സ്ത്രീകളെ ഭയന്ന് 55 വർഷം വീടിന് പുറത്തിറങ്ങാതെ ഒരു മനുഷ്യൻ, വിശ്വസിക്കാൻ കഴിയുന്നില്ല അല്ല? സ്ത്രീകളോടുള്ള ഭയം കാരണം 71കാരനായ കാലിറ്റ്‌സെ നസാംവിറ്റ 55 വർഷമായി വീട്ടിൽ സ്വയം തടവിലാണ്. ആഫ്രിക്കന്‍ വംശജനായ ഇദ്ദേഹം 16-ാം വയസു തൊട്ട് സ്ത്രീകളില്‍ നിന്നും അകന്നാണ് കഴിയുന്നത്. വീട്ടിലേക്ക് സ്ത്രീകള്‍ കടക്കാതിരിക്കാന്‍ 15 അടി ഉയരത്തിലുള്ള വേലി കെട്ടി മറച്ചിട്ടുണ്ട്.
കുട്ടിക്കാലം മുതല്‍ കാലിറ്റ്‌സെ വീടിന് പുറത്തേക്ക് ഇറങ്ങി കണ്ടിട്ടില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു. അയല്‍വാസികള്‍ കാലിറ്റ്ക്‌സെയുടെ വീട്ടിലേക്ക് ഭക്ഷണ സാധനങ്ങള്‍ വലിച്ചെറിയുന്നത് പതിവാണ്. ഇങ്ങനെ കിട്ടുന്നത് വെച്ചാണ് കാലിറ്റ്ക്‌സെ ജീവന്‍ നിലനിര്‍ത്തുന്നത്. ഭക്ഷണ സാധനങ്ങള്‍ എടുക്കാന്‍ വരുമ്പോള്‍ പോലും ആരോടും ഇയാള്‍ സംസാരിക്കാറില്ല.
വീടിന് പുറത്ത് സ്ത്രീകളെ ആരെയെങ്കിലും കണ്ടാല്‍ വീട് പൂട്ടി അകത്തിരിക്കും. ഇയാള്‍ക്ക് ഗൈനോഫോബിയ എന്ന മാനസിയ അവസ്ഥയാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. സ്ത്രീകളോടുള്ള അകാരണമായ ഭയമാണ് ഈ അവസ്ഥയുടെ ലക്ഷണം. എന്നാല്‍ മാനസിക വൈകല്യങ്ങളുടെ ഡയഗ്നേസ്റ്റിക് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്കല്‍ മാനുവലില്‍ ഗൈനോഫോബിയയെ അംഗീകരിച്ചിട്ടില്ല.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates