ചിത്രം: എഎൻഐ 
Life

പെൺകുഞ്ഞാണെങ്കിൽ പ്രസവം സൗജന്യം; മധുരം നൽകി ആഘോഷിക്കും ഈ ഡോക്ടർ 

ഏകദേശം 2400ലധികം പെൺകുഞ്ഞുങ്ങളുടെ പ്രസവമാണ് ഒരു രൂപ പോലും വാങ്ങാതെ ഡോക്ടർ നടത്തിയത്

സമകാലിക മലയാളം ഡെസ്ക്

പൂനെ‌: പെൺഭ്രൂണഹത്യക്കെതിരെ ഒറ്റയ്ക്ക് പൊരുതുകയാണ് പൂനെയിൽ ഒരു ഡോക്ടർ. ജനിക്കുന്നത് പെൺകുഞ്ഞാണെങ്കിൽ പ്രസവത്തിന്റെ എല്ലാ ചിലവുകളും ഡോക്ടറുടെ ആശുപത്രിയിൽ സൗജന്യമാണ്. പൂനെയിലുള്ള ഹദപ്‌സർ എന്ന സ്ഥലത്ത് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി നടത്തുന്ന ഡോ. ഗണേഷ് രാഖ് ആണ് വർഷങ്ങളായി പെൺകുഞ്ഞുങ്ങളുടെ ജനനം സൗജന്യമാക്കിയിരിക്കുന്നത്. ഇതിനോടകം ഏകദേശം 2400ലധികം പെൺകുഞ്ഞുങ്ങളുടെ പ്രസവമാണ് ഒരു രൂപ പോലും വാങ്ങാതെ ഡോക്ടർ നടത്തിയത്. 

2007 ലാണ് ഡോ. ഗണേഷ് രാഖ് പ്രസവത്തിനായി പൂനയിൽ ഒരു ആശുപത്രി തുടങ്ങിയത്. പാവപ്പെട്ടവരായ രക്ഷിതാക്കളെ സഹായിക്കാനുദ്ദേശിച്ചായിരുന്നു ഇത്. ആശുപത്രിയുടെ പ്രവർത്തനം തുടങ്ങി കുറച്ച് വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് നാട്ടിൽ പെൺഭ്രൂണഹത്യ ക്രമാതീതമായി കൂടുന്നതായി ഡോക്ടറുടെ ശ്രദ്ധയിപ്പെട്ടത്. ഇതിനുപിന്നാലെ ഏകദേശം 11 വർഷങ്ങൾ മുമ്പാണ് പെൺകുഞ്ഞാണെങ്കിൽ പ്രസവം സൗജന്യമാക്കാൻ ഡോക്ടർ തീരുമാനിച്ചത്. സുഖപ്രസവമാണെങ്കിലും സിസേറിയനാണെങ്കിലും ഫീസ് നൽകേണ്ടതില്ല. പെൺകുട്ടിയുടെ ജനനം ഇവിടെ മധുരം നൽകി ആഘോഷിക്കുകയും ചെയ്യും.

ആശുപത്രി തുടങ്ങിയ സമയത്ത് പെൺകുട്ടികൾ ജനിക്കുമ്പോൾ ഞങ്ങൾ പല സന്ദർഭങ്ങളും നേരിട്ടിട്ടുണ്ട്. ചിലർ കുഞ്ഞിനെ കാണാൻ വരില്ല, ചിലർ കുഞ്ഞിനെ കൈയിൽ വാങ്ങാൻ പോലും തയ്യാറാകില്ല. ഇത്തരം കാഴ്ചകളാണ് പെൺകുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ എന്തെങ്കിലും ചെയ്യണമെന്ന ചിന്തയ്ക്ക് പിന്നിലെന്ന് ഡോക്ടർ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ഒരു ദിവസം എത്ര കാപ്പി വരെ ആകാം

'കടുവയെ വച്ച് വല്ല ഷോട്ടും എടുക്കുന്നുണ്ടെങ്കിൽ വിളിക്കണം, ഞാൻ വരാം'; രാജമൗലിയോട് ജെയിംസ് കാമറൂൺ

വിസി നിയമനത്തിന് പിന്നാലെ കേരള സര്‍വകലാശാല രജിസ്റ്റര്‍ കെഎസ് അനില്‍കുമാറിനെ സ്ഥലം മാറ്റി

ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങി;ഭാര്യയെയും രണ്ട് പെണ്‍മക്കളേയും കൊന്ന് കക്കൂസ് കുഴിയിലിട്ട് യുവാവ്

SCROLL FOR NEXT