റോഡില്‍ ചത്തുകിടക്കുന്ന മൃഗത്തെ കണ്ട് വഴിമാറി പോകുന്ന ആന 
Life

മനുഷ്യന്‍ കണ്ടുപഠിക്കണം ഈ ആനയെ!; വൈറല്‍ വീഡിയോ 

റോഡിലൂടെ പാപ്പാന്റെ ഒപ്പം നടന്നുപോകുമ്പോള്‍ ആന കാണിക്കുന്ന സാമാന്യമര്യാദയാണ് ചര്‍ച്ചയാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പല കാര്യങ്ങളിലും മനുഷ്യന്‍ മൃഗങ്ങളെ കണ്ടുപഠിക്കണമെന്ന് പറയാറുണ്ട്. സ്‌നേഹത്തിന്റെ കാര്യത്തിലും മറ്റും മനുഷ്യന് മാതൃകയാണ് മൃഗങ്ങളുടെ പെരുമാറ്റം. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

റോഡിലൂടെ പാപ്പാന്റെ ഒപ്പം നടന്നുപോകുമ്പോള്‍ ആന കാണിക്കുന്ന സാമാന്യമര്യാദയാണ് ചര്‍ച്ചയാകുന്നത്. റോഡില്‍ ചത്തുകിടക്കുന്നത് പൂച്ചയാണോ പട്ടിയാണോ എന്ന് വ്യക്തമല്ല. ഇതിനെ കണ്ട് ആന വഴിമാറി പോകുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. ചങ്ങലയില്‍ ബന്ധിച്ചിരിക്കുന്ന നിലയിലും വഴിമാറി പോകാന്‍ ആന കാണിക്കുന്ന വിവേകമാണ് ചര്‍ച്ചയാകുന്നത്.

സുശാന്ത നന്ദ ഐഎഫ്എസ് ട്വിറ്റര്‍ ഹാന്‍ഡിലിലാണ് വീഡിയോ പങ്കുവെച്ചത്. ആന പോയ ശേഷം വാഹനങ്ങള്‍ മൃഗത്തിന്റെ മുകളിലൂടെ കടന്നുപോകുന്നത് വീഡിയോയില്‍ വ്യക്തമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി