കജോൾ-അജയ് ദേവ്​ഗൺ (Kajol and Ajay Devgn) Facebook
Life

"അജയ്‌ക്കും എനിക്കും തമ്മിൽ ഒരുപാടു വ്യത്യാസങ്ങൾ; അതാണ് ഞങ്ങൾ ഇത്രയും കാലം ഒന്നിച്ചിരിക്കുന്നതിന്റെ രഹസ്യം" – കാജോൾ

ഞാനും അജയ് ദേവ്​ഗണും തികച്ചും വ്യത്യസ്തരാണ്

സമകാലിക മലയാളം ഡെസ്ക്

പ്രണയത്തിൽ പൊരുത്തം മാത്രമല്ല, വ്യത്യാസങ്ങൾക്കുമുണ്ട് വലിയ പങ്ക്. അതിന്റെ ഉത്തമ ഉദാഹരണമാണ് തങ്ങളെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് തന്നെ വെളിപ്പെടുത്തുകയാണ് ബോളിവുഡ് താരം കാജോൾ. തടസ്സങ്ങളല്ല, മറിച്ച് അവരുടെ വ്യത്യാസങ്ങളാണ് വിവാഹജീവിതം മുന്നോട്ട് കൊണ്ടുപോകാനും പരസ്പരം സന്തുഷ്ടരാകാനും സഹായിക്കുന്നതെന്നും കാജോൾ പറഞ്ഞും.ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രണ്ട് പതിറ്റാണ്ടിലേറെ നീണ്ട വിവാഹത്തിന്റെ രഹസ്യം താരം വെളുപ്പിടുത്തിയത്.

'ഞാനും അജയ് ദേവ്​ഗണും തികച്ചും വ്യത്യസ്തരാണ്, മറിച്ചായിരുന്നെങ്കില്‍ ഞങ്ങളുടെ ഈ വിവാഹ ജീവിതം രണ്ട് പതിറ്റാണ്ടിലേറെ നീണ്ടു നിൽക്കില്ലായിരുന്നു. ഞങ്ങൾ എന്നോ പിരിയേണ്ടിയിരുന്നു. എന്റെ ഒരു അറിവ് പ്രകാരം ദാമ്പത്യത്തിൽ പരസ്പര ധാരണയും വിട്ടുകൊടുക്കലും അത്യാവശ്യമാണ്. നമ്മൾ പങ്കാളികളുടെ ചില മോശം കാര്യങ്ങളെ കണ്ടില്ലെന്ന് വെക്കാന്‍ പടിക്കേണ്ടതുണ്ട്.

തിരക്കുള്ള ജീവിതമായതിനാൽ ഒന്നിച്ചുള്ള യാത്രകളോ പ്രണയ നിമിഷങ്ങളോ ഞങ്ങൾക്കുണ്ടാകാറില്ല.പക്ഷെ ലഭിക്കുന്ന സമയങ്ങളിൽ വീട്ടിൽ ചിലവഴിക്കാനും കുടുംബത്തോടൊപ്പം സന്തോഷത്തോടെ ഇരിക്കാനും ശ്രമിക്കാറുണ്ട്.' -കാജോൾ പറഞ്ഞു.

1999ലാണ് അജയ് ​ദേവ്​ഗണും കാജോളും വിവാഹിതിരാകുന്നത്.നൈസ,യു​ഗ് എന്നിവർ മക്കളാണ്.

Bollywood actress Kajol reveals the secret to her happy marriage with Ajay Devgn

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സുധാകരന് കൊടുത്താൽ എനിക്കും വേണം'; ഇടഞ്ഞ് അടൂർ പ്രകാശ് ; കോന്നിയിലേക്കില്ലെന്ന എഫ്ബി പോസ്റ്റ് പിൻവലിച്ചു

899 രൂപ കൈയിലുണ്ടോ?, 15 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്; സര്‍ക്കാര്‍ ഉറപ്പില്‍ കുറഞ്ഞ പ്രീമിയത്തിലുള്ള പ്ലാന്‍

പെരുന്നാൾ മൈലാഞ്ചിയ്ക്ക് നിറം കൂട്ടാം; ഇതാ ചില പൊടിക്കൈകള്‍

സമയം നിയന്ത്രിക്കുന്ന ശക്തി, ലോകത്തിന്റെ അധിപന്‍; അറിയാം പരമശിവന്റെ 25 പ്രധാന ഭാവങ്ങള്‍

മനുഷ്യനെ പേടിപ്പിക്കാനായിട്ട്! ഹൊറർ സിനിമ കാണുന്നതിനിടെ ദേഹത്തേക്ക് തെറിച്ച് രക്തം; വൈറലായി 'റെഡി ഓർ നോട്ട് 2' പ്രദർശനം

SCROLL FOR NEXT