കുപ്പിക്കുള്ളില്‍ നീന്തിത്തുടിക്കുന്ന മീന്‍ 
Life

സീല്‍ പൊട്ടിക്കാത്ത ബീയറില്‍ ഓടിക്കളിച്ച് മീന്‍; കൈ മലര്‍ത്തി ജീവനക്കാര്‍, വിഡിയോ

കനത്ത ചൂടിന് ഒരു ആശ്വാസമെന്നോണമാണ് മധ്യവയസ്‌കന്‍ നാച്ചാരം പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു മദ്യഷാപ്പില്‍ നിന്നും ബിയര്‍ വാങ്ങിയത്

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: കിംഗ്ഫിഷര്‍ ബിയറിന്റെ സീല്‍ പൊട്ടിക്കാത്ത കുപ്പിക്കുള്ളില്‍ നീന്തിത്തുടിക്കുന്ന മത്സ്യത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈവറല്‍. ഹൈദരാബാദിലെ മല്ലപ്പുരിലെ വൈന്‍ ഷോപ്പില്‍ നിന്നും പ്രദേശവാസിയായ ഒരാള്‍ വാങ്ങിയ പ്രമുഖ ബ്രാന്‍ഡിന്റെ ബീയറിലാണ് ജീവനുള്ള മത്സ്യത്തെ കണ്ടെത്തിയത്.

കനത്ത ചൂടിന് ഒരു ആശ്വാസമെന്നോണമാണ് മധ്യവയസ്‌കന്‍ നാച്ചാരം പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു മദ്യഷാപ്പില്‍ നിന്നും ബിയര്‍ വാങ്ങിയത്. തുടര്‍ന്ന് ബിയര്‍ പൊട്ടിച്ച് കുടിക്കാന്‍ ശ്രമിക്കുമ്പോഴാണ് ബിയറിനുള്ളില്‍ എന്തോ അനങ്ങുന്നത് ശ്രദ്ധിക്കുന്നത്. സൂക്ഷിച്ച് നോക്കുമ്പോഴാണ് സീല്‍ ചെയ്ത ബിയര്‍ കുപ്പിക്കുള്ളില്‍ മീന്‍ അനങ്ങുന്നതും നീന്തുന്നതും കണ്ടത്.

വൈന്‍ ഷോപ്പില്‍നിന്നും പുറത്തിറങ്ങിയ ഉടനെ കുപ്പിക്കുള്ളില്‍ ജീവനുള്ള ചെറുമീനിനെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഉപഭോക്താവ് കുപ്പി ഉയര്‍ത്തിപ്പിടിച്ച് നാട്ടുകാര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചു. ഉടന്‍ തന്നെ അയാള്‍ ബിയര്‍ കുപ്പിയുമായി വാങ്ങിയ കടയിലെത്തി ജീവനക്കാരോട് വിവരം അറിയിച്ചു.

എന്നാല്‍ ബിയര്‍ മദ്യഷാപ്പില്‍ അല്ല നിര്‍മിക്കുന്നതെന്നും കമ്പനി അയച്ച് തരുന്നത് വില്‍ക്കുക മാത്രമാണ് ചെയ്യുന്നതെന്നും പറഞ്ഞ് കടക്കാരന്‍ വിഷയം അവിടെ അവസാനിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പിന്നാലെ ബിയര്‍ വാങ്ങിയ ആളും അത് വിറ്റ ജീവനക്കാരും തമ്മില്‍ വാക്കേറ്റവുമുണ്ടായും പ്രശ്‌നം കയ്യാങ്കളിയിലേക്ക് മാറുകയും ചെയ്തു.

Fish jumps into unsealed beer; Employees raise their hands, video

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിണറായിയെ കെട്ടിപ്പിടിക്കാനാവില്ല; രാഷ്ട്രീയ പോരാട്ടം തുടരും'; ഇന്ത്യാസഖ്യ യോഗത്തിലെ പ്രസംഗം പുറത്തുവിട്ട് രാഹുല്‍

ഇലോണ്‍ മസ്‌ക് ലോകത്തിലെ ആദ്യ ട്രില്യണയര്‍; ചരിത്രമെഴുതി സ്പേസ് എക്സ്

'തെരഞ്ഞെടുപ്പിനു മുമ്പ് പ്രകോപനപരമായ പ്രസംഗം നടത്തി'; മമതക്കെതിരെ കേസെടുത്ത് പൊലീസ്

അമ്പമ്പോ... ലോകകപ്പ് കാണാൻ പോയാൽ കീശ കീറും ഉറപ്പ്; 'ബിയർ' വേണ്ട, വില കേട്ട് 'ബോധം' കെടാം!

നിതിന്‍ രാജിന്റെ മരണം; ലോണ്‍ ആപ് കേസിലെ മുഖ്യപ്രതി അറസ്റ്റില്‍

SCROLL FOR NEXT