Ex-Google Techie Leaves Rs 4.2 Crore Job To Start Restaurant, Earns Rs 21.7 Crore Pinterest
Life

കണ്ണുതള്ളും ഈ വിജയം! 4 കോടിയുടെ ജോലി കളഞ്ഞ് റെസ്റ്റോറന്റ് തുടങ്ങി; ഇപ്പോൾ നേടുന്നത് 21 കോടിയിലേറെ!

തനിക്ക് ഈ മേഖലയോട് 'വിരക്തി' തോന്നിയതിനാലാണ് ഉയര്‍ന്ന ശമ്പളമുള്ള ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് 35 കാരനായ സലാഹുദ്ദീന്‍ അബ്ദുള്‍ കാഫി പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

വാഷിങ്ടണ്‍: മൈക്രോസോഫ്റ്റ്, ഗൂഗിള്‍, യൂട്യൂബ്, ക്രൂയിസ് തുടങ്ങിയ കമ്പനികളില്‍ 14 വര്‍ഷത്തോളം ജോലി ചെയ്ത ടെക്കി യുവാവ് കോടിക്കണക്കിന് വരുമാനമുള്ള ജോലി ഉപേക്ഷിച്ച് ഹലാല്‍ ബാര്‍ബിക്യൂ റെസ്റ്റോറന്റ് തുടങ്ങുന്നു. യുഎസിലെ ടെക്‌സാസിലാണ് യുവാവ് ബാര്‍ബിക്യൂ റെസ്‌റ്റോറന്റ് തുടങ്ങാന്‍ തീരുമാനിച്ചത്. പ്രതിവര്‍ഷം 4.25 കോടി രൂപ (450,000 ഡോളര്‍)യായിരുന്നു യുവാവിന്റെ ശമ്പളം. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനേക്കാള്‍ കൂടുതല്‍ പണം സമ്പാദിക്കുന്നതിലേക്ക് വ്യവസായം ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ തനിക്ക് ഈ മേഖലയോട് 'വിരക്തി' തോന്നിയതിനാലാണ് ഉയര്‍ന്ന ശമ്പളമുള്ള ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് 35 കാരനായ സലാഹുദ്ദീന്‍ അബ്ദുള്‍ കാഫി പറയുന്നു.

ശമ്പളത്തില്‍ 50 ശതമാനത്തിലധികം കുറവ് വരുത്തി, സാന്‍ ഫ്രാന്‍സിസ്‌കോ വിട്ടതിന് ശേഷം അബ്ദുള്‍ കാഫി ഒരു മതപരമായസംഘടനയില്‍ ചേര്‍ന്നു. ഔദ്യോഗിക ജോലിയോടൊപ്പം, അബ്ദുള്‍ കാഫി ഡിന്നര്‍ പാര്‍ട്ടികള്‍ സംഘടിപ്പിക്കാനും സുഹൃത്തുക്കള്‍ക്കായി ബാര്‍ബിക്യൂ പാകം ചെയ്യാനും തുടങ്ങി. തന്റെ പാചകരീതിക്ക് സമാനമായ മറ്റൊന്നുമില്ലെന്ന് സുഹൃത്തുക്കള്‍ പറഞ്ഞതാണ് വഴിത്തിരിവായത്.

2024 ഡിസംബറിലാണ് കാഫി ബിബിക്യു ആരംഭിച്ചത്. മൂന്ന് ദിവസത്തേക്കുള്ള ബാര്‍ബിക്യൂ ഞങ്ങള്‍ തയ്യാറാക്കിയിരുന്നു. എന്നാല്‍ ആദ്യ ദിവസം തന്നെ അതെല്ലാം വിറ്റുതീര്‍ന്നു. അന്നുരാത്രി തന്നെ വീണ്ടും പാചകം ആരംഭിച്ചു. അതിവേഗം ജനപ്രീതി നേടിയ അബ്ദുള്‍-കാഫിയുടെ റെസ്റ്റോറന്റ് ഈ വര്‍ഷം 37.8 കോടി രൂപ (4 ദശലക്ഷം ഡോളര്‍) വരുമാനം നേടാനുള്ള പാതയിലാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം, ഞങ്ങള്‍ 2.3 ദശലക്ഷം ഡോളര്‍ (21.7 കോടി രൂപ) വരുമാനം നേടി. ഈ വര്‍ഷം അത് 4 ദശലക്ഷം ഡോളര്‍ (37.8 കോടി രൂപ) വരെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും, റെസ്റ്റോറന്റ് തുടങ്ങിയതിന് ശേഷം ഞാന്‍ ഇതുവരെ ഒരു ഡോളര്‍ പോലും സ്വന്തം ആവശ്യത്തിന് എടുത്തിട്ടില്ല, എന്റെ സമ്പാദ്യം കൊണ്ടാണ് ജീവിക്കുന്നത്, അദ്ദേഹം പറഞ്ഞു.

റെസ്റ്റോറന്റ് നടത്തുന്നതിനുള്ള പ്രതിമാസ ചെലവുകള്‍ 215,000 ഡോളറിലധികം വരുന്നുണ്ടെന്ന് അദ്ദേഹം കുറിച്ചു. ഇതില്‍ ഭക്ഷണത്തിനായി 125,000 ഡോളറും, തൊഴിലാളികള്‍ക്കായി 50,000 ഡോളറും, വാടകയ്ക്കായി 15,000 ഡോളറും ചെലവാകുന്നു. കൂടാതെ മാര്‍ക്കറ്റിംഗിനും മറ്റ് പലവക ആവശ്യങ്ങള്‍ക്കുമായി ആയിരക്കണക്കിന് ഡോളര്‍ വേറെയും ചിലവാകുന്നുണ്ട്.

Ex-Google Techie Leaves Rs 4.2 Crore Job To Start Restaurant, Earns Rs 21.7 Crore

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അന്വേഷണ റിപ്പോർട്ടിലും അടങ്ങാതെ ഐഎഎസ് പോര്; മുൻ ചീഫ് സെക്രട്ടറി ജയതിലകിനെതിരെ എൻ പ്രശാന്തിന്റെ ഒളിയമ്പ്

ബിജെപി നേതാവിനെ വധിക്കാൻ ശ്രമം; ഭാര്യയ്ക്കും സുഹൃത്തിനുമെതിരെ ജാമ്യമില്ലാ കേസ്; ഗാർഹിക പീഡന പരാതി വ്യാജമെന്ന് പൊലീസ്

'പിതൃക്കള്‍ ഭൂമിയിലേക്ക്'; കര്‍ക്കടക വാവുബലി നാളെ, അറിയാം അമാവാസിയുടെ പ്രാധാന്യം

മനുഷ്യത്വത്തിനെതിരായ ക്രൂരതകൾ; സിറിയന്‍ മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന് വധശിക്ഷ

വിനോദിനേയും ആയിഷയേയും ഒന്നിപ്പിച്ച കൊച്ചുമിടുക്കി; വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടപ്പോള്‍ ഞെട്ടി നിവിന്‍ പോളി, വിഡിയോ