സംസ്ഥാനത്തെ ട്രാൻസ്‌വുമണായ ആദ്യ ക്ലെഫ്റ്റ് ലിപ് മോഡൽ ജാനിക് കെഎസ് കൃഷ്ണ / ചിത്രം: ഫേസ്ബുക്ക് 
Life

ഇതാണോ ആള്... ഫോട്ടോഷൂട്ട് ചെയ്യാനുള്ള ഫീച്ചേഴ്സ് ഒന്നും ഇല്ലല്ലോ... വൈറലാകുന്ന ജാനകിയുടെ ഫോട്ടോസ് കാണാം

ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും മേക്കപ്പ് ആർട്ടിസ്റ്റുമായ സൂര്യ ഇഷാനാണ് സോഷ്യൽ മീഡിയയ്ക്ക് ജാനകിയെ പരിചയപ്പെടുത്തുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

പരമ്പരാ​ഗത സൗന്ദര്യസങ്കൽപങ്ങളെ തച്ചുടച്ചാണ് ജാനിക് കെഎസ് കൃഷ്ണ നമ്മൾക്കിടയിലേക്ക് കടന്ന് വരുന്നത്. സംസ്ഥാനത്തെ ട്രാൻസ്‌വുമണായ ആദ്യ ക്ലെഫ്റ്റ് ലിപ് മോഡൽ എന്ന പ്രത്യേകതയോടെ മോഡലിങ് രം​ഗത്തേക്ക് കാലുവെക്കുന്ന ജാനകിയെ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും മേക്കപ്പ് ആർട്ടിസ്റ്റുമായ സൂര്യ ഇഷാനാണ് സോഷ്യൽ മീഡിയയ്ക്ക് പരിചയപ്പെടുത്തുന്നത്. ജാനികിയുടെ ഫോട്ടോസിനൊപ്പം സൂര്യ കുറിച്ച വാക്കുകളും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. 

സൂര്യയുടെ ഫേസ്ബുക്ക് കുറിപ്പ്
Kerala first transwomen cleftlip model ജാനകി കെ എസ് കൃഷ്ണ
ഈ ഫോട്ടോസ് കാണുന്ന നിങ്ങൾ പറയൂ ഇവൾ model അല്ലെ? 
എന്തു കുറവാണ്  ഇവളിൽ ഉള്ളത് അങ്ങനെ കുറവ് തോന്നുന്നത് ചിലരുടെ തിമിരം ബാധിച്ച കണ്ണുകൾക്ക് മാത്രമാണ്. ഇവളും പറക്കട്ടെ സ്വപ്നങ്ങളുടെ ചിറകിൽ.

ജാനകിയുടെ ഇൻസ്റ്റയിലെ ഫോട്ടോസ് കണ്ടു ഒരു ഫൊട്ടോഗ്രാഫർ മെസ്സേജ് അയച്ചിരുന്നു. ഫോട്ടോ ഷൂട്ട്‌ ചെയ്യാൻ താല്പര്യം ഉണ്ടോയെന്ന് ചോദിച്ച ശേഷം വാട്സാപ്പിൽ ഫോട്ടോസ് അയച്ചു കൊടുത്തപ്പോൾ ആ ഫൊട്ടോഗ്രാഫർ പറഞ്ഞത് അയ്യോ സോറി ജാനകിയുടെ ചുണ്ടും മൂക്കും ഇത്ര വ്യത്യാസം ഉണ്ടോ ഒരു പാട് കറുത്തിട്ടാണോ മോഡലിങ്ങിന് വേണ്ട ഫീച്ചേഴ്സ് ഒന്നുമില്ല എന്ന് പറഞ്ഞു കളിയാക്കി അത് തനിക്ക് വളരെ വിഷമം തോന്നിയെന്നും താൻ അത്ര ബോറിങ് ആണോയെന്ന് ജാനകി ഒരിക്കൽ പറഞ്ഞുവെന്നും സൂര്യ പറഞ്ഞു. അതിന് മറുപടി കൂടിയായിരുന്നു ഈ ഫോട്ടോഷൂട്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സോഷ്യല്‍ മീഡിയ അക്കൗണ്ട് തുടങ്ങാന്‍ 18 വയസ് വേണം'; കേന്ദ്രസര്‍ക്കാര്‍ ചട്ടം കൊണ്ടുവരണമെന്ന് സുപ്രീം കോടതി

Today's Rashi Phalam September 29|വിവാഹാലോചനയിൽ പുരോഗതി, ജോലിയിൽ പുതിയ ചുമതല

ഒറ്റ ക്യുആര്‍ കോഡില്‍ ട്രെയിന്‍, മെട്രോ, ട്രാം, ബസ് സര്‍വീസുകളില്‍ യാത്ര ചെയ്യാം, ഇത്തിഹാദ് റെയില്‍ ദുബൈ സ്റ്റേഷന്‍ തുറന്നു,

ആറാം ക്ലാസുകാര്‍ക്ക് ആശ്വാസം; സിബിഎസ്ഇ ത്രിഭാഷ നയത്തില്‍ ഇളവ് നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശം

'ദൈവം കൈവിട്ടില്ല, പരിക്കേറ്റപ്പോള്‍ വിഷമം തോന്നി'; വെള്ളി നേട്ടത്തില്‍ വിഡിയോകോളില്‍ ശ്രീ ശങ്കര്‍