മരിച്ചു പോയ ഭാര്യയുടെ ചിത്രത്തിന് ചിയേഴ്‌സ്‌ പറഞ്ഞ് വയോധികൻ/ ചിത്രം ഇൻസ്റ്റ​ഗ്രാം 
Life

മരിച്ചു പോയ ഭാര്യയുടെ ചിത്രത്തിന് ചിയേഴ്‌സ്‌ പറഞ്ഞ് വയോധികൻ; മരണത്തിനും തോൽപ്പിക്കാനാവാത്ത പ്രണയമെന്ന് സോഷ്യൽമീഡിയ

മരിച്ചു പോയ ഭാര്യയുടെ ചിത്രത്തിന് നേരെ ചിയേഴ്‌സ്‌ പറഞ്ഞ് സർബത്ത് കുടിക്കുന്ന വയോധികൻ

Author : സമകാലിക മലയാളം ഡെസ്ക്

നസിനെ നൊമ്പരത്തിലാഴ്‌ത്തുന്ന പല കാഴ്‌ചകളും സമൂഹമാധ്യാമങ്ങളിൽ വൈറലാകാറുണ്ട്. സർബത്ത് വാങ്ങി മരിച്ചു പോയ ഭാര്യയുടെ ചിത്രത്തിന് നേരെ ചിയേഴ്‍സ് പറഞ്ഞ് കുടിക്കുന്ന ഒരു വയോധികന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഹിറ്റാകുന്നത്. 'മരണത്തിനും തോൽപ്പിക്കാനാകാത്ത പ്രണയം' എന്നാണ് സോഷ്യൽമീഡിയ ഇതിനെ വിശേഷിപ്പിച്ചത്.

​ഗുർപിന്ദർ സന്തു എന്ന ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ നിന്നാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആളുകളാണ് വിഡിയോ കണ്ടത്. സൈക്കിളിലെത്തിയ വയോധികൻ സർബത്ത് വാങ്ങുന്നതാണ് വിഡിയോയുടെ തുടക്കം. സർബത്ത് വാങ്ങി കയ്യിലെ മൊബൈൽ ഫോണിലുള്ള ഭാര്യയുടെ ചിത്രത്തിന് നേരെ നീട്ടി എന്തോ കുശലം പറയുന്നുണ്ട്. ചുറ്റും നിൽക്കുന്നവരെ ശ്രദ്ധിക്കുകയോ നോക്കുകയോ ചെയ്യുന്നില്ല. തുടർന്ന് അദ്ദേഹം സർബർത്ത് വേ​ഗത്തിൽ കുടിച്ചു തീർത്തു.

ഹൃദയസ്‌പർശിയായ വിഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ‘ഇന്ന് കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ വിഡിയോ. ഇതുപോലെയുള്ള സ്നേഹം എല്ലാവരും അർഹിക്കുന്നു.’– എന്നായിരുന്നു ഒരകാളുടെ കമന്റ്. എന്താണ് യഥാർഥ പ്രണയം എന്ത് ചോദിച്ച ഒരാൾക്ക് ഞാൻ ഈ വിഡിയോ കാണിച്ചു കൊടുത്തു എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT