മൂർഖൻ പാമ്പും പൂച്ചയും തമ്മിലുള്ള ഏറ്റുമുട്ടൽ സ്ക്രീൻഷോട്ട്
Life

കൂറ്റന്‍ മൂര്‍ഖന്‍ പാമ്പും പൂച്ചയും നേര്‍ക്കുനേര്‍; ഒടുവില്‍- വൈറല്‍ വീഡിയോ

പാമ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

പാമ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇപ്പോള്‍ വീട്ടില്‍ എത്തിയ മൂര്‍ഖന്‍ പാമ്പുമായി പൂച്ച ഏറ്റുമുട്ടുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീടിന്റെ പരിസരത്ത് മൂര്‍ഖന്‍ പാമ്പ് എത്തിയപ്പോള്‍ കുടുംബാംഗങ്ങള്‍ ഭയന്ന് വീട്ടിനകത്തേയ്ക്ക് പിന്മാറി. ഈ സമയത്താണ് പാമ്പുമായി 'ഒരുകൈ' നോക്കാന്‍ പൂച്ച തയ്യാറായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പാമ്പിനെ പൂച്ച ആക്രമിക്കാന്‍ ശ്രമിക്കുന്നതും തിരിച്ച് മൂര്‍ഖന്‍ പത്തി വിടര്‍ത്തി കൊത്താന്‍ ശ്രമിക്കുന്നതുമാണ് വീഡിയോയിലുള്ളത്. പാമ്പ് കൊത്താന്‍ ശ്രമിക്കുമ്പോള്‍ പൂച്ച അതിവിദഗ്ധമായി രക്ഷപ്പെടുന്നതും വീഡിയോയില്‍ കാണാം. ഒടുവില്‍ വീട്ടുകാര്‍ തന്നെ പാമ്പിനെ പിടികൂടുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

SCROLL FOR NEXT