ചോക്ലേറ്റ് ഓംലെറ്റ് /ചിത്രം ഇൻസ്റ്റാ​ഗ്രം സ്‌ക്രീൻഷോട്ട് 
Life

എരിവുള്ള ഓംലെറ്റിലേക്ക് നല്ല മധുരമുള്ള ചോക്ലേറ്റ്, സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങായി ചോക്ലേറ്റ് ഓംലെറ്റ്

സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങായി ചോക്ലേറ്റ് ഓംലെറ്റ് 

സമകാലിക മലയാളം ഡെസ്ക്

ല്ല എരിവുള്ള ഓംലെറ്റിലേക്ക് കുറച്ചധികം ചോക്ലേറ്റ് ചേർത്താൽ എങ്ങനെയിരിക്കും? അത്തരമൊരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങായി ഓടികൊണ്ടിരിക്കുന്നത്. ഓംലെറ്റിനൊപ്പം ചോക്ലേറ്റ് എന്ന വിചിത്ര കോംബിനേഷൻ കണ്ട് അമ്പരന്നിരിക്കുകയാണ് സമൂഹമാധ്യമവും. ഇങ്ങനൊക്കെ ഓംലെറ്റ് ഉണ്ടാക്കാമോയെന്ന് ചിന്തിച്ചിരിക്കുന്ന നേരം കൊണ്ട് മുന്നിലെ പ്ലേറ്റിൽ പിസ പോലെയിരിക്കുന്ന ചോക്ലേറ്റ് ഓംലെറ്റ് റെഡിയായിട്ടുണ്ടാവും.

ഒരു പാനില്‍ ബട്ടര്‍ ഇട്ട് മുട്ട പൊട്ടിച്ച് ചേര്‍ത്ത് ഇതിലേക്ക് ഉള്ളിയും പച്ചമുളകും തക്കാളിയും ഉപ്പും മസാലയും ചേര്‍ക്കുന്നു. പിന്നീട് പനീര്‍, മല്ലിയില എന്നിവ ചുരണ്ടിയ ശേഷം ചേര്‍ക്കും. തീര്‍ന്നില്ല, ഇനിയാണ് കഥയിലെ ട്വിസ്റ്റ് ഒരു ഡയറിമില്‍ക് പെട്ടിച്ച് ചുരണ്ടി ഓംലെറ്റില്‍ ചേര്‍ക്കും പിന്നീട് ചോക്ലേറ്റ് സിറപ്പും ഒഴിച്ചു ബ്രെഡും ചീസും ചേര്‍ത്ത് പ്ലേറ്റിലാക്കും. ചോക്ലേറ്റ് ഓംലെറ്റ് റെഡി.

എന്നാലും ഇത് കുറച്ച് കടുത്തു പോയില്ലെയെന്നാണ് സമൂഹമാധ്യയമങ്ങളിലെ ഒരു വിഭാ​ഗം ചോദിക്കുന്നത്. ഓംലെറ്റിനോട് ഈ ക്രൂരത വേണ്ടിയിരുന്നു എന്ന തരത്തിലുള്ള രസകരമായ നിരവധി കമന്റുകളാണ് വിഡിയോയ്‌ക്ക് താഴെ വരുന്നത്. ഇതുവരെ ഏഴുലക്ഷത്തോളം ആളുകള്‍ വിഡിയോ കണ്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

ബദാം പാല്‍ കുടിക്കാറുണ്ടോ?; ആരോഗ്യഗുണങ്ങള്‍ ഇതൊക്കെ

തെലങ്കാനയില്‍ ബസ്സിന് പിന്നിലേക്ക് ടിപ്പര്‍ലോറി ഇടിച്ചുകയറി; 24 മരണം; മരിച്ചവരില്‍ മൂന്ന് മാസം പ്രായമായ കുട്ടിയും; വിഡിയോ

'ആ സൂപ്പർ താരത്തിന്റെ ഏഴ് മാനേജർമാർ അന്ന് എന്നെ ചീത്ത വിളിച്ചു; അതോടെ ആ സിനിമ തന്നെ ഞാൻ വേണ്ടെന്ന് വച്ചു'

ധനാഗമനം, വിദ്യാഗുണം, വിവാഹം, വിദേശവാസ യോഗം; ഈ നക്ഷത്രക്കാര്‍ക്ക് നല്ല ആഴ്ച

SCROLL FOR NEXT