തട്ടുകടയില്‍ ഷെഫ് പിള്ള വിഡിയോ സ്ക്രീന്‍ഷോട്ട്
Life

വഴിയില്‍ കണ്ട തട്ടുകടയില്‍ ദോശ ചുട്ട് ഷെഫ് പിള്ള; ആളെ തിരിച്ചറിയാതെ മിനിയും സിനിയും-വിഡിയോ

വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

Author : സമകാലിക മലയാളം ഡെസ്ക്

ലോകമെങ്ങും അറിയപ്പെടുന്ന ഷെഫാണ് സുരേഷ് പിള്ള. ലണ്ടനിലെ പതിനാല് വര്‍ഷത്തെ പാചക ജീവിതത്തിന് ശേഷം റസ്റ്ററന്റ് ഷെഫ് പിള്ള എന്ന ബ്രാന്‍ഡില്‍ സ്വന്തമായി റസ്റ്ററന്റ് ശൃംഖല നടത്തുകയാണ് നിലവില്‍. റോഡരികില്‍ കണ്ട തട്ടുകടയില്‍ കയറി ദോശ ചുടുന്ന ഷെഫ് സുരേഷ് പിള്ളയുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഷെഫ് പിള്ള തന്നെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

രാത്രിയില്‍ ഭക്ഷണം കഴിച്ചതാണെങ്കിലും കട കണ്ടപ്പോള്‍ കയറിയതാണെന്നും വിഡിയോയില്‍ പറയുന്നുണ്ട്. കൊട്ടാരക്കര പോകുന്ന വഴി, കുമരകത്ത് കൈപ്പുഴയിലാണ് ഈ തട്ടുകട ഉള്ളത്. രാത്രി ഭക്ഷണം കഴിച്ചതാണെങ്കിലും കട കണ്ടപ്പോള്‍ കയറിയതാണ് ഇവിടെ. കട നടത്തുന്നവര്‍ക്ക് ആരാണ് വന്നതെന്ന് മനസിലായിട്ടില്ല എന്നും വീഡിയോയില്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ദോശ ചുടുന്നതോടൊപ്പം കടയിലെ ചേച്ചിമാരെയും പരിചയപ്പെടുത്തുന്നുണ്ട്. ദോശ പ്ലേറ്റിലേയ്ക്ക് ഇടുന്നതിനിടിയില്‍ ഇത് കാണുമ്പോള്‍ എന്റെ കടയാണെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം എന്ന് ഷെഫ് പിള്ള പറയുന്നുണ്ട്. കൊട്ടാരക്കര പോകുന്ന വഴി കുമരകത്ത് കൈപ്പുഴയിലാണ് ഈ തട്ടുകട ഉള്ളത്.

രാവിലെ ഏഴു മണി മുതല്‍ വൈകീട്ട് ഒന്നര വരെയാണ് ഈ കട പ്രവര്‍ത്തിക്കുന്നത്. പതിമൂന്നു വര്‍ഷമായി കട തുടങ്ങിയിട്ട്. ദോശ, സാമ്പാര്‍, ഓംലറ്റ്, ചായ തുടങ്ങിയവയാണ് ഇവിടെ എപ്പോഴും കിട്ടുന്ന പ്രധാന വിഭവങ്ങള്‍. ഷെഫും സംഘവും എത്തിയപ്പോഴേക്കും, കോഴി, താറാവ്, ബീഫ് ഒക്കെ ഉണ്ടായിരുന്നെങ്കിലും അത് തീര്‍ന്നുപോയി. മിനി, സിനി എന്നീ രണ്ടു സ്ത്രീകള്‍ നടത്തുന്ന ഈ കടയില്‍ കയറി ഭക്ഷണം കഴിക്കണമെന്നും ഷെഫ് പിള്ള പറയുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT