ചിത്രം: ടാക്കോ ബെൽ, ഫേയ്സ്ബുക്ക് 
Life

ടാക്കോസ് ഇഷ്ടമായിട്ടും കഴിക്കാന്‍ മടിയാണോ? പൊട്ടിപ്പോകുമെന്ന് പേടിക്കാതെ കഴിക്കാന്‍ ഇതാ ചില ടിപ്‌സ്

ആദ്യ കടിയില്‍ തന്നെ ടാക്കോസിന്റെ പുറംഭാഗം പൊടിഞ്ഞുപോകുന്നതും അകത്തെ ഫില്ലിങ്ങുകള്‍ പുറത്തേക്ക് ഒഴുകിവരുന്നതും പണിയാകാറുണ്ട്. ഇതാ ടാക്കോസിനെ കൈകാര്യം ചെയ്യാന്‍ ചില ടിപ്‌സ്...

സമകാലിക മലയാളം ഡെസ്ക്

മെക്‌സിക്കന്‍ വിഭവങ്ങള്‍ നമ്മുടെ നാട്ടില്‍ ഏറ്റവും പ്രചാരമുള്ള ഒന്നാണ് ടാക്കോസ്. ചോളം കൊണ്ടോ ഗോതമ്പോ കൊണ്ടോ തയ്യാറാക്കുന്ന ടോര്‍ട്ടില്ലയില്‍ പല തരം ഫില്ലിങ്‌സ് വച്ചാണ് ടാക്കോസ് ചെയ്‌തെടുക്കുന്നത്. വെജിറ്റേറിയന്‍, നോണ്‍-വെജിറ്റേറിയന്‍ ഓപ്ഷനുകള്‍ ഇതില്‍ ലഭിക്കും. അതുപോലെതന്നെ, പുറംഭാഗം ക്രഞ്ചി ആയിട്ടുള്ളതും സോഫ്റ്റ് ആയിട്ടുള്ളതുമായ ടാക്കോസുകളും കിട്ടും. 

നല്ല രുചിയൊക്കെയാണെങ്കിലും ടാക്കോസ് മര്യാദയ്ക്ക് കഴിക്കാന്‍ അത്ര എളുപ്പമല്ലെന്നത് പലരുടെയും പരാതിയാണ്. ആദ്യ കടിയില്‍ തന്നെ ടാക്കോസിന്റെ പുറംഭാഗം പൊടിഞ്ഞുപോകുന്നതും ഓരോ കഷ്ണങ്ങളായി അടര്‍ന്നുവീഴുന്നതുമൊക്കെ പലരും നേരിടുന്ന ബുദ്ധിമുട്ടാണ്. അതിനുപുറമേ അകത്തെ ഫില്ലിങ്ങുകള്‍ പുറത്തേക്ക് ഒഴുകിവരുന്നതും പണിയാകാറുണ്ട്. എന്നാലിതാ ടാക്കോസിനെ കൈകാര്യം ചെയ്യാന്‍ ചില ടിപ്‌സ് അറിഞ്ഞിരിക്കാം...

ലെറ്റസ് - പൊതുവേ എല്ലാ ടാക്കോസിലും ഉള്ള ഒരു ചേരുവ ആണ് ലെറ്റിയൂസ്. ലെറ്റസിന്റെ ഒരു നീണ്ട ഇല ആദ്യം വച്ചിട്ട് മറ്റ് ഫില്ലിങ്ങുകള്‍ നിറയ്ക്കുന്നത് നിങ്ങളുടെ ടാക്കോസിനെ ലീക്ക്പ്രൂഫ് ആക്കും. താത്പര്യമുള്ളവര്‍ക്ക് എക്‌സ്ട്രാ ലെറ്റസ് ഉപയോഗിക്കുകയും ചെയ്യാം. ലെറ്റസ് ഉപയോഗിച്ചില്ലെങ്കില്‍ സോസും മറ്റും കലര്‍ന്ന് ടോര്‍ട്ടില്ല അലിഞ്ഞുപോകും. 

ഫില്ലിങ് - അമിതമായി ഫില്ലിങ് കുത്തിനിറയ്ക്കുന്നത് സംഭവം മുഴുവന്‍ കുളമാക്കും. അതുകൊണ്ട് ഏത് തരം ടാക്കോസ് ആണെങ്കിലും ആവശ്യമായ അളവില്‍ മാത്രം ഫില്ലിങ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. എക്‌സ്ട്രാ ഫില്ലിങ്ങുകള്‍ ഉപയോഗിച്ചാല്‍ ഇത് കഴിക്കുന്നതിന് മുമ്പുതന്നെ പുറത്തുചാടിപോകും. 

പിടിക്കേണ്ടതെങ്ങനെ? - ടാക്കോസ് പോട്ടിവീഴാതിരിക്കാന്‍ ഇവ ശരിയായി പിടിക്കേണ്ടതും ആവശ്യമാണ്. നിങ്ങളുടെ വിരലുകളെല്ലാം ടാക്കോസിനെ പൊതിയുന്നുണ്ടെന്ന് ഉറപ്പാക്കി രണ്ട് കൈകളും ഉപയോഗിച്ചാണ് ഇത് കഴിക്കേണ്ടത്. ഓരോ തവണ കഴിക്കുമ്പോഴും കൈവിരലുകളുടെ സപ്പോര്‍ട്ട് ഉള്ളതുകൊണ്ട് ടാക്കോസ് പൊട്ടിവീഴില്ല. അതേസമയം, ഫോണില്‍ നോക്കിയിരുന്ന് ഒറ്റകൈകൊണ്ട് ടാക്കോസ് കഴിച്ചാല്‍ സംഗതി കുളമാകും. 

പ്ലേറ്റ് മുഖ്യം - ടാക്കോസ് പൊട്ടിപോകാതിരിക്കാനുള്ള മുന്‍കരുതലുകളൊക്കെ അറിയാമെങ്കിലും ഒരു പ്ലേറ്റ് കരുതാന്‍ മറക്കരുത്. എന്തെങ്കിലും കാരണവശാല്‍ ടാക്കോസ് കൈയില്‍ നിന്ന് വഴുതിവീണാല്‍ പ്ലേറ്റ് നിങ്ങളുടെ രക്ഷയ്‌ക്കെത്തും. പ്ലേറ്റിലേക്ക് അല്‍പം ചേര്‍ന്നിരുന്ന് കഴിക്കുന്നത് ടാക്കോസില്‍ നിന്ന് വീഴുന്ന സോസും മറ്റും വസ്ത്രത്തില്‍ വീഴാതിരിക്കാനും സഹായിക്കും. 

എങ്ങനെ കഴിക്കണം?  - പലരും ടാക്കോസ് കഴിക്കുന്നത് ആദ്യത്തെ ബൈറ്റ് എടുക്കുന്ന വശത്തുനിന്ന് മറുവശത്തേക്ക് നീങ്ങുന്ന തരത്തിലാണ്. എന്നാല്‍ ഇതല്ല ശരിയായ രീതി. ടാക്കോസ് കഴിക്കുമ്പോള്‍ എപ്പോഴും ഓരോ വശവും മാറിമാറി വേണം കഴിക്കാന്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലൈം​ഗികാതിക്രമ കേസ്: ഫെഫ്കയിൽ നിന്ന് രഞ്ജിത്തിനെ സസ്പെൻഡ് ചെയ്തു

മുഖ്യമന്ത്രി വന്നാല്‍ പൊളിച്ചടുക്കും; കണ്ടംവഴി ഓടിയെന്ന് ഞാന്‍ പറയുന്നില്ല; വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് സതീശന്‍

ജനാധിപത്യത്തെ കൊല ചെയ്യുന്നതിന് തുല്യം; അപരന്മാര്‍ക്കെതിരെ ഹൈക്കോടതി

'വിക്രമിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്, സ്‌കൂളിലും കോളജിലും ഞങ്ങൾ ഒന്നിച്ചായിരുന്നു; ഇപ്പോഴും നല്ല ബന്ധമാണ്'

മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസര്‍, ടൈറ്റാനിയത്തിൽ അസിസ്റ്റന്റ് മാനേജര്‍, ആറ് തസ്തികകളിലേക്ക് പി എസ് സി അപേക്ഷ ക്ഷണിച്ചു

SCROLL FOR NEXT