വിഡിയോ സ്ക്രീൻഷോട്ട് 
Life

അങ്ങനെ അതും, മാംഗോ പിസ! മാങ്ങയെ അപമാനിച്ചെന്ന് കമന്റ്; വിഡിയോ

വെറൈറ്റി തേടിപ്പോകുന്നവരുടെ മുന്നില്‍ അവതരിപ്പിച്ചിരിക്കുന്ന പുതിയ വിഭവമാണ് മാംഗോ പിസ

Author : സമകാലിക മലയാളം ഡെസ്ക്

വേനല്‍ക്കാലത്ത് നമ്മുടെ ആകെയുള്ളൊരു ആശ്വാസം നല്ല പഴമാങ്ങകള്‍ കഴിക്കാന്‍ കിട്ടുമെന്നതാണ്. മാങ്ങ വെറുതെ കിട്ടിയാല്‍ തന്നെ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മള്‍. എങ്കിലും ഇതുകൊണ്ട് പല പരീക്ഷണങ്ങളും നടത്താറുണ്ട്. പക്ഷെ, എപ്പോഴെങ്കിലും മാങ്ങകൊണ്ടുണ്ടാക്കുന്ന പിസ എന്ന് കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇതാ വെറൈറ്റി തേടിപ്പോകുന്നവരുടെ മുന്നില്‍ അവതരിപ്പിച്ചിരിക്കുന്ന പുതിയ വിഭവമാണ് മാംഗോ പിസ. 

പിസാ ബേസിന് മുകളിലായി മാങ്ങയുടെ പ്യൂരി ഒഴിച്ചതിന് ശേഷം കനം കുറച്ച് അരിഞ്ഞ മാങ്ങാക്കഷ്ണങ്ങള്‍ മനോഹരമായി നിരത്തിവയ്ക്കും. വിളമ്പുന്നതിന് മുമ്പും അല്‍പം പ്യൂരി ഒഴിക്കുന്നുണ്ട്. 

വിഡയോ കണ്ട് പതിവുപോലെ പിസാ സ്‌നേഹികളും മാങ്ങാ പ്രിയരും ഒരുപോലെ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ഇത് മാങ്ങയ്‌ക്കൊരു അപമാനമാണെന്നും പിസ കഴിക്കേണ്ടവര്‍ മര്യാദയ്ക്കുള്ള പിസ കഴിച്ചാല്‍ പോരേ എന്നുമൊക്കെയാണ് പ്രതികരണങ്ങള്‍. ഇറ്റലിക്കാരെയും ഇന്ത്യക്കാരെയും ഒരുപോലെ നിരാശപ്പെടുത്തുന്നതാണ് ഇതെന്ന് പറഞ്ഞ് ഡിസ് ലൈക്ക് ബട്ടണ്‍ തിരക്കുകയാണ് ചിലര്‍.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍