മെറ്റ എഐ  
Life

രണ്ട് സെക്കന്‍ഡുകൊണ്ട് 700 കിലോമീറ്റര്‍ വേഗത; ട്രാക്കില്‍ മിന്നലാകാന്‍ ചൈന, റെക്കോർഡ്, വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രണ്ട് സെക്കന്‍ഡുകൊണ്ട് 700 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുന്ന മാഗ്‌ലേവ് ബുള്ളറ്റ് ട്രെയിന്‍ വിജയകരമായി പരീക്ഷിച്ച് ചൈന. ഡിസംബര്‍ 25 ന് ചൈനയിലെ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ഡിഫന്‍സ് ടെക്നോളജിയിലെ ശാസ്ത്രജ്ഞരാണ് സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ പരീക്ഷിച്ചത്.

ഏകദേശം ഒരു ടണ്‍ ഭാരമുള്ള ഒരു ട്രെയിന്‍ ബോഗിയാണ് 400 മീറ്റര്‍ നീളമുള്ള മാഗ്‌നറ്റിക് ലെവിറ്റേഷന്‍ ട്രാക്കിലൂടെ ഓടിച്ചത്. അത് 700 കിലോമീറ്റര്‍ വേഗമാര്‍ജിച്ച ശേഷം സുരക്ഷിതമായി നിര്‍ത്തുകയും ചെയ്തു. ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വേഗമേറിയ സൂപ്പര്‍കണ്ടക്റ്റിങ് ഇലക്ട്രിക് മാഗ്ലേവ് ട്രെയിനാണിത്. പരീക്ഷണ സമയത്ത് ട്രെയിന്‍ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ റെക്കോര്‍ഡ് വേഗതയിലെത്തി, തുടര്‍ന്ന് സുരക്ഷിതമായി നിര്‍ത്തി. ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വേഗതയേറിയ സൂപ്പര്‍കണ്ടക്റ്റിങ് ഇലക്ട്രിക് മാല്‌ലേവ് ട്രെയിന്‍ ഇതാണെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.

പരീക്ഷണ സമയത്തെ ട്രെയിനിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്, ചക്രങ്ങളില്ലാതെ കാന്തിക ശക്തി ഉപയോഗിച്ച് പാളത്തിനു മുകളിലൂടെ സഞ്ചരിക്കുന്ന അതിവേഗ ട്രെയിനാണ് മാഗ്ലേവ് ട്രെയിന്‍. കാന്തിക ആകര്‍ഷണവികര്‍ഷണ ശക്തി കൊണ്ട് പാളത്തിനുമുകളിലൂടെ തെന്നിപ്പോകുകയാണ് ഇതു ചെയ്യുന്നത്. ഘര്‍ഷണം വളരെ കുറവായതിനാല്‍ വേഗം കൂടുതലായിരിക്കും.

China achieves another breakthrough as its train reaches insane speed of 700 km/h in just 2 seconds

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യെലഹങ്കയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് സൗജന്യ വീട് ഇല്ല; അഞ്ച് ലക്ഷം നല്‍കണം; ഇരുട്ടടി

ഒരാഴ്ചയ്ക്കുള്ളിൽ നാടുകടത്തിയത് 13,000 ത്തിലധികംപേരെ, അനധികൃത താമസക്കാർക്കെതിരെ നടപടി ശക്തമാക്കി സൗദി അറേബ്യ

ജയസൂര്യയെ ചോദ്യം ചെയ്ത് ഇഡി; സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

എസ് ജയചന്ദ്രന്‍ നായര്‍ പ്രഥമ പുരസ്‌കാരം എന്‍ ആര്‍ എസ് ബാബുവിന്

താമരശേരി ചുരത്തില്‍ തിങ്കളാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം

SCROLL FOR NEXT