നായക്കുട്ടിയും യുവതിയും/ വിഡിയോ സ്ക്രീൻഷോട്ട് 
Life

'എങ്ങനെ ഉണ്ടെന്റെ ക്രിയേറ്റിവിറ്റി!'; അമ്പരന്ന് യുവതി, നായക്കുട്ടിയുടെ വിഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ

വീടു മുഴുവൻ അലങ്കോലപ്പെടുത്തി നായക്കുട്ടി സോഷ്യൽമീഡിയയിൽ വൈറൽ

Author : സമകാലിക മലയാളം ഡെസ്ക്

വീട്ടില്‍ വളര്‍ത്തുമൃഗങ്ങള്‍ ഉണ്ടെങ്കില്‍ അവയ്‌ക്കൊപ്പം സമയം ചിലവഴിക്കുന്നത് നമ്മുടെ മാനസീക സമ്മര്‍ദ്ദം കുറയ്ക്കുമെന്ന് പഠനങ്ങളില്‍ പറയുന്നു. എന്നാല്‍ അവയുണ്ടാക്കുന്ന കുരുത്തകേടുകള്‍ ചിലര്‍ക്ക് തലവേദനയ്ക്ക് കാരണമാവുകയും ചെയ്യും. അത്തരത്തിലൊരു വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഇഷ്ടം പിടിച്ചുപറ്റുന്നത്.

വീട്ടിലേക്ക് തിരിച്ചുവരുമ്പോള്‍ വീടുമുഴുവന്‍ അലങ്കോലപെടുത്തിയതിന്റെ ഉത്തരവാദിയെ തിരയുമ്പോഴാണ്. 'എങ്ങനെയുണ്ട് എന്റെ ക്രിയേറ്റിവിറ്റി' എന്ന് ചോദിക്കുന്ന മട്ടില്‍ നായ ഓടിവന്ന് യുവതിയുടെ മുന്നില്‍ ഇരിക്കുന്നത്. നിലത്തു മുഴുവന്‍ കീഴിനശിപ്പിച്ച് ചിതറിക്കിടക്കുന്ന പേപ്പറുകളും പഞ്ഞിയും. വീട്ടിലേക്ക് കയറി വന്ന് ഇതെല്ലാം കാണുന്ന യുവതിയുടെ ഭാവവും വിഡിയോയില്‍ കാണാം. 

സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ റെഡിറ്റില്‍ 'അനിമല്‍സ്ബീയിങ്‌ജെര്‍ക്‌സ്' എന്ന അക്കൗണ്ടിലൂടെ പങ്കുവെച്ച വിഡിയോ വളരെ ചുരുങ്ങിയ സമയം കൊണ്ട് വൈറലായി. നിരവധി ആളുകളാണ് വിഡിയോയ്ക്ക് താഴെ കമന്റുമായി രംഗത്തെത്തിയത്. എത്ര അഭിമാനത്തോടെയാണ് നായക്കുട്ടി ഇരിക്കുന്നതെന്നായിരുന്നു ഒരാള്‍ വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്. 'ഇത്രയും ക്യൂട്ട് ആയ ഒരു നായയെ എങ്ങനെ വഴക്കു പറയാൻ തോന്നും' എന്നും ചിലർ കമന്റ് ചെയ്‌തത്. എന്നാൽ മറ്റു ചിലർ നായയെ ഇങ്ങനെ പരിശീലിപ്പിക്കുന്നതിൽ വിമർശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സണ്ണി ജോസഫ് അടക്കം പിന്തുണച്ചത് കെസിയെ, കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്ത്

Kerala CM Selection Live: ഘടക കക്ഷികള്‍ക്കു റോളില്ലെന്ന് മുകുള്‍ വാസ്നിക്

നേരെ ചൊവ്വേ അല്ലെങ്കിൽ സാലഡ് വില്ലനാകും, ആരോഗ്യകരമാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

വിജയ്‌യെ മുഖ്യമന്ത്രിയാക്കണം; ചെന്നൈയിൽ രാജ്ഭവന് മുന്നിൽ ടിവികെ പ്രവർത്തകരുടെ പ്രതിഷേധം

'പെട്ടു! അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല', ഹോര്‍മുസില്‍ കുരുങ്ങി ട്രംപിന്റെ സൈബര്‍ട്രക്ക്; പരിഹാസവുമായി ഇറാന്‍

SCROLL FOR NEXT