വീഡിയോ സ്‌ക്രീന്‍ഷോട്ട് 
Life

കൊളംബിയക്കാരി ഭാര്യയെ ജിലേബി കഴിപ്പിച്ച് ഇന്ത്യക്കാരൻ; രുചിച്ചുനോക്കിയ മുഖഭാവം വൈറൽ, വിഡിയോ

കൊളംബിയക്കാരിയായ ഭാര്യയെ ആദ്യമായി ജിലേബി കഴിപ്പിച്ചിരിക്കുകയാണ് ഒരു ഇന്ത്യക്കാരൻ

സമകാലിക മലയാളം ഡെസ്ക്

ജിലേബി കണ്ടാൽ ഒരെണ്ണം വാങ്ങി കഴിക്കാൻ ആർക്കാണ് തോന്നാത്തത്. ഇപ്പോഴിതാ കൊളംബിയക്കാരിയായ ഭാര്യയെ ആദ്യമായി ജിലേബി കഴിപ്പിച്ചിരിക്കുകയാണ് ഒരു ഇന്ത്യക്കാരൻ. ഇന്ത്യയിൽ നിന്നുള്ള ഹനുമാൻ ഗൗഡ എന്നയാളെയാണ് കൊളംബിയക്കാരിയായ കൊളീൻ വിവാഹം കഴിച്ചിരിക്കുന്നത്. 

കൊളംബിയക്കാരിയായ ഭാര്യ ആദ്യമായി ജിലേബി രുചിച്ചുനോക്കുമ്പോൾ എന്ന അടിക്കുറിപ്പുമായാണ് യുവാവ് വിഡിയോ പങ്കുവച്ചത്. സാരിയും പൊട്ടുമെല്ലാം അണിഞ്ഞ് ഇന്ത്യൻ യുവതികളെ പോലെയാണ് കൊളീൻ വിഡിയോയിൽ ഇരിക്കുന്നത്. ഒരു മഞ്ഞ ജിലേ‌ബിയും കൈയിലുണ്ട്. ആദ്യമായി ജിലേബി കഴിക്കുന്നതിന്റെ കൗതുകവും ആ മുഖത്തുണ്ട്. എന്നാൽ സംഗതി രുചിച്ചുനോക്കിയപ്പോൾ കൊളീൻറെ മുഖം മാറി. ജിലേബി അവർക്കത്ര ഇഷ്ടപ്പെട്ടില്ലെന്നാണ് വിഡിയോയിൽ നിന്ന് മനസ്സിലാകുന്നത്. 

കൊളീന്റെ മുഖഭാവം ഇഷ്ടപ്പെടാത്ത ജിലേബി പ്രേമികൾ ഇഷ്ടപലഹാരത്തിന്റെ രുചിയേക്കുറിച്ചും മറ്റ് മധുരപലഹാരത്തേക്കാൾ എന്തുകൊണ്ടാണ് ജിലേബി വ്യത്യസ്തമാകുന്നത് എന്നുമെല്ലാം കമന്റുകളിൽ കുറിച്ചിരിക്കുന്നത് കാണാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

കേന്ദ്ര സർക്കാർ സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി ആകാം, മാർച്ച് 20 മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

SCROLL FOR NEXT