ബ്രേക്ക്അപ്പ് കുക്കീസ് ഇന്‍സ്റ്റഗ്രാം
Life

ചർച്ചയായി 'ബ്രേക്ക്അപ്പ് കുക്കീസ്'; ഇതൊക്കെ ഇത്ര തമാശ ആയോ എന്ന് സോഷ്യൽമീഡിയ

ഇന്‍സോമിയ കുക്കീസ് എന്ന കമ്പനിയാണ് ബ്രേക്ക്അപ്പ് കുക്കീസ് ഇറക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

റോസ് ഡേ, പ്രപോസ് ഡേ, ടെഡി ഡേ, ചോക്ലേറ്റ് ഡേ, പ്രോമിസ് ഡേ, ഹഗ് ഡേ, കിസ് ഡേ ഏറ്റവും ഒടുവില്‍ വാലൻന്റൈൻസ് ഡേ... അങ്ങനെ എല്ലാം കൂടിയായി മൊത്തത്തില്‍ ഒരു പ്രണയ മണമാണ് ഫെബ്രുവരിക്ക്. ഇതിനിടെ പ്രണയം വേണ്ട എന്ന് വെക്കുന്നവര്‍ക്ക് വേണ്ടി പ്രത്യേകം കസ്റ്റമൈസ് ചെയ്ത കുക്കീസ് പുറത്തിറക്കിയിരിക്കുകയാണ് ഇന്‍സോമിയ കുക്കീസ് എന്ന കമ്പനി.

കമ്പനി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്ത പരസ്യമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്. കസ്റ്റംസ് ചെയ്ത ബ്രേക്ക് അപ്പ് മെസേജുകള്‍ അടങ്ങിയ കുക്കീസ് ബോക്‌സുകളാണ് കമ്പനി പുതിയതായി അവതരിപ്പിക്കുന്നത്.

ഇറ്റ്‌സ് നോട്ട് മീ, ഇറ്റ്‌സ് യൂ, യൂ ആര്‍ സ്വീറ്റ് ബട്ട് നോട്ട് മൈ ടേസ്റ്റ്, വീ ആർ ഡൺ ഹാവ് എ നൈസ് ലൈഫ്.. തുടങ്ങിയവയാണ് ബ്രേക്ക് അപ്പ് സന്ദേശങ്ങള്‍. ബ്രേക്ക് അപ്പിനെ ഒരു തമാശയായി കാണുന്ന ഒരു സമീപനമാണ് ഇതെന്നായിരുന്നു സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്ന വിമര്‍ശനം.

ഫെബ്രുവരി ബ്രേക്ക് അപ്പ് മധുരമുള്ളതാക്കൂ എന്ന കുറിപ്പോടെയാണ് കമ്പനി പരസ്യം പങ്കുവെച്ചിരിക്കുന്നത്. നിരവധി ആളുകളാണ് ഇതിൽ പ്രതികരിച്ച് രം​ഗത്തെത്തിയത്. ബ്രേക്ക് അപ്പിനെയും വാണിജ്യവൽക്കരിക്കുന്ന കമ്പനിനെ വിമർശിച്ച് കൊണ്ടുള്ള കമന്റുകളാണ് ഏറെയും. ഇത്തരത്തിൽ ഒരകു ബ്രേക്ക് അപ്പ് വളരെ കഷ്ടമാണെന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാൽ ഇത് വളരെ രസകരമാണെന്ന് കമന്റു ചെയ്തവരും കൂട്ടത്തിലുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT