പത്തുരാജ്യങ്ങള്‍, 75,000 കിലോമീറ്റര്‍; യുഎഇയില്‍ നിന്ന് കണ്ണൂരിലേക്ക് ബൈക്കിലെത്തി യുവാക്കള്‍

വെറും മൂന്നര മണിക്കൂര്‍ കൊണ്ട് യുഎഇയില്‍ നിന്ന് കണ്ണൂരില്‍ വിമാനം ഇറങ്ങാമെങ്കിലും യുവാക്കളായ ഇവര്‍ തെരഞ്ഞെടുത്തത് ആരെയും മോഹിപ്പിക്കുന്ന യാത്രയാണ്.
Mafooz and Waseem on a bike ride from the UAE to Kannur
യുഎഇയില്‍ നിന്ന് കണ്ണുരിലേക്കുള്ള ബൈക്ക് യാത്രയില്‍ മഫൂസും വസീമും
Updated on
2 min read

കണ്ണുര്‍: തെക്കന്‍ അമേരിക്കന്‍ ഭൂമികയിലൂടെ മോട്ടോര്‍ സൈക്കിളില്‍ ചെഗുവേര നടത്തിയ യാത്ര ആരെയും ത്രസിപ്പിക്കുന്നതാണ്. അതുപോലെയൊരു യാത്രപോകാന്‍ ആഗ്രഹിച്ചവരും ഏറെയുണ്ടാകും. അത്തരമൊരു യാത്ര നടത്തിയ ആവേശത്തിലാണ് കണ്ണൂരിലെ പുതിയങ്ങാടി സ്വദേശികളായ മഫൂസും വസീമും. അവര്‍ യുഎഇയില്‍ നിന്ന് കണ്ണൂരിലെ വീട്ടിലേക്ക് മടങ്ങിയെത്തിയത് ബൈക്കിലൂടെയായിരുന്നു.

വെറും മൂന്നര മണിക്കൂര്‍ കൊണ്ട് യുഎഇയില്‍ നിന്ന് കണ്ണൂരില്‍ വിമാനം ഇറങ്ങാമെങ്കിലും യുവാക്കളായ ഇവര്‍ തെരഞ്ഞെടുത്തത് ആരെയും മോഹിപ്പിക്കുന്ന യാത്രയാണ്. വ്യത്യസ്ത സംസ്‌കാരങ്ങള്‍ അടുത്തറിയുക കൂടി ലക്ഷ്യമിട്ട് ഇവര്‍ നാട്ടിലേക്ക് വരാന്‍ ബൈക്ക് യാത്ര തെരഞ്ഞെടുത്തത്. മൂന്ന് മാസത്തോളം പത്തുരാജ്യങ്ങളിലൂടെ 17,500 കിലോ മീറ്റര്‍ ദുരം സഞ്ചരിച്ചാണ് ഇവര്‍ വീട്ടില്‍ തിരിച്ചെത്തിയത്.

Mafooz and Waseem on a bike ride from the UAE to Kannur
'മുസ്ലീം സമുദായം ഒറ്റപ്പെടാനേ ഉപകരിക്കൂ; അടിവസ്ത്ര സമാനമായ വേഷമിട്ട് ആടിപ്പാടുന്നതല്ല സൂംബ; ശിവന്‍കുട്ടിക്ക് കുതിരപ്പവന്‍'; കുറിപ്പ്

വഴിയില്‍ നിരവധി തടസ്സങ്ങള്‍ ഉണ്ടായെങ്കിലും അതൊന്നും അവരുടെ സ്ഥിരോത്സാഹത്തിനു മുന്നില്‍ വെല്ലുവിളിയായില്ല. യുഎഎയില്‍ നിന്നും ഏപ്രിലില്‍ തുടങ്ങിയ യാത്ര ഇറാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, കസാക്കിസ്ഥാന്‍, ചൈന, നേപ്പാള്‍ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ജൂണില്‍ സ്വന്തം നാട്ടിലെത്തി.

Mafooz and Waseem on a bike ride from the UAE to Kannur
റവാഡ ചന്ദ്രശേഖർ സംസ്ഥാന പൊലീസ് മേധാവി
From UAE to Kannur on two wheels
മഫൂസും വസീമും

ഇത്തരമൊരു യാത്രയ്ക്കായി വര്‍ഷങ്ങളായി പദ്ധതിയിട്ടിരുന്നതായി മഫൂസ് പറയന്നു. 'എനിക്ക് ഇത് ഒരു സ്വപ്ന സാക്ഷാത്കാരമാണ്, ദുബായില്‍ എത്തിയശേഷം യാത്ര ചെയ്യാനായി മൂന്ന് വര്‍ഷം മുമ്പ് ഒരു ഹോണ്ട ആഫ്രിക്ക ട്വിന്‍ ബൈക്ക് വാങ്ങി. ഞങ്ങള്‍ 90 ദിവസത്തെ യാത്രയായിരുന്നു പ്ലാന്‍ ചെയ്തത്. പക്ഷേ നേപ്പാളില്‍ ഉണ്ടായ മണ്ണിടിച്ചില്‍ കാരണം യാത്രയുടെ ദിവസങ്ങളില്‍ ചെറിയ മാറ്റമുണ്ടായി, ഭൂട്ടാന്‍ ഞങ്ങള്‍ ഒഴിവാക്കി. ഏറ്റവും കൂടുതല്‍ സമയം ഇറാനിലും ചൈനയിലുമാണ് ചെലവഴിച്ചത്. ചൈനയില്‍ മാത്രം, 18 ദിവസങ്ങളിലായി ഏകദേശം 5,000 കിലോമീറ്റര്‍ അവര്‍ സഞ്ചരിച്ചതായും അവര്‍ പറഞ്ഞു.

യാത്രയ്ക്കിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി റൈഡര്‍മാരെ കണ്ടുമുട്ടിയതായും അവരുമായി സൗഹൃദമുണ്ടാക്കാന്‍ കഴിഞ്ഞതായും ഇരുവരും പറയുന്നു. താജിക്കിസ്ഥാനിലെ പാമിര്‍ ഹൈവേയില്‍ വച്ച് ബൈക്ക് തകരാറിലായപ്പോള്‍ അതേവഴി കടന്നുപോയ റഷ്യന്‍ യാത്രക്കാരാണ് സഹായിച്ചത്. യാത്ര സമൂദ്രനിരപ്പില്‍ നിന്ന് ഏറെ ഉയരത്തിലൂടെയായപ്പോള്‍ ഓക്‌സിജന്‍ സിലിണ്ടറും മരുന്നുകളും ഉള്‍പ്പടെ നല്‍കി റഷ്യന്‍ റൈഡര്‍മാര്‍ സഹായിച്ചെന്നും മഫൂസ് പറുന്നു. യാത്രയ്ക്കിടെ കോളറ ബാധിച്ചപ്പോള്‍ മഫൂസ് ചൈനയിലെ ആശുപത്രിയില്‍ ചികിത്സ തേടി.

ഇറാനില്‍ എത്തിയപ്പോള്‍ അത് ഇരുവര്‍ക്കും മറക്കാനാവാത്ത അനുഭവമായെന്ന് മഫൂസ് പറയുന്നു. നാട്ടുകാരുടെ ഭാഗത്തുനിന്നും വലിയ സഹായങ്ങളാണ് അവിടെ കിട്ടിയത്. ടെഹ്‌റാനിലെ ഗസ്്റ്റ്ഹൗസില്‍ നിന്ന് ക്യാമറയും റൈഡിങ് ബൂട്ടുകളും നഷ്ടമമായപ്പോള്‍ അവിടുത്തെയാളുകളാണ് ഗസ്റ്റ് ഹൗസ് ജീവനക്കാരോട് പ്രാദേശിക ഭാഷയില്‍ സംസാരിച്ച് അത് വീണ്ടെടുക്കാന്‍ സഹായിച്ചതെന്നും മഫൂസ് പറഞ്ഞു..

അതേസമയം, താന്‍ ഒരു ബൈക്ക് പ്രേമിയല്ലെന്നാണ് വസീം പറയുന്നത്. ഫോര്‍ വീലറുകളില്‍ യാത്ര ചെയ്യാനാണ് ഏറെ ഇഷ്ടം. എന്നാല്‍ ഈയാത്ര തനിക്ക് വേറിട്ടൊരു അനുഭവമായെന്ന് വസീം പറഞ്ഞു. ഇനി ഒരു പുതിയ ബൈക്ക് വാങ്ങി ലോകം ചുറ്റിക്കാണാന്‍ ആഗ്രഹിക്കുന്നു. യാത്രയ്ക്കിടെ ആന്ധ്രയിലെത്തിയപ്പോള്‍ തങ്ങളുടെ കഥ കേട്ട് കോരിത്തരിച്ച കുടുംബം വീട്ടില്‍ വിളിച്ച് ഭക്ഷം നല്‍കിയതായും ഫോട്ടോയെടുത്തതായും വസീം പറയുന്നു. യാത്ര പുതിയങ്ങാടിയില്‍ അവസാനിപ്പിച്ചപ്പോള്‍ വീട്ടുകാരും നാട്ടുകാരുമെല്ലാം ഒരുക്കിയത് ഹൃദ്യമായ സ്വീകരണമായിരുന്നെന്ന് ഇരുവരും പറയുന്നു.

Summary

Two natives of Kannur’s Puthiyangadi rode their way back home from the UAE -- not by air, but on motorcycles, covering nearly 17,500 km across ten countries. While a direct flight would have taken just 3.5 hours, the duo opted for the months-long road trip, embracing diverse cultures and experiences along the way. They began the journey in April and reached Kannur in June

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com