പൂച്ചയെ വിറപ്പിച്ച് നായക്കുട്ടി/ വിഡിയോ സ്ക്രീൻഷോട്ട് 
Life

തൊട്ടുപോകരുത്! പൂച്ചയെ വിറപ്പിച്ച് നായക്കുട്ടി, 'ഇവനാണ് ബെസ്റ്റ് ബോഡിഗാർഡ്' എന്ന് സോഷ്യൽമീഡിയ

സോഷ്യൽമീഡിയയിൽ വൈറലായി നായക്കുട്ടിയും പൂച്ചയും

സമകാലിക മലയാളം ഡെസ്ക്

കൗതുകം കൊണ്ട് ചിരിപ്പിക്കുന്ന നിരവധി വിഡിയോകൾ സോഷ്യൽമീഡിയയിൽ പലപ്പോഴും വൈറലാകാറുണ്ട്. അത്തരത്തിൽ ഒന്നാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. ഉറങ്ങിക്കിടക്കുന്ന സുഹൃത്തിനെ തൊടാൻ വരുന്ന പൂച്ചയെ പേടിപ്പിക്കുന്ന നായക്കുട്ടി, ഇവർക്കിടയിലെ ചെറിയ ഫൈറ്റ് സീൻ ആണ് വിഡിയോയിൽ.

നിലത്ത് ചുരുണ്ടുകൂടി കിടന്നുറങ്ങുന്ന സുഹൃത്തിനെ തൊട്ടു നോക്കാൻ വരുന്ന പൂച്ച, അങ്ങനെ എന്റെ കുട്ടുകാരനെ തൊട്ട് നീ കളിക്കണ്ട എന്ന മട്ടിൽ കാവൽ നിൽക്കുകയാണ് നായക്കുട്ടി. പൂച്ച കൈ കൊണ്ടു വരുമ്പോഴേക്കും നായക്കുട്ടി ചാടി വീണു. പെട്ടന്ന് പൂച്ച കൈ വലിച്ചു. വീണ്ടും ആവർത്തിച്ചപ്പോൾ നായക്കുട്ടി ചാടി സോഫയിൽ കയറി. പണി പാളുമെന്നായപ്പോൾ പൂച്ച പതിയെ ശ്രമം ഉപേക്ഷിച്ച് നിലച്ചു കിടന്നു. ഇതാണ് വീഡിയോ.

യോ​ഗ് എന്ന ട്വിറ്റർ പേജിലൂടെ പങ്കുവെച്ച വിഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകൾ കണ്ടു. വിഡിയോ കണ്ട് ചിരി നിർത്താൻ കഴിയുന്നില്ലെന്നാണ് പലരും കമന്റു ചെയ്‌തത്. 'ബേസ്റ്റ് ബോഡി​ഗാർഡ്' എന്നാണ് സോഷ്യൽമീഡിയ നായക്കുട്ടിയെ പ്രശംസിക്കുന്നത്. വിഡിയോയിലെ ഫൈറ്റ് രംഗങ്ങൾക്ക് സംഭാഷണം വരെ ചിലർ ഒരുക്കിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT