻ പാമ്പ്! ഭയന്നുവിറച്ച് യുവാവ് (വീഡിയോ)

Author : സമകാലിക മലയാളം ഡെസ്ക്

യുവാവ് രാത്രിയിൽ ബൈക്കോടിക്കുന്നതിനിടെ ഹാൻഡിലിലൂടെ ഇഴഞ്ഞെത്തി പാമ്പ്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറി. തായ്ലൻഡിലാണ് സംഭവം. വടക്കൻ തായ്‌ലൻഡിലെ ഉതായ് താനി പ്രവിശ്യയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. 

ബൈക്കോടിച്ചിരുന്ന യുവാവ് പച്ച നിറത്തിലുള്ള പാമ്പിനെ കണ്ട് ഭയന്ന് അലറി വിളിക്കുന്നത് വീഡിയോയിൽ കേൾക്കാം. ആദ്യം ഭയന്നെങ്കിലും പിന്നീട് ഒരു കൈകൊണ്ട് ബൈക്ക് നിയന്ത്രിച്ച ശേഷം വാഹനം നിർത്തി യുവാവ് തന്നെയാണ് ഈ ദൃശ്യം പകർത്തിയത്.

2017ലും സമാനമായ സംഭവം തായ്‌ലൻഡിൽ നിന്ന് റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് ബൈക്കിലുണ്ടായിരുന്ന യാത്രക്കാരൻ തലനാരിഴയ്ക്കാണ് പാമ്പിന്റെ കടിയേൽക്കാതെ രക്ഷപെട്ടത്. ലോകത്ത് ഏറ്റവുമധികം വിഷപ്പാമ്പുകളുള്ള രാജ്യമാണ് തായ്‌ലൻഡ്. ഇരുനൂറിലധികം വിഭാഗത്തിലുള്ള പാമ്പുകളുണ്ട് തായ്‌ലൻഡിൽ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

3 വിക്കറ്റുകള്‍, നിതീഷിന്റെ മിന്നും ബൗളിങ്; ഇന്ത്യന്‍ ലക്ഷ്യം 160 റണ്‍സ്

യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തി; പരാമാവധി ചാര്‍ജ് 300 രൂപ

'ആ ഡിസൈനിൽ എന്റെ ചിത്രങ്ങൾ'; ബി​ഗ് ബോസിൽ മോഹൻലാൽ ധരിച്ച ഷർട്ട് വിവാ​​ദത്തിൽ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 17നും 30നും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം