വധു കയറിൽ തൂങ്ങി വിവാ​ഹ വേദിയിൽ/ ഇൻസ്റ്റ​ഗ്രാം 
Life

കയറിൽ തൂങ്ങി വിവാഹ വേദിയിൽ വധുവിന്റെ കിടിലൻ എൻട്രി; 'സ്‌പൈഡർ വുമൺ' എന്ന് സോഷ്യൽമീഡിയ

വധു വിവാ​ഹ വേദിയിൽ എത്തിയത് കയറിൽ തൂങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

വിവാഹം എല്ലാവരുടെയും ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ഘട്ടമാണ്. അതുകൊണ്ട് തന്നെ വിവാഹ ദിനം സ്പെഷ്യൽ ആക്കാൻ വധുവരന്മാർ പരമാവധി ശ്രമിക്കാറുണ്ട്. വെറൈറ്റി ഐഡിയകൾ വസ്ത്രത്തിലും വിവാഹ വേദിയിലും വധുവരന്മാർ പ്രത്യക്ഷപ്പെടുന്ന രീതിയിലുമൊക്കെ പരീക്ഷിക്കാറുണ്ട്. അതിൽ ചിലത് സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്യാറുണ്ട്. 

എന്നാൽ വധു ഒരു അവഞ്ചേഴ്‌സ് ഫാൻ ആണെങ്കിലോ? കയറിൽ തൂങ്ങി സ്പൈഡർ വുമൺ ആയി വിവാഹ വസ്ത്രത്തിൽ വേദിയിലേക്ക് ഇറങ്ങി വന്ന ഒരു വധുവാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഒന്നാം നിലയിൽ നിന്നും പ്രത്യേകം സജ്ജീകരിച്ച കയറിൽ ​ഗൗൺ ഒതുക്കിപ്പിടിച്ച് ഒറ്റക്കയ്യിൽ തൂങ്ങിയാണ് വധുവിന്റെ എൻട്രി. 

വധുവിന്റെ സാഹസിക എൻട്രി കാമറയിൽ പകർത്തി കുടുംബവും ഒപ്പം കൂടി. 'ബെസ്റ്റ് ബ്രൈഡൽ എൻട്രി' എന്ന കുറിപ്പോടെയാണ് വിഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. വിഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി രം​ഗത്തെത്തിയത്. വധുവിന്റെ വരവ് നന്നായിട്ടുണ്ടെന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്. എന്നാൽ വധു മുൻപ് സർക്കസിലായിരുന്നോ എന്ന് വിമർശിച്ചവരുമുണ്ട് കൂട്ടത്തിൽ. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി